സൽമാൻ റഷ്ദിയുമായി ബന്ധപ്പെട്ട News18 വാർത്തകൾ ഇവിടെ അറിയാം
എഴുത്തുകാരൻ സൽമാൻ റഷ്ദി അമേരിക്കയിൽ ആക്രമിക്കപ്പെട്ടു; അക്രമി പിടിയിൽ
പ്രശസ്ത എഴുത്തുകാരന്‍ സൽമാൻ റഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെ സ്‌റ്റേജിലായിരുന്നു ആക്രമണം. പ്രഭാഷണത്തിന് മുന്നോടിയായി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ അക്രമി സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി റഷ്ദിയെ ആക്രമിക്കുകയായിരുന്നു... തുടർന്ന് വായിക്കാം
കുത്തേറ്റ സൽമാൻ റഷ്ദിയുടെ നില ഗുരുതരം; ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും; കരളിനും പരിക്ക്
advertisement
അമേരിക്കയിൽ പൊതുപരിപാടിക്കിടെ ആക്രമണത്തിനിരയായ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ (നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം. നിലവില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.... തുടർന്ന് വായിക്കാം
സൽമാൻ റഷ്ദിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; 24 കാരൻ ധരിച്ചിരുന്നത് കറുത്ത വസ്ത്രം
സൽമാൻ റഷ്ദിയെ ആക്രമിച്ചത് ന്യൂജേഴ്‌സിയിൽ നിന്നുള്ള 24 കാരനായ ഹാദി മത്താർ ആണെന്ന് തിരിച്ചറിഞ്ഞു. ന്യൂയോർക്ക് പൊലീസ് ഇതുവരെ അക്രമിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. റഷ്ദിയുടെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കും കുറ്റം ചുമത്തുക എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. തുടർന്ന് വായിക്കാം
എന്താണ് ഫത്‌വ? സൽമാൻ റഷ്ദിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ത്?
1988ൽ സൽമാൻ റഷ്ദിയുടെ നോവലായ “ദി സേറ്റനിക് വേഴ്‌സസ്” (The Satanic Verses) പുറത്തിറങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ഒരു ഇസ്ലാമിക നേതാവ് വധഭീണണി മുഴക്കിയതുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കപ്പെടുന്നു. അന്നത്തെ ആ വധഭീഷണി അല്ലെങ്കിൽ ഫത്‌വ പിന്നീടുള്ള റഷ്ദിയുടെ ജീവിതത്തിൽ ഉടനീളം സ്വാധീനം ചെലുത്തിയിരുന്നു. 10 വർഷത്തോളം അദ്ദേഹം ഒളിവിൽ കഴിഞ്ഞു.... തുടർന്ന് വായിക്കാം
ആരാണ് ഹാദി മറ്റർ? സൽമാൻ റഷ്ദിയെ ആക്രമിച്ച പ്രതി ഷിയാ തീവ്രവാദ അനുഭാവിയെന്ന് റിപ്പോർട്ട്
ന്യൂജേഴ്‌സിയില്‍ നിന്നുള്ള 24കാരനായ ഹാദി മറ്ററാണ് സൽമാൻ റഷ്ദിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സംഭവ സ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. 'ദ സേറ്റനിക് വേഴ്‌സ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ച് ഒരു ദശാബ്ദത്തിന് ശേഷമാണ് ഹാദി മറ്റര്‍ ജനിച്ചത്. എന്നാൽ അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് സ്റ്റേറ്റ് പോലീസ് മേജര്‍ യൂജിന്‍ സ്റ്റാനിസ്സെവ്സ്‌കി പറഞ്ഞു.... തുടർന്ന് വായിക്കാം
മതതീവ്രവാദികളുടെ ഭീഷണിയ്ക്കും ഒളിവു ജീവിതത്തിനുമിടയിലൂടെ ഒരു എഴുത്തു ജീവിതം
മാജിക് റിയലിസത്തിന്റെ ആചാര്യൻ എന്നറിയപ്പെടുന്ന സൽമാൻ റഷ്ദി വർഷങ്ങളോളം വിവിധ കോണുകളില്‍ നിന്ന് വധഭീഷണി നേരിടുകയും ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു. 75 വയസുകാരനായ ഈ ബ്രിട്ടിഷ് സാഹിത്യകാരന് വെള്ളിയാഴ്ച പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഒരു പ്രസംഗ വേദിയില്‍ വച്ച് അക്രമിയുടെ കുത്തേറ്റു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം... തുടർന്ന് വായിക്കാം
സല്‍മാന്‍ റഷ്ദിയെ പിന്തുണച്ചു; ഹാരി പോട്ടര്‍ സൃഷ്ടാവ് ജെ.കെ റൗളിങ്ങിന് പാകിസ്ഥാനില്‍ നിന്ന് വധഭീഷണി
ലോക പ്രശസ്ത സാഹിത്യകാരി ജെ.കെ റൗളിങ്ങിന് പാക് മതമൗലികവാദിയുടെ വധഭീഷണി. ആക്രമിക്കപ്പെട്ട പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയെ പിന്തുണച്ചതിന് പിന്നാലെയാണ് ജെ.കെ റൗളിങ്ങിന് നേരെ വധഭീഷണി ഉണ്ടായത്. സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് 'ഈ വാര്‍ത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്, അദ്ദേഹം സുഖം പ്രാപിക്കട്ടെ' എന്ന് ജെ.കെ റൗളിങ്ങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ' ഭയപ്പെടേണ്ട, അടുത്തത് നിങ്ങളാണ്' എന്ന ഭീഷണി സന്ദേശം പാക്കിസ്ഥാനില്‍ നിന്നുള്ള മീര്‍ ആസിഫ് അസിസ് എന്നയാളുടെ അക്കൗണ്ടിൽ നിന്ന് റൗളിങ്ങിന് ലഭിക്കുകയായിരുന്നു..തുടര്‍ന്ന് വായിക്കാം
സല്‍മാന്‍ റഷ്ദിയെ ആക്രമിച്ചയാളെ അഭിനന്ദിച്ച് ഇറാന്‍ മാധ്യമങ്ങള്‍
എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിക്ക് എതിരായ ആക്രമണത്തെ അഭിനന്ദിച്ച് ഇറാന്‍ മാധ്യമങ്ങള്‍. അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാൻ ദിനപത്രം ന്യൂയോർക്കിൽ വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. 'ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം' എന്നും ലേഖനത്തില്‍ പറയുന്നു.. തുടര്‍ന്ന് വായിക്കാം