പ്രശസ്ത എഴുത്തുകാരന് സൽമാൻ റഷ്ദിക്ക് നേരെ ന്യൂയോര്ക്കില് ആക്രമണം. ന്യൂയോര്ക്കിലെ ഷടാക്വ ഇന്സ്റ്റിട്യൂഷനില് സംസാരിക്കവെ സ്റ്റേജിലായിരുന്നു ആക്രമണം. പ്രഭാഷണത്തിന് മുന്നോടിയായി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില് അക്രമി സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി റഷ്ദിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.. ആക്രമണത്തെ തുടര്ന്ന് സല്മാന് റഷ്ദി നിലത്ത് വീണു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില് അദ്ദേഹത്തിന് കുത്തേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
BREAKING: Author Salman Rushdie stabbed on stage before a lecture in New York pic.twitter.com/vjhG9HMh0g
— Shiv Aroor (@ShivAroor) August 12, 2022
സല്മാന് റഷ്ദിയുടെ 'സറ്റാനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരില് 1980 മുതല് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല് മതനിന്ദ ആരോപിച്ച് ഇറാന് പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്മാന് റഷ്ദിയെ കൊലപ്പെടുത്തുന്നവര്ക്ക് ഇറാന് 3 മില്യണ് ഡോളര് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: New york, Salman Rushdie