TRENDING:

നരഭോജി; കുട്ടികളുടെ അന്തകന്‍; തായ്ലൻഡിലെ ആദ്യ 'സീരിയൽ കില്ലറിനെ' ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ദഹിപ്പിച്ചു

Last Updated:

കുട്ടികളെ കൊലപ്പെടുത്തി അവരുടെ ഹൃദയവും കരളും ഉൾപ്പെടെ ആന്തരികാവയവങ്ങൾ ഭക്ഷിക്കുന്ന നരഭോജിയാണ് സീയെന്ന് വാർത്തകളെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികൾ കുസൃതി കാണിക്കുമ്പോഴും ഭക്ഷണം കഴിക്കാൻ മടികാട്ടുമ്പോഴുമൊക്കെ ഭയപ്പെടുത്തുന്ന ആളുകളെക്കുറിച്ച് പറഞ്ഞ് അവരെ നിലയ്ക്ക് നിർത്തുന്ന മാതാപിതാക്കളുണ്ട്. തായ്ലൻഡിൽ ഇത്തരത്തിലെ കഥകളിലൂടെ കുട്ടികളുടെ പേടിസ്വപ്നമായ ഒരാളുണ്ട് സീ ഔഎയ്. തായ്ലന്‍ഡിലെ ആദ്യ സീരിയൽ കില്ലർ എന്നറിയപ്പെടുന്ന സീയുടെ ഇരകൾ കുട്ടികളായിരുന്നു. പേടിപ്പെടുത്തുന്ന കഥകൾ മാത്രമായിരുന്നില്ല ഇയാൾ, തെളിവിനായി മമ്മിയാക്കപ്പെട്ട ശരീരവും ബാങ്കോക്ക് സിരിരാജ് ഹോസ്പിറ്റൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു.
advertisement

പതിറ്റാണ്ടുകൾക്ക് മുമ്പാണ് സീയുടെ കഥ ആരംഭിക്കുന്നത്. ചൈനയിൽ നിന്ന് കുടിയേറ്റ തൊഴിലാളിയായ തായ്ലൻഡിലെത്തിയ സീ, ഇവിടെ ഒരു തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തു വരികയായിരുന്നു. 1958 ൽ കാടിനുള്ളിൽ വച്ച് ഒരു എട്ടുവയസുകാരന്‍റെ മൃതദേഹം ദഹിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ കയ്യോടെ പിടികൂടി. ഇതോടെ 1954 മുതൽ കാണാതായ പലകുട്ടികളുടെയും തിരോധാനത്തിന്‍റെ ചുരുളഴിയുകയും ചെയ്തു.

സീയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തി അവരുടെ ഹൃദയവും കരളും ഉൾപ്പെടെ ആന്തരികാവയവങ്ങൾ ഭക്ഷിക്കുന്ന നരഭോജിയാണ് സീയെന്ന് വാർത്തകളെത്തി. രണ്ടാം ലോകമഹായുദ്ധകാലത്താണ് മനുഷ്യ മാംസത്തിന്‍റെ രുചി താൻ ആദ്യം അറിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ആ സമയം സൈനികനായിരുന്ന സീ, യുദ്ധത്തിനിടെ ജീവൻ നിലനിർത്താൻ കൊല്ലപ്പെട്ട ആളുകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുമെന്നായിരുന്നു പറഞ്ഞത്.

advertisement

TRENDING:രണ്ടര വർഷത്തെ പോരാട്ടത്തിനൊടുവിൽ ലാപ്ടോപ്പ് എത്തി; ആനുകൂല്യങ്ങൾ ഔദാര്യമല്ല അവകാശമാണെന്ന് അനഘ ബാബു[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ[PHOTOS]

advertisement

വിചാരണയ്ക്കൊടുവിൽ 1959 സെപ്റ്റംബർ 16ന് സീ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. 32-ാം വയസിൽ അയാൾ വധിക്കപ്പെടുകയും ചെയ്തു. ഇതിനു ശേഷം മൃതദേഹം പഠനത്തിനായ സിരിരാജ് ആശുപത്രിക്ക് കൈമാറി. മമ്മിയാക്കപ്പെട്ട ശരീരം 'നരഭോജി'എന്ന പേരിലായിരുന്നു മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരുന്നത്.

Si Ouey

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇയാൾക്ക് നീതി തേടി തായ്ലൻഡിൽ ക്യാംപെയ്നുകൾ ആരംഭിച്ചിരുന്നു. കുറ്റം ചെയ്താലും ഇല്ലെങ്കിലും ഇങ്ങനെയൊരു ശിക്ഷ അർഹിക്കുന്നില്ലെന്നും മാന്യമായ രീതിയിൽ സീയുടെ സംസ്കാര ചടങ്ങുകൾ നടത്തണമെന്നുമായിരുന്നു ആവശ്യം. ഇയാളെ കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കഥകളെ സംബന്ധിച്ചും ചോദ്യങ്ങളുയർന്നു.ഭൂരിഭാഗവും കഥകളും അന്നത്തെ മാധ്യമങ്ങൾ പെരുപ്പിച്ച് പ്രചരിപ്പിച്ചതാണെന്നായിരുന്നു വാദം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിമർശനം ശക്തമായതോടെ സീയുടെ മമ്മിഫൈ ചെയ്ത ശരീരം ദഹിപ്പിക്കാൻ അധികൃതർ തയ്യാറാവുകയായിരുന്നു. ബാങ്കോക്കിലെ ഒരു ബുദ്ധക്ഷേത്രത്തിൽ ബുദ്ധസന്യാസിമാരുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനകൾക്ക് ശേഷം ആറ് പതിറ്റാണ്ടുകൾക്കിപ്പുറം സീയുടെ മൃതദേഹം അധികൃതർ ദഹിപ്പിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
നരഭോജി; കുട്ടികളുടെ അന്തകന്‍; തായ്ലൻഡിലെ ആദ്യ 'സീരിയൽ കില്ലറിനെ' ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ദഹിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories