Also Read- തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയില്‍; ആൺസുഹൃത്തിനെ തിരഞ്ഞ് പൊലീസ്
പ്രവാചകനിന്ദയ്ക്ക് പരമാവധി ശിക്ഷയായി വധശിക്ഷയാണ് പാകിസ്ഥാനിൽ നിലവിലുള്ളത്. 1980ൽ സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ കാലത്താണ് മതനിന്ദ നിയമങ്ങൾ പാകിസ്ഥാനിൽ കർശനമാക്കിയത്. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. മറ്റു മതക്കാർക്കെതിരെയും ശിയ, അഹമ്മദിയ തുടങ്ങിയ ന്യൂനപക്ഷ മുസ്ലിങ്ങൾക്കെതിരെയും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വലതുപക്ഷ ആക്ടിവിസ്റ്റുകൾ ആരോുപിക്കുന്നത്.
Also Read- ഇന്ത്യൻ ജഴ്സിയിൽ അല്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേട്ടവുമായി മലയാളി താരം
advertisement
കോടതി വിധിക്ക് മുമ്പ് തന്നെ എൺപതോളം പേരെ ആൾക്കൂട്ടമോ അല്ലാതെയോ കൊലപ്പെടുത്തിയതായും ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. 2011 നും 2015 നും ഇടയിൽമാത്രം 1296ൽ അധികം മതനിന്ദ കേസുകൾ പാകിസ്ഥാനിൽ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. നിയമത്തെ വളരെ പവിത്രമായി കാണുമ്പോഴും ഇസ്ലാമിക കർമശാസ്ത്രത്തിൽ ദൈനനിന്ദയ്ക്ക് വ്യക്തമായ നിർവചനമില്ലെന്നും, അതിനുള്ള ശിക്ഷയെക്കുറിച്ച് യോജിപ്പില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
