advertisement

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയില്‍; ആൺസുഹൃത്തിനെ തിരഞ്ഞ് പൊലീസ്

Last Updated:

യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും സുഹൃത്തും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയ്ക്ക് അടുത്ത് അതിയന്നൂരിലാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിയെ കൂടാതെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും സുഹൃത്തും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആൺ സുഹൃത്ത് കടന്നുകളഞ്ഞു.
advertisement
പെൺകുട്ടിയെ 18കാരനായ ആൺ സുഹൃത്ത് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തി. പൊലീസിലും പെൺകുട്ടി ഇതു സംബന്ധിച്ച് മൊഴി നൽകി. കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയില്‍; ആൺസുഹൃത്തിനെ തിരഞ്ഞ് പൊലീസ്
Next Article
advertisement
കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും; കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞു
കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും; കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞു
  • കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയുടെ പിന്തുണ തേടുന്നു

  • കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞ സുധാകരൻ കോൺഗ്രസ് വിടുമെന്ന സൂചനയുണ്ട്

  • സുധാകരനൊപ്പം 15 സീറ്റുകളിലും സ്ഥാനാർത്ഥികൾ മത്സരിച്ചേക്കും, എൻഡിഎ മുന്നണിയിലേക്കുള്ള നീക്കം ഉറപ്പാണ്

View All
advertisement