TRENDING:

ലൈംഗിക കുറ്റവാളിയായ മതപ്രഭാഷകന് 1075 വർഷം തടവ്; 'സ്ത്രീകളോടുളള സ്നേഹം തന്നിൽ നിറഞ്ഞുകവിയുന്നു'വെന്ന് കുറ്റവാളി

Last Updated:

ഒക്തർ താൻ ഉൾപ്പെടെ നിരവധി സ്ത്രീകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഒരു സ്ത്രീ നൽകിയ മൊഴി. ഇയാൾ ബലാത്സംഗം ചെയ്ത സ്ത്രീകളിൽ പലരെയും നിർബന്ധപൂർവം ഗർഭനിരോധന ഗുളികകൾ കഴിപ്പിക്കുമായിരുന്നുവെന്നും ഇവർ ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലൈംഗിക കുറ്റകൃത്യങ്ങൾഅടക്കം ചുമത്തി മതപ്രഭാഷകന് 1075 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തുർക്കി ടെലിവിഷൻ മതപ്രഭാഷകനായ അദ്നാൻ ഒക്തറിനാണ് കോടതി ശിക്ഷ വിധിച്ചത്. 64കാരനായ അദ്നാൻ ഉള്‍പ്പെടെ ഇയാളുടെ സംഘടനയിലുൾപ്പെട്ട ഇരുന്നൂറിലധികം പേരെ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇസ്താംബുൾ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യയൂണിറ്റിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
advertisement

ഇതിൽ 236 പേർക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 78 പേരുടെ വിചാരണ ആരംഭിച്ചിട്ടില്ല. സെപ്റ്റംബർ 2019ന് ആരംഭിച്ച വിചാരണയിൽ ഇവരിൽ പലരും നിരപരാധികളാണെന്ന് തെളിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങൾ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയാണ് അദ്നാന് ശിക്ഷ വിധിച്ചിരിക്കുന്നത്.

Also Read-Indonesia Plane Crash | കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങിയത് ദുരന്തത്തിലേക്ക്‌; നോവായി അമ്മയുടെയും പിഞ്ചുമക്കളുടെയും സെൽഫി

സൃഷ്ടിവാദവും യാഥാസ്ഥിതിക മൂല്യങ്ങളും പ്രസംഗിക്കുമ്പോഴും ടിവി സ്റ്റുഡിയോയിൽ അല്‍പ വസ്ത്രധാരികളായ, പ്ലാസ്റ്റിക് സർജറി വരെ നടത്തിയ സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യാനായിരുന്നു ഒക്തറിന് താത്പ്പര്യമെന്നായിരുന്നു മുഖ്യആരോപണം. ലൈംഗിക പീഡനം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, തട്ടിപ്പ്, രാഷ്ട്രീയ-സൈനിക അട്ടിമറി ശ്രമം തുടങ്ങി വിവിധ കുറ്റങ്ങൾക്കാണ് ആയിരത്തിലധികം വർഷം ശിക്ഷ എന്നാണ് സ്വകാര്യ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.

advertisement

Adnan Oktar

Also Read-കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകന്റെ പുത്തൻ ആശയം യുവതിയുടെ ഭർത്താവ് തകര്‍ത്തു

മാസങ്ങളോളം നീണ്ടുനിന്ന വിചാരണയിൽ ഭയാനകവും വേദനാജനകവുമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളാണ് കോടതി കേട്ടതെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളോടുള്ള സ്നേഹം തന്നിൽ നിറഞ്ഞു കവിയുകയാണെന്ന് കോടതിയിൽ പറഞ്ഞ ഒക്തർ, തനിക്ക് ആയിരത്തോളം കാമുകിമാര്‍ ഉണ്ടായിരുന്നുവെന്നും അറിയിച്ചിരുന്നു. ' സ്ത്രീകളോടുള്ള പ്രണയം എന്‍റെ ഹൃദയത്തിൽ നിറഞ്ഞു കവിയുകയാണ്. സ്നേഹം എന്നത് മനുഷ്യന്‍റെ ഒരു ഗുണമാണ്. മുസ്ലീമിന്‍റെ ഒരു ഗുണം ആണ്' ഒക്തർ കോടതിയിൽ വ്യക്തമാക്കി. താൻ അസാധാരണ ലൈംഗിക ശേഷിയുള്ള ഒരു വ്യക്തിയാണെന്നും മറ്റൊരു വിചാരണയ്ക്കിടെ ഇയാൾ പറഞ്ഞിരുന്നു.

advertisement

Also Read-ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ മുറുകി: യുവാവിന് ദാരുണാന്ത്യം

വിചാരണയ്ക്കിടെ നിരവധി ആരോപണങ്ങൾ ഒക്തറിനെതിരെ ഉയർന്നിരിന്നു. ഒക്തർ താൻ ഉൾപ്പെടെ നിരവധി സ്ത്രീകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഒരു സ്ത്രീ നൽകിയ മൊഴി. ഇയാൾ ബലാത്സംഗം ചെയ്ത സ്ത്രീകളിൽ പലരെയും നിർബന്ധപൂർവം ഗർഭനിരോധന ഗുളികകൾ കഴിപ്പിക്കുമായിരുന്നുവെന്നും ഇവർ ആരോപിച്ചു. ഒക്തറിന്‍റെ വീട്ടിലെ റെയ്ഡിൽ പൊലീസ് കണ്ടെത്തിയ എഴുപതിനായിരത്തോളം ഗർഭനിരോധന ഗുളികകൾ ഈ വാദം ശരിവയ്ക്കുന്നതായിരുന്നു. എന്നാൽ ഈ ഗുളികകൾ ത്വക്ക് രോഗങ്ങൾക്കും ആർത്തവ പ്രശ്നങ്ങൾക്കുമുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണെന്നായിരുന്നു ഒക്തറിന്‍റെ വാദം.

advertisement

Also Read-മധ്യപ്രദേശിൽ പുഴയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തി; പിന്നാലെ നിധിവേട്ടയ്ക്കിറങ്ങി ജനങ്ങൾ

വിവിധ ലൈംഗിക വിവാദങ്ങളിൽ ഉള്‍പ്പെട്ട ഒരു സംഘം ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ട 1990 കാലത്താണ് ഇവരുടെ നേതാവായ ഒക്തര്‍ ആദ്യമായി ജനശ്രദ്ധയിൽ വരുന്നത്. 2011 മുതലാണ് ഇയാളുടെ ടെലിവിഷൻ ചാനൽ ആദ്യമായി സംപ്രേഷണം ആരംഭിച്ചത്. മതനേതാക്കളിൽ നിന്നടക്കം എതിർപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ പിന്നീട് ഭരണകൂടം തന്നെ ഇടപെട്ട് ഇത് പൂട്ടിക്കുകയും ചെയ്തു. ഇയാൾ ടെലിവിഷൻ സ്റ്റുഡിയോ ആയി ഉപയോഗിച്ചിരുന്ന ഇസ്താംബുളിലുള്ള വില്ല, അധികൃതർ കണ്ടുകെട്ടുകയും പിന്നീട് തകർക്കുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2018ൽ രാജ്യത്ത് നടന്ന ഒരു പരാജയ അട്ടിമറി ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് തുർക്കി സംശയിക്കുന്ന മുസ്ലീം പ്രഭാഷകൻ ഫെത്തുള്ള ഗുലന്‍റെ സംഘടനയുമായി ഒക്തറിന് ബന്ധമുണ്ടെന്നും വിചാരണയ്ക്കിടെ കണ്ടെത്തിയെന്നും പറയപ്പെടുന്നുണ്ട്. ഒക്തറിന്‍റെ സംഘടനയിൽ തന്നെയുള്ള തർകൻ യവാസ്, ഒക്താർ ബബുന എന്നിവർക്ക് യഥാക്രമം 211, 186 വർഷം തടവും വിധിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/
ലൈംഗിക കുറ്റവാളിയായ മതപ്രഭാഷകന് 1075 വർഷം തടവ്; 'സ്ത്രീകളോടുളള സ്നേഹം തന്നിൽ നിറഞ്ഞുകവിയുന്നു'വെന്ന് കുറ്റവാളി
Open in App
Home
Video
Impact Shorts
Web Stories