ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ മുറുകി: യുവാവിന് ദാരുണാന്ത്യം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ലോഡ്ജ് അധികൃതർ തന്നെ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു
നാഗ്പുർ: ശാരീരിക ബന്ധത്തില്‍ വ്യത്യസ്ത മാർഗങ്ങൾ തേടിയ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ മുപ്പതുകാരനാണ് ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കെട്ടിയ കയർ മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ നാഗ്പുർ ഖപർഖേഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച് മരിച്ച യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും തമ്മിൽ കഴിഞ്ഞ അഞ്ചുവർഷങ്ങളായി ബന്ധമുണ്ട്. വിവാഹിതയും ഒരു കുഞ്ഞിന്‍റെ അമ്മയുമാണ് സ്ത്രീ. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. ശാരീരിക ബന്ധത്തിനിടെ ഈ സ്ത്രീ യുവാവിനെ ഒരു കസേരയില്‍ കയറുപയോഗിച്ച് ബന്ധിച്ചിരുന്നു. കയ്യും കാലും ഒപ്പം കഴുത്തിലും നൈലോൺ റോപ്പ് ഉപയോഗിച്ചായിരുന്നു കെട്ട്.
advertisement
'ഇതിനു ശേഷം ആ സ്ത്രീ വാഷ്റൂമിലേക്ക് പോയി. എന്നാൽ ഈ സമയത്ത് യുവാവിനെ കെട്ടിയിട്ടിരുന്ന കസേര മറിയുകയും കഴുത്തിലെ കുരുക്ക് മുറുകുകയുമായിരുന്നു. വാഷ്റൂമിൽ നിന്നും തിരികെയെത്തിയ സ്ത്രീ ചലനമറ്റ് കിടക്കുന്ന യുവാവിനെയാണ് കണ്ടത്' പൊലീസ് വ്യക്തമാക്കി. അവർ ഉടൻ തന്നെ ലോഡ്ജ് ജീവനക്കാരുടെ സഹായം തേടി, അവരെത്തി യുവാവിന്‍റെ കെട്ടഴിച്ചു. ലോഡ്ജ് അധികൃതർ തന്നെ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
advertisement
'യുവാവുമായി വിവാഹേതര ബന്ധത്തിലായിരുന്നുവെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. ലോഡ്ജ് മാനേജർ, വെയിറ്റർമാർ, റൂം സർവീസ് ബോയ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ഒപ്പം അന്വേഷണത്തിന്‍റെ ഭാഗമായി ആ സ്ത്രീയുടെയും മരിച്ച യുവാവിന്‍റെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്' പൊലീസ് അറിയിച്ചു. അപകടമരണത്തിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2021 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ മുറുകി: യുവാവിന് ദാരുണാന്ത്യം


