റഷ്യ- യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ക്രൂഡോയിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്നുവെന്നാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
Also Read- War in Ukraine| യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി രക്ഷിക്കാൻ കേന്ദ്രസർക്കാർ
advertisement
യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 'ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’– യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലിഖ പറഞ്ഞു.
യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയിലെ യുക്രെയ്ന്‍ സ്ഥാനപതി ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുക്രെയിനിലുള്ള ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിലാണ് നിലവില്‍ ഇന്ത്യ ശ്രദ്ധിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് യുക്രെയ്നില്‍ ആക്രമണം നടത്താന്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രെയ്നിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രെയ്നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
