War in Ukraine| യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി രക്ഷിക്കാൻ കേന്ദ്രസർക്കാർ

Last Updated:

ഹംഗറി വഴി യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

റഷ്യൻ ആക്രമണത്തെ (Russian Attack)  തുടർന്ന് വ്യോമമാർഗം അടച്ചതോടെ യുക്രെയ്നിൽ (Ukraine) കുടങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ മറ്റുമാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. സംഘർഷത്തെ തുടർന്ന് യുക്രെയ്നിലേക്കുള്ള പ്രത്യേക വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യുക്രെയിനിന്റെ അയൽ രാജ്യമായ ഹംഗറി വഴി യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മുന്നോടിയായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് പ്രത്യേക സംഘത്തെ യുക്രെയ്നിലേക്ക് അയക്കും.
“യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ സഹായിക്കുന്നതിനും നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ അതിർത്തി പോസ്റ്റായ സോഹാനിയിലേക്ക് അയച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകാൻ ഹംഗറി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു, ” ഹംഗറിയിലെ ഇന്ത്യ എംബസി ട്വിറ്ററിൽ വ്യക്തമാക്കി.
advertisement
“ഇന്ത്യ ഗവൺമെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രക്ഷാദൗത്യം ആവിഷ്‌കരിച്ച് വരികയാണെന്നും”- ട്വീറ്റിൽ പറയുന്നു.
യുക്രെയ്ൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്.
advertisement
വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർ ശാന്തരും സുരക്ഷിതരുമായി ഇരിക്കണമെന്ന് യുക്രെയ്‍നിലെ ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. വീട്, ഹോസ്റ്റൽ, താൽകാലിക താമസസ്ഥലം എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതരായി തുടരണമെന്നും എംബസി നിർദേശിച്ചിട്ടുണ്ട്.
തലസ്ഥാനമായ കീവ്, ഇതിന‍്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്ന ഇന്ത്യക്കാർ പുറപ്പെട്ട സ്ഥലങ്ങളിലേക്ക് എത്രയും വേഗം മടങ്ങണം. ഇന്ത്യൻ പൗരന്മാർക്ക് വേണ്ട നിർദേശങ്ങൾ സമയബന്ധിതമായി അധികൃതർ നൽകുമെന്നും യുക്രെയ്‍ൻ എംബസി ട്വീറ്റിലൂടെ അറിയിച്ചു.
advertisement
യുക്രെയ്‍ൻ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാനായി തയാറെടുത്ത മലയാളികളുടെ യാത്ര മുടങ്ങിയിരുന്നു. യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ വിദ്യാർഥികൾ അടക്കമുള്ളവർ താമസസ്ഥലത്തേക്ക് മടങ്ങി.
English Summary: With Ukraine closing its airspace after Russia launched a military offensive against it, the Indian embassy in Hungary said on Thursday it has sent a team to facilitate the exit of Indian citizens stuck in the crisis-hit nation.
മലയാളം വാർത്തകൾ/ വാർത്ത/World/
War in Ukraine| യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി രക്ഷിക്കാൻ കേന്ദ്രസർക്കാർ
Next Article
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement