TRENDING:

രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ

Last Updated:

വൈറൽ വീഡിയോയിലെ ബോംബ് രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടിന് മുകളിൽ പതിച്ചപ്പോൾ പൊട്ടിത്തെറിക്കുന്നതിൽ പരാജയപ്പെട്ടതായി കരുതപ്പെടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടൺ വിന്യസിച്ച 5.4 ടൺ ബോംബ് 2020 ഒക്ടോബറിൽ വടക്കു പടിഞ്ഞാറൻ പോളണ്ടിൽ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിനടിയിൽ പൊട്ടിത്തെറിച്ചിരുന്നു. ബോംബ് സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തിരിക്കുകയാണ്. 2019 സെപ്റ്റംബറിലാണ് ജലപാതയെ ആഴത്തിലാക്കാനുള്ള ജോലിക്കിടെ സ്സെസെസിൻ തുറമുഖവുമായി ബന്ധിപ്പിച്ചിട്ടുള്ള ജലപാതയിൽ ടോൾബോയ് എന്നറിയപ്പെടുന്ന ഭൂകമ്പ ബോംബ് കണ്ടെത്തിയത്.
advertisement

1943ൽ റോയൽ എയർഫോഴ്സ് രൂപകൽപ്പന ചെയ്ത ടാൽബോയ് പ്രധാനമായും അന്തർവാഹിനികൾ, വയഡാക്റ്റുകൾ, പാലങ്ങൾ എന്നിവ പോലുള്ള ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങൾക്ക് എതിരെയും വി -1 ക്രൂയിസ് മിസൈലുകൾക്കും വി -2 ബാലിസ്റ്റിക് മിസൈലുകൾക്കുമായുള്ള വിക്ഷേപണ സൈറ്റുകളിലും ഉപയോഗിച്ചിരുന്നു. ഗ്രാൻഡ്സ്ലാം ബോംബിനു ശേഷം ബ്രിട്ടീഷ് സൈന്യം യുദ്ധത്തിൽ ഉപയോഗിച്ച രണ്ടാമത്തെ വലിയ ബോംബാണിത്. ടോൾബോയിയും ഗ്രാൻസ്ലാമും കൂടിച്ചേർന്ന് ഭൂമിയിൽ ഉണ്ടായ നാശത്തിന് 'ഭൂകമ്പ ബോംബുകൾ' എന്ന പേരിലാണ് അറിയപ്പെട്ടത്.

'നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ'; എഎസ്‌ഐയെ ശകാരിച്ച് വനിതാ മജിസ്‌ട്രേട്ട്

advertisement

വായുവിൽ ഉയർന്നു വന്ന വലിയ ജലതരംഗത്തിന്റെ ബാഹ്യചലനം ശാന്തമായ ജലത്തിന്റെ ഉപരിതലത്തെ പെട്ടെന്ന് തടസ്സപ്പെടുത്തുന്നതായി വീഡിയോയിൽ കാണാം. വീഡിയോയിൽ രണ്ടാമത്തെ ക്യാമറ ആംഗിളിൽ ഷിപ്പിംഗ് കനാലിൽ നിന്ന് കുത്തനെയുള്ള ജല പർവ്വതം ഉയരുന്നതായി തോന്നും.

'കോവിഡ് ആശുപത്രിയിൽ ഭാര്യയ്ക്ക് വെള്ളവും ഭക്ഷണവും കിട്ടിയില്ല, മൂന്നു മണിക്കൂർ തറയിൽ കിടക്കേണ്ടി വന്നു' - പരാതിയുമായി ബി ജെ പി MLA

പോളിഷ് നാവികസേനയുടെ ബോംബ് നിർവീര്യ വിദഗ്ധർ റിമോട്ട് ഡിഫ്ലഗ്രേഷൻ ഉപയോഗിച്ച് ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഊർജ്ജ പ്രകാശനത്തിന്റെ വേഗത സോണിക് വേഗതയേക്കാൾ (ശബ്ദത്തിന്റെ വേഗത) കുറയ്ക്കുന്നതിലൂടെ സ്ഫോടനത്തിന്റെ തീവ്രത കുറയ്ക്കുന്ന ഒരു പ്രക്രിയയാണ് ഡിഫ്ലഗ്രേഷൻ. ഒരു സ്ഫോടനത്തിൽ നിന്ന് ഊർജ്ജം പുറപ്പെടുവിക്കുന്ന വേഗത സോണിക് വേഗതയേക്കാൾ കൂടുതലാണെങ്കിൽ, അതിനെ ഒരു ഡിറ്റോനേഷൻ എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഈ പ്രക്രിയ വഴി ബോംബ് പൊട്ടിത്തെറിപ്പിച്ച് നിർവീര്യമാക്കാൻ സാധിച്ചില്ല. ഈ ഓപ്പറേഷനായി 750-തിലധികം പേരെ ഒഴിപ്പിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

advertisement

‘ഇസ്ലാമിസത്തിന്’ ഇളവുകൾ നൽകുന്നുവെന്ന് ആരോപണം; ഫ്രാൻസിൽ ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണി

രണ്ടാം ലോക മഹായുദ്ധം അവസാനിച്ച നാൾമുതൽ, യുദ്ധത്തിന്റെ ശേഷിപ്പുള്ള ആയുധങ്ങൾ പോളണ്ട് അന്വേഷിച്ച് പൊളിച്ചു നീക്കുകയാണെന്ന് ദി ഇന്റർനാഷണൽ റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് മൂവ്‌മെന്റ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. 1944നും 1988നും ഇടയിൽ പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ പോളണ്ടിലെ 4,094 പേരുടെ ജീവൻ അപഹരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 1944 മുതൽ 2003 വരെ ആറായിരത്തിലധികം കോടി രൂപ ചെലവാക്കി 96 ദശലക്ഷം സ്ഫോടകവസ്തുക്കൾ നീക്കം ചെയ്തതായി കണക്കാക്കുന്നു. വൈറൽ വീഡിയോയിലെ ബോംബ് രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടിന് മുകളിൽ പതിച്ചപ്പോൾ പൊട്ടിത്തെറിക്കുന്നതിൽ പരാജയപ്പെട്ടതായി കരുതപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords: World War II, Bomb Explosion, Poland, Viral Video, Underwater Explosion, Water Mountain, remote deflagration, Underwater detonation, remnants of WWII

മലയാളം വാർത്തകൾ/ വാർത്ത/World/
രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories