'കോവിഡ് ആശുപത്രിയിൽ ഭാര്യയ്ക്ക് വെള്ളവും ഭക്ഷണവും കിട്ടിയില്ല, മൂന്നു മണിക്കൂർ തറയിൽ കിടക്കേണ്ടി വന്നു' - പരാതിയുമായി ബി ജെ പി MLA
Last Updated:
ആശുപത്രിയിൽ ഭാര്യയ്ക്ക ആവശ്യമായ ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങൾ ആശങ്കാകുലരാണെന്നും എം എൽ എ പറയുന്നു.
ആഗ്ര: സർക്കാർ നിയന്ത്രണത്തിലുള്ള കോവിഡ് ആശുപത്രിയിൽ തന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പരാതിയുമായി ബി ജെ പി എം എൽ എ. ഉത്തർപ്രദേശിലെ
ഫിറോസാബാദിലെ ജസ്റാനയിൽ നിന്നുള്ള എം എൽ എയായ രാംഗോപാൽ ലോധിയാണ് ഭാര്യയ്ക്ക് നേരിടേണ്ടി വന്ന അവഗണനകൾ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.
കോവിഡ് ആശുപത്രിയിൽ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു ബെഡ് ലഭിക്കാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നത് വാർത്ത ആയിരുന്നു. ആഗ്രയിലെ എസ് എൻ മെഡിക്കൽ കോളേജിൽ വെച്ച് ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ബി ജെ പി എം എൽ എ കുടിയായ ലോധി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.
ആശുപത്രിയിൽ ഭാര്യയ്ക്ക ആവശ്യമായ ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങൾ ആശങ്കാകുലരാണെന്നും എം എൽ എ പറയുന്നു. ആശുപത്രിയിൽ ബെഡ് കിട്ടുന്നതിനു മുമ്പ് മൂന്ന് മണിക്കൂറോളം നേരം തറയിൽ കിടക്കാൻ തന്റെ ഭാര്യ നിർബന്ധിതയായെന്നും
advertisement
എം എൽ എ പറയുന്നു. എം എൽ എ ഇക്കാര്യങ്ങൾ പരാമർശിക്കുന്ന വീഡിയോ ഇതിനകം വൈറലായി.
രണ്ടു മിനിറ്റോളമുണ്ട് വീഡിയോ. ഭാര്യ ആദ്യം കോവിഡ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി ഗാർഡുകൾ അവിടെ ബെഡില്ലെന്ന് തിരികെ അയയ്ക്കാൻ ശ്രമിച്ചു. തുടർന്ന്, എം എൽ എ ആഗ്ര ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പ്രഭു എൻ സിംഗിനെ ബന്ധപ്പെടുകയും തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.
advertisement
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 24 മണിക്കൂർ നേരം ഭാര്യയെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. അതേസമയം, എം എൽ എ ആയ തനിക്ക് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ ഇവിടുത്തെ സാധാരണക്കാരായ ആളുകളുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, എം എൽ എയുടെ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്ന് എസ് എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സഞ്ജയ് കല പറഞ്ഞു.
advertisement
താൻ വ്യക്തിപരമായി എം എൽ എയുടെ ഭാര്യയെ ചെന്നു കണ്ടെന്നും ഗുരുതരാവസ്ഥിയിലാണ് അവരെ ഇവിടെ അഡ്മിറ്റ് ചെയ്തതെന്നും അഡ്മിറ്റ് ചെയ്യുമ്പോൾ ഓക്സിജൻ ലെവൽ 80 ആയിരുന്നെന്നും ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും ഓക്സിജൻ ലെവൽ 98 ആയെന്നും അവർ വ്യക്തമാക്കി. വലിയ സമ്മർദ്ദങ്ങൾക്ക് ഇടയിലും രോഗികൾക്ക് നല്ല ചികിത്സ ലഭ്യമാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2021 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കോവിഡ് ആശുപത്രിയിൽ ഭാര്യയ്ക്ക് വെള്ളവും ഭക്ഷണവും കിട്ടിയില്ല, മൂന്നു മണിക്കൂർ തറയിൽ കിടക്കേണ്ടി വന്നു' - പരാതിയുമായി ബി ജെ പി MLA


