TRENDING:

Abhaya Hiranmayi | ഗായിക 'അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്'; വരനെ കണ്ടാൽ നിങ്ങൾ ഞെട്ടണ്ട, ഇത് കല്യാണമല്ല

Last Updated:
നവവധുവിന്റെ രൂപത്തിൽ അഭയ ഹിരണ്മയി. ചിത്രങ്ങൾക്ക് പിന്നിൽ
advertisement
1/7
ഗായിക 'അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്'; വരനെ കണ്ടാൽ നിങ്ങൾ ഞെട്ടണ്ട, ഇത് കല്യാണമല്ല
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി (Abhaya Hiranmayi). അഭയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം സ്റ്റോറികൾ തുടങ്ങിയവയെല്ലാം ആരാധകർ ശ്രദ്ധയോടെ നോക്കിക്കാണാറുണ്ട്. ജീവിതത്തിൽ വൈവിധ്യം പുലർത്തുന്നതിന്റെ തെളിവാണ് അഭയയുടെ പോസ്റ്റുകൾ ഏറെയും. ഏറ്റവും പുതുതായി ഗായിക ഒരു വീഡിയോ പങ്കിട്ടിരിക്കുന്നു
advertisement
2/7
ആന്റിക് ആഭരണങ്ങൾ അണിഞ്ഞ്, പട്ടുസാരി ചുറ്റി അതാ നവവധുവിന്റെ രൂപത്തിൽ അഭയ ഹിരണ്മയി. തന്നെ ഭംഗിയായി അണിയിച്ചൊരുക്കുന്നതിന്റെ രംഗങ്ങൾ ഉൾപ്പെടെയാണ് അഭയ പോസ്റ്റ് ചെയ്തിട്ടുള്ളത്. സാധാരണ ഗതിയിൽ ആരാധകർ ആണ് കമന്റ് ചെയ്യുന്നതെങ്കിൽ, ഇവിടെ അഭയയുടെ കസിൻ തന്നെയാണ് കമന്റ് ചുമതല എടുത്തിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/7
അഭയയുടെ 'പുതിയ ജീവിതമാണ്' കസിൻ കമന്റ് ചെയ്തിട്ടുള്ളത്. വരൻ ആരാണെന്നു കണ്ടാൽ നിങ്ങൾ ഞെട്ടും എന്നൊക്കെ പറയാൻ വരട്ടെ. കസിൻ പറഞ്ഞത് മുഴുവൻ കേട്ടുനോക്കൂ
advertisement
4/7
നാളത്തെ സിനിമാ വാർത്താ തലവാചകം എന്ന് പറഞ്ഞ ശേഷം വരികൾ ഇങ്ങനെ: 'അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്. തന്റെ ഇൻസ്റ്റഗ്രാം വഴിയാണ് അഭയ ആ സന്തോഷം അറിയിച്ചിരിക്കുന്നത്. പ്രാർത്ഥനയുമായി ആരാധകർ' എന്ന് തമാശരൂപേണയാണ് കമന്റ്
advertisement
5/7
അഭയയുടെ കല്യാണമല്ല, സംഗതി ഒരു ഫോട്ടോഷൂട്ടാണ്. അതിലെ രംഗങ്ങളാണ് വീഡിയോയിൽ
advertisement
6/7
വിവിധ തരം വസ്ത്രങ്ങൾ അണിയാൻ തയാറുള്ള അഭയ ഫാഷന്റെ അനന്ത സാദ്ധ്യതകൾ പരീക്ഷിക്കാറുണ്ട്. അതിന്റെ ഉദാഹരണമാണ് പുതിയ ഷൂട്ടും. ഒട്ടേറെപ്പേർ അഭയക്ക് 'വൗ' പറഞ്ഞ് എത്തിയിട്ടുണ്ട്
advertisement
7/7
ഒമർ ലുലു ചിത്രത്തിലൂടെ അഭയ പിന്നണിഗായികയായി തിരികെ വരുന്നുണ്ട്. സ്റ്റേ ഷോകളിലും അഭയ സജീവമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Abhaya Hiranmayi | ഗായിക 'അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്'; വരനെ കണ്ടാൽ നിങ്ങൾ ഞെട്ടണ്ട, ഇത് കല്യാണമല്ല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories