TRENDING:

'57 വയസുള്ള ഞാൻ 25 കാരിയെ വിവാഹം ചെയ്യുന്നതിൽ മറ്റുള്ളവർക്കെന്ത്?': നടൻ ബബ്ലൂ പൃഥ്വിരാജ്

Last Updated:
25 കാരിയായ ശീതള്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് താനെന്ന് നടന്‍ പറയുന്നു. വ്യക്തിപരമായ കാര്യമാണെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു
advertisement
1/5
'57 വയസുള്ള ഞാൻ 25 കാരിയെ വിവാഹം ചെയ്യുന്നതിൽ മറ്റുള്ളവർക്കെന്ത്?': നടൻ ബബ്ലൂ പൃഥ്വിരാജ്
കഴിഞ്ഞ നാൽപതു വർഷമായി തെന്നിന്ത്യന്‍ സിനിമയിലെ വിവിധഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ബബ്ലൂ പൃഥ്വിരാജ്. മലയാളത്തില്‍ വാസവദത്ത, ബെസ്റ്റ് ഫ്രണ്ടസ്, ഓ ലൈല ഓ എന്ന ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമ കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ കൂടിയാണ് പൃഥ്വിരാജ്.
advertisement
2/5
ഇപ്പോള്‍ 57 കാരനായ നടന്റെ രണ്ടാം വിവാഹവാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. 25 കാരിയായ ശീതള്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് താനെന്ന് നടന്‍ പറയുന്നു. വ്യക്തിപരമായ കാര്യമാണെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
advertisement
3/5
1994 ലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ വിവാഹം. ഈ ബന്ധം ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്.
advertisement
4/5
''വിവാഹമോചിതനാണ് ഞാന്‍. എനിക്ക് പ്രായം കൂടുതലാണെന്ന് ശീതളിന് അറിയാം. അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അതില്‍ എതിര്‍പ്പില്ല. എനിക്ക് അന്‍പത്തിയേഴ് വയസ്സായെന്ന ബോധ്യമുണ്ട്. മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ എന്തിന് ഭയക്കണം''- പൃഥ്വിരാജ് ചോദിക്കുന്നു.
advertisement
5/5
ശീതളിനൊപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. അവള്‍ എല്ലായ്‌പ്പോഴും എനിക്കൊപ്പം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'57 വയസുള്ള ഞാൻ 25 കാരിയെ വിവാഹം ചെയ്യുന്നതിൽ മറ്റുള്ളവർക്കെന്ത്?': നടൻ ബബ്ലൂ പൃഥ്വിരാജ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories