TRENDING:

കേക്ക് മുറിച്ചും പാട്ടുപാടിയും 41ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് ബാല; എലിസബത്ത് എവിടെയെന്ന് ആരാധകർ

Last Updated:
എലിസബത്തിന്റെ വക പിറന്നാൾ ആശംസകളൊന്നും ബാലയ്ക്കായി ഇതുവരെ വന്നിട്ടുമില്ല.
advertisement
1/6
കേക്ക് മുറിച്ചും പാട്ടുപാടിയും 41ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് ബാല; എലിസബത്ത് എവിടെയെന്ന് ആരാധകർ
മലയാളി ആരാധകർ ഏറെയുള്ള താരമാണ് ബാല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം എന്നും ആരാധകരുമായി എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലായിരിക്കുന്നത്.
advertisement
2/6
കേക്ക് മുറിച്ചും പാട്ടുപാടിയും തന്റെ 41ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ബാലയുടെ പിറന്നാള്‍ ദിനത്തിൽ സുഹൃത്തുക്കൾ വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്നതും ആഘോഷിക്കുന്നതും കാണാം.
advertisement
3/6
വീഡിയോയിൽ താരം സംസാരിക്കുന്നതും കാണാം. ഈ പിറന്നാൾ ഇത്രത്തോളം ​ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല പറഞ്ഞു തുടങ്ങുന്നത്.
advertisement
4/6
ജീവിതത്തിൽ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നിൽക്കുന്ന പത്ത് പേർ മതിയെന്നതാണത്. സ്നേഹമാണ് ജീവിതത്തിൽ വലുത് കാശല്ല. ഈ നാൽപ്പത്തിയൊന്നാം വയസിൽ‌ ഇങ്ങനെ പിറന്നാൾ ആഘോഷിക്കാൻ കഴിയുന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നുവെന്നും ബാല വീഡിയോയിൽ പറയുന്നു.
advertisement
5/6
'എന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളെ വൈകാതെ അറിയിക്കും', എന്നാണ് ബാല പറഞ്ഞത്. എനിക്ക് ബന്ധങ്ങളില്ലെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഇവരെല്ലാം എന്റെ ബന്ധങ്ങളാണ് എന്നാണ് പിറന്നാൾ ആഘോഷ വീഡിയോ പങ്കിട്ട് ബാല പറഞ്ഞത്. ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ബാലയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിച്ചത്.
advertisement
6/6
എന്നാൽ ആഘോഷത്തിൽ എവിടെയും ഭാര്യ എലിസമ്പത്തിനെ കാണാനില്ല. ഇതോടെ എലിസബത്ത് എവിടെയെന്നുള്ള ചോദ്യങ്ങൾ ആരാധകർ‌ ചോദിച്ചു തുടങ്ങി. എലിസബത്തിന്റെ വക പിറന്നാൾ ആശംസകളൊന്നും ബാലയ്ക്കായി ഇതുവരെ വന്നിട്ടുമില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
കേക്ക് മുറിച്ചും പാട്ടുപാടിയും 41ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് ബാല; എലിസബത്ത് എവിടെയെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories