TRENDING:

Actor Bala | ഇത്രയേറെ പണമുണ്ടോ കോകിലയ്ക്ക്? നടൻ ബാല ഭാര്യ നൽകിയ ലക്ഷങ്ങൾ വിലയുള്ള സമ്മാനവുമായി

Last Updated:
മറ്റു ജോലിക്കൊന്നും പോകാത്ത കോകില ബാലയ്ക്ക് നൽകിയ വിലയേറിയ സമ്മാനം
advertisement
1/6
Actor Bala | ഇത്രയേറെ പണമുണ്ടോ കോകിലയ്ക്ക്? നടൻ ബാല ഭാര്യ നൽകിയ ലക്ഷങ്ങൾ വിലയുള്ള സമ്മാനവുമായി
താൻ ശതകോടികൾക്കുടമയാണ് എന്ന് നടൻ ബാല (Actor Bala) പലയാവർത്തി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. കുടുംബസ്വത്തായി നടന് 250 കോടി രൂപ ലഭിച്ചിട്ടുണ്ടത്രേ. ഇതിനിടെ ഒന്നിലേറെ തവണ വിവാഹങ്ങൾ കഴിച്ചതിന്റെ പേരിലും നടൻ വിവാദ നായകനായി. ഏറ്റവും ഒടുവിൽ തന്റെ നാടായ തമിഴ്നാട്ടിൽ നിന്നുമുള്ള ബന്ധുവായ കോകില എന്ന യുവതിയെയാണ് ബാല ഭാര്യയാക്കിയത്. 'ഇനി ഒരു കല്യാണം പണ്ണമാട്ടേൻ' എന്ന് കോകിലയെ താലികെട്ടിയ വേളയിൽ ബാല ഉറപ്പു നൽകിയിരുന്നു. ബാലയോളം സ്വത്തുക്കൾക്കുടമയാണ് ഭാര്യ കോകിലയെന്നും നടൻ സൂചന നൽകിയിട്ടുണ്ട്. കോകിലയുടെ പിതാവ് തമിഴ്നാട്ടിലെ പ്രബല രാഷ്ട്രീയ പ്രവർത്തകനാണ്. മറ്റു ജോലിക്കൊന്നും പോകാത്ത കോകില ഇപ്പോൾ ബാലയ്ക്ക് നൽകിയ വിലയേറിയ സമ്മാനം വൈറലായി മാറിക്കഴിഞ്ഞു (ചിത്രങ്ങൾ: ഇന്ത്യൻ സിനിമാ ഗാലറി)
advertisement
2/6
ഭാര്യയും അമ്മയും ചേർന്ന് നൽകിയ സർപ്രൈസ് എന്നാണ് ബാല ഈ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. നടൻ കോട്ടയം ജില്ലയിലെ വൈക്കത്താണ് താമസം എങ്കിലും, ചില കാര്യങ്ങൾക്ക് കൊച്ചി നഗരത്തിൽ എത്താറുണ്ട്. അടുത്തിടെ ആസിഫ് അലിയുടെ സിനിമ കാണാൻ ബാല ഭാര്യയെയും കൊണ്ട് വന്നുചേർന്ന ദൃശ്യങ്ങൾ സജീവമായി സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ബാല ഇതുവരെയും കഴിച്ച വിവാഹങ്ങളിലൂടെ ഭാര്യമാരായവർ ഇടത്തരം കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. എന്നാൽ അവരിൽ നിന്നും വ്യത്യസ്തയാണ് കോകില (തുടർന്ന് വായിക്കുക)
advertisement
3/6
നടൻ ബാലയും കോകിലയും വിവാഹത്തിന് മുൻപ് സോഷ്യൽ മീഡിയയിൽ ഒന്നുരണ്ടു തവണ വന്നിരുന്നു. അതിനു ശേഷമാണ് കൊച്ചിയിലെ ക്ഷേത്രത്തിൽ വച്ച് ബാല കോകിലയ്ക്ക് താലികെട്ടിയത്. വിവാഹത്തിൽ ബാലയുടെ ഭാഗത്തു നിന്നും ബന്ധുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല. കൂട്ടുകാരനായ മുന്നയും മുന്നയുടെ അമ്മ ഷേർളിയും ബാലയുടെ വക്കീലും കുടുംബവുമാണ് ഈ സമയങ്ങളിൽ എല്ലാം ഒപ്പമുണ്ടായത്. ചേട്ടനോ, അമ്മയോ വന്നുചേർന്നില്ല. അതിനു ബാല കാരണം നിരത്തുകയും ചെയ്തു
advertisement
4/6
ചേട്ടൻ അന്ന് സൂര്യ ചിത്രത്തിന്റെ റിലീസ് തിരക്കിലായിരുന്നു എന്നാണ് ബാല പറഞ്ഞത്. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളും. എന്നാൽ, ബാല പിന്നീട് കോകിലയെയും കൊണ്ട് നേരെ അമ്മയുടെ അടുത്തേക്ക് പോയതും ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവന്നിരുന്നു. 'മാമാവെ' കുഞ്ഞുനാൾ മുതൽ ഹീറോ ആയി കണ്ടിരുന്ന കോകില, അദ്ദേഹത്തിന്റെ ഭാര്യയാവണം എന്നും മനസുകൊണ്ട് ആഗ്രഹിച്ചു പോന്നിരുന്നു. ആ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ് കോകില ഇപ്പോൾ
advertisement
5/6
സിനിമ കാണാനെത്തിയ ബാല, ഭാര്യ കോകില നൽകിയ വിലയേറിയ സമ്മാനം അവിടെക്കൂടിയ നവമാധ്യമ പ്രതിനിധികൾക്ക് മുന്നിലും കാട്ടിക്കൊടുത്തു. ഭാര്യ കോകിലയും അമ്മയും കൂടി തനിക്ക് നൽകിയ സർപ്രൈസ് എന്നാണ് ബാല ഇതിനെ വിളിച്ചത്. കൈത്തണ്ടയിൽ തിളങ്ങുന്ന സ്വർണ തളയാണ് ഇത്. ഒറിജിനൽ തന്നെയെന്ന് ബാല. നല്ല കനമേറിയ ആഭരണമാണ് ഇത്. കോകിലയും അതൊന്ന് ഉറപ്പിച്ചു പിടിച്ച് തന്റെ സമ്മാനത്തിന്റെ മൂല്യം എടുത്തുകാട്ടി. എന്തായാലും സ്വന്തമായി വരുമാനമില്ലാത്ത കോകില ഇങ്ങനെയൊരു സമ്മാനം വാങ്ങണമെങ്കിൽ കോടീശ്വരിയല്ലാത്തവൻ സാധ്യത കുറവാണ്. ഇനി ഈ സ്വർണത്തളയുടെ ഭാരവും മൂല്യവും അറിയാം 
advertisement
6/6
20 പവന്റെ ഉരുപ്പടിയാണ് കോകിലയുടെ സമ്മാനമായി ബാലയുടെ കൈത്തണ്ടയിൽ നിറയുന്നത്. അതായത് പണിക്കൂലി മാറ്റിനിർത്തിയാൽ മാത്രം 14.32 ലക്ഷം രൂപ സ്വർണത്തിന്റെ മൂല്യം എന്ന ഇനത്തിൽ മാത്രമായുണ്ട്. നികുതിയും പണിക്കൂലിയും ചേർത്താൽ തുക ഇനിയുമുയരും
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | ഇത്രയേറെ പണമുണ്ടോ കോകിലയ്ക്ക്? നടൻ ബാല ഭാര്യ നൽകിയ ലക്ഷങ്ങൾ വിലയുള്ള സമ്മാനവുമായി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories