TRENDING:

Actor Bala | ദിവസങ്ങളോളം കോകിലയെ പുറത്തുകാണിക്കാതെ ബാല; വ്ലോഗും ഇല്ല; നടൻ രണ്ടാമതും അച്ഛനാവുന്നുവോ എന്നാരാധകർ

Last Updated:
സ്ഥിരമായി പാചക വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന ബാലയും കോകിലയും ദിവസങ്ങളോളം നിശ്ശബ്ദരായിരുന്നു
advertisement
1/6
Actor Bala | ദിവസങ്ങളോളം കോകിലയെ പുറത്തുകാണിക്കാതെ ബാല; വ്ലോഗും ഇല്ല; നടൻ രണ്ടാമതും അച്ഛനാവുന്നുവോ എന്നാരാധകർ
വിഷുവിന് ബാലയുടെ (Actor Bala) കണ്ണുപൊത്തി പിടിച്ച് വിഷുക്കണി കാഴ്ച ഒരുക്കി നൽകിയ കോകില. വിവാഹശേഷം ഇരുവരും ചേർന്ന് ആഘോഷിച്ച ആദ്യത്തെ വിഷുവായിരുന്നു ഇത്. ഈ ദൃശ്യങ്ങൾ അവർ ബാല-കോകില എന്ന യൂട്യൂബ് ചാനലിൽ പ്രേക്ഷകരുമായി പങ്കിട്ടു. അതിനു ശേഷം ചെട്ടിനാട് സ്‌പെഷൽ ഉക്കാറൈ തയാറാക്കി പരസ്പരം പങ്കിട്ടു കഴിക്കുന്ന ബാലയുടെയും കോകിലയുടെയും മറ്റൊരു വ്ലോഗ് കൂടി ചാനലിൽ പ്രത്യക്ഷപ്പെട്ടു. ഏപ്രിൽ 19നായിരുന്നു ബാലയും കോകിലയും ഏറ്റവും ഒടുവിൽ അവരുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. അതിനു ശേഷം ദിവസങ്ങളോളം നീളുന്ന നിശബ്ദത
advertisement
2/6
ഓരോ വീക്കെൻഡിലും ഒരു പുതിയ വീഡിയോ എന്ന നിലയിലാണ് ബാല തന്റെ ഭാര്യക്കൊപ്പമുള്ള യൂട്യൂബ് ചാനൽ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നത്. അതിനു ശേഷം യൂട്യൂബ് ചാനൽ നിശ്ചലമായെങ്കിലും, ഫേസ്ബുക്ക് പേജിൽ ഭാര്യയെ കാറിന്റെ പിൻസീറ്റിൽ ഇരുത്തി ഒരു യാത്രപോയ വിവരം ബാല പോസ്റ്റ് ചെയ്തിരുന്നു. യാത്രയ്ക്കിടെ റോഡിൻറെ ഒരുവശത്തെ കാട്ടിൽ നിൽക്കുന്ന ആനകളെ കോകിലയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ബാലയെ കാണാൻ സാധിക്കും. ആന മാത്രമല്ല, മാനുകളും ഉണ്ടന്ന് ബാല കോകിലയ്ക്ക് പരിചയപ്പെടുത്തി നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
ഇത് മൈസൂർ ട്രിപ്പായിരുന്നു എന്ന് ബാല പറഞ്ഞിരുന്നു. ഏപ്രിൽ 23നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. കോകിലയെ വിവാഹം ചെയ്ത ശേഷം ബാല കൊച്ചിയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കത്തേക്ക് താമസം മാറിയിരുന്നു. ഇവിടെ കായലോരത്ത് ഒരു വീട് വാങ്ങിയാണ് താമസം. പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിനും മുൻപ് വൈക്കത്തെ വിശേഷങ്ങൾ ബാലയുടെ ഫേസ്ബുക്ക്/ ഇൻസ്റ്റഗ്രാം പേജിലെ വീഡിയോകൾ വഴി പുറത്തുവന്നിരുന്നു. നാട്ടുകാരുമായി കൂടുതൽ ഇടപഴകാൻ ബാല ശ്രദ്ധിച്ചിരുന്നു
advertisement
4/6
എന്നാൽ പിന്നീട് കുറേ ദിവസത്തേക്ക് ബാലയുടെ പേജിലും ചാനലിലും നിശബ്ദത നിറഞ്ഞു. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് പൊലീസിന് മുന്നിൽ ഹാജരായ വിവരം നടന്റെ മുൻഭാര്യ എലിസബത്ത് ഉദയൻ അവരുടെ വ്ലോഗിൽ പരാമർശിച്ചിരുന്നു. അതും കഴിഞ്ഞ് കുറച്ചുകൂടി ദിവസങ്ങൾ കഴിഞ്ഞതും ബാലയുടെ ഫേസ്ബുക്ക്/ ഇൻസ്റ്റഗ്രാം ആക്റ്റീവ് ആയിരിക്കുകയാണ്. ചില കാര്യങ്ങൾ പറയാൻ കൂടിയാണ് ബാല വന്നത്. ഇതിൽ കോകിലയെ കാണാൻ സാധ്യമല്ല. എന്നാൽ, കോകിലയുടെ ശബ്ദം പിന്നണിയിൽ കേൾക്കാം
advertisement
5/6
കോകില കാരണമാണ് വീഡിയോ ഇടുന്നത് എന്ന് ബാല പുഞ്ചിരി നിറഞ്ഞ മുഖത്തോടു കൂടി പറഞ്ഞു തുടങ്ങി. സന്തോഷമുള്ള ഒരു നിമിഷത്തിലാണ് എന്ന് തുടങ്ങിയെങ്കിലും, ചില പ്രശ്നങ്ങൾ ഉള്ളതായും നടൻ വ്യക്തമാക്കി. ദ്രോഹം ചെയ്തവർ ഉൾപ്പെടെ എല്ലാവരും നന്നായിരിക്കട്ടെ. ഒന്നിന് പിറകെ ഒന്നായി കേസുകൾ വന്നുതുടങ്ങി. പണത്തിനു വേണ്ടി ചിലർ തനിക്ക് നേരെ കൂട്ടയാക്രമണം അഴിച്ചുവിടുന്നു. ഒരു കാര്യം കണ്ടപ്പോൾ തകർന്നു പോയി. പേരെടുത്തു പറയാൻ സാധിക്കാത്ത ആൾ ഉൾപ്പെടെ പണത്തിനു വേണ്ടി തന്നെയാക്രമിക്കുന്നു എന്ന് ബാല
advertisement
6/6
തന്റെ വാക്കുകൾ ശരിയായിരുന്നു. എന്നാൽ, ആ റിപ്പോർട്ട് എടുത്തു കാണിച്ച് ആരെയും കുറ്റപ്പെടുത്തുന്നില്ല. താനും കോകിലയും വിശേഷത്തിൽ ശ്രദ്ധ നൽകുമോ, അതോ ഇതിന്റെ പിന്നാലെ പോകുമോ എന്ന് ബാല. നമ്മൾ കഷ്‌ടപ്പെട്ട് വിയർത്തുണ്ടാക്കുന്നതാകണം പണം എന്ന് നടൻ. ആരെയും പേരിടുത്തു പറയാതെയാണ് ബാല ഇത്രയും കാര്യങ്ങൾ അവതരിപ്പിച്ചത്. 'വിശേഷം' എന്ന് ബാലയുടെ വായിൽ നിന്നും പുറത്തുവന്നതും, നടൻ രണ്ടാമതും അച്ഛനാവാൻ പോകുന്നുവോ എന്ന് ആരാധകരിൽ ചിലർ കമന്റ് ബോക്സിൽ ആകാംക്ഷ പ്രകടിപ്പിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | ദിവസങ്ങളോളം കോകിലയെ പുറത്തുകാണിക്കാതെ ബാല; വ്ലോഗും ഇല്ല; നടൻ രണ്ടാമതും അച്ഛനാവുന്നുവോ എന്നാരാധകർ
Open in App
Home
Video
Impact Shorts
Web Stories