Actor Bala | ഒരു തുക ചെക്ക് എഴുതി നൽകി നടൻ ബാല; വൈക്കത്തും 'നെന്മ ശെയ്തു തുടങ്ങി'
- Published by:meera_57
- news18-malayalam
Last Updated:
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടൻ ബാല ഭാര്യ കോകിലയേയും കൂട്ടി വൈക്കത്തേക്ക് താമസം മാറ്റിയിരുന്നു
advertisement
1/6

ഭാര്യ കോകിലയേയും കൂട്ടി നടൻ ബാല (Actor Bala) കൊച്ചി നഗരം ഉപേക്ഷിച്ച് വൈക്കം എന്ന നാടിന്റെ ഗ്രാമീണതയിൽ ജീവിതം ആരംഭിച്ചു കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ കൊച്ചി വിടുന്ന വിവരവും, അതിനു തൊട്ടുപിന്നാലെ ഭാര്യയുടെ കൈപിടിച്ച് പുതിയ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളും ബാല പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഗ്രാഫർ ശാലു പേയാട് പകർത്തിയ ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ബാല തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ എത്തിച്ചത്. കൊച്ചിയിൽ താമസിച്ചിരുന്ന നാളുകളിൽ ബാല സ്ഥിരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു വരുന്നുണ്ടായിരുന്നു
advertisement
2/6
കൊച്ചി ഉപേക്ഷിച്ച് വൈക്കത്തേക്ക് സ്ഥലം മാറിയെങ്കിലും, അവിടെയും അത്തരമൊരു ഉദ്യമത്തിൽ നിന്നും പിൻവലിയാൻ ബാലയ്ക്ക് ഉദ്ദേശമില്ല. സുഹൃത്തായ ചലച്ചിത്ര പ്രവർത്തകൻ സാലു കെ. ജോർജിന്റെ ഒപ്പം വൈക്കത്തെ തന്റെ ആദ്യ സംരംഭത്തിന് ബാല ആരംഭം കുറിച്ച് കഴിഞ്ഞു. ഭാര്യയെ കൂടെ നിർത്തണം എന്ന നിർബന്ധം ബാല ഉപേക്ഷിച്ചിട്ടില്ല എന്ന് തോന്നുന്നു. ഇവിടെയും കോകിലയെ കാണാം. സംവിധാനം ചെയ്യാൻ പ്ലാൻ ഇട്ട്, വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനും താമസത്തിനും കണക്കാക്കിയാണ് ബാല പുതിയ വീട് വാങ്ങിയിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/6
നെഗറ്റീവ് കമന്റുകൾ ഇടുന്നവർക്ക് ഇടാം എന്ന് പറഞ്ഞുള്ള ഒരു കുറിപ്പും പുതിയ വീഡിയോയുടെ കൂടെയുണ്ട്. കായലിനോട് ചേർന്ന് കിടക്കുന്ന വീടായതിനാൽ, ഇടയ്ക്കിടെ കായൽ സവാരി നടത്താനും ബാല ഇറങ്ങുന്നുണ്ട് എന്ന് അതിനു ശേഷം പോസ്റ്റ് ചെയ്ത റീൽസ് കണ്ടാൽ മനസിലാകും. അയൽവാസിയെയും, നാട്ടുകാരെയും കൂട്ടിയാണ് ബാലയുടെ പുത്തൻ ചാരിറ്റി എൻട്രി. താൻ അച്ഛനിൽ നിന്നും സ്വായത്തമാക്കിയ 250 കോടിയുടെ ഉടമയെന്ന ബാലയുടെ പ്രഖ്യാപനം തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു
advertisement
4/6
പുതുതായി ബാല സഹായിക്കാൻ ഒരുങ്ങുന്നത് വൈക്കത്തെ ഈ ഗ്രാമത്തിലെ സ്കൂൾ വിദ്യാർത്ഥികളെയാണ്. അതിനു വേണ്ടുന്ന പിന്തുണ നൽകാൻ സുഹൃത്ത് സാലുവിനേയും ബാല ചുമലതപ്പെടുത്തി. 'നെഗറ്റീവ് കമന്റ് ഇടുന്നവർ കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ നശിപ്പിക്കാനും മറക്കരുത്. ഞാൻ ഈ ജോലി പൂർത്തിയാക്കി നിങ്ങളെ പഠിപ്പിക്കും' എന്ന് ബാല തന്നെ കളിയാക്കുന്നവരോടുള്ള മനസിലെ നീരസം മറച്ചുവെക്കാതെ പോസ്റ്റ് ഇടുന്നു
advertisement
5/6
ബാല ഉദ്ദേശിക്കുന്നത് പുതുതായി ഒരു സ്കൂൾ നിർമിക്കാനാണോ, അതോ നിലവിലെ സ്കൂളിന്റെ പുനഃരുദ്ധാരണമാണോ എന്ന് വ്യക്തമല്ല. എന്തായാലും, നല്ലൊരു തുക ചെക്ക് എഴുതി സ്കൂളിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നവർക്ക് ബാല കൈമാറിയിരുന്നു. ബാലയുടെ ഇത്തരമൊരു സഹായഹസ്തം നല്ലതെങ്കിലും, എല്ലാം സോഷ്യൽ മീഡിയയുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതിയോട് യോജിപ്പില്ലാത്തവർ കമന്റ് ചെയ്തിട്ടുണ്ട്. ക്യാമറ ഓഫ് ചെയ്ത്, പബ്ലിസിറ്റിക്ക് വേണ്ടിയല്ലാതെ സഹായങ്ങൾ ചെയ്ത് കൂടെ എന്നാണ് ഒരാളുടെ ചോദ്യം
advertisement
6/6
എന്നാൽ തന്റെ നിരന്തരമായ പോസ്റ്റുകളുടെ ഫലമെന്നോണം ഒരു ഡോക്‌ടർ ചെറിയൊരു ആശുപത്രി നിർമിച്ചു നൽകാൻ മുന്നോട്ടു വന്നിരിക്കുന്നു എന്ന് ബാല പ്രതികരിച്ചിട്ടുണ്ട്. ആ ഡോക്‌ടറുടെ വിവരം പങ്കുവെച്ചത് എന്താണ് കുഴപ്പം എന്ന് ആ ചോദ്യകർത്താവ് തിരിച്ചും ചോദിച്ചിട്ടുണ്ട്. കടം തരാമോ, പക്ഷെ വീഡിയോ എടുത്തു നാണം കെടുത്തരുത് എന്നും ഒരാൾ കമന്റ് ഇട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | ഒരു തുക ചെക്ക് എഴുതി നൽകി നടൻ ബാല; വൈക്കത്തും 'നെന്മ ശെയ്തു തുടങ്ങി'