TRENDING:

Madhu | വീട്ടുജോലിക്കാരനെ കാണാതായി, നടൻ മധു കൊന്നുവെന്ന് നാട്ടിൽ കുപ്രചരണം; മൂന്നു മാസം കഴിഞ്ഞ് സത്യാവസ്ഥ പുറത്തുവന്നപ്പോൾ

Last Updated:
'നസീറിന് പത്മഭൂഷൺ. എനിക്ക് കൊലപാതക ബഹുമതി' എന്ന തലക്കെട്ടോടെ അന്ന് മധുവിനെക്കുറിച്ച് വന്ന വാർത്ത
advertisement
1/6
വീട്ടുജോലിക്കാരനെ കാണാതായി, നടൻ മധു കൊന്നുവെന്ന് നാട്ടിൽ കുപ്രചരണം; മൂന്നു മാസം കഴിഞ്ഞ് സത്യാവസ്ഥ പുറത്തുവന്നപ്പോൾ
മലയാള സിനിമയുടെ ജീവിച്ചിരിപ്പുള്ള കാരണവന്മാരിൽ, ഗുരുതുല്യനായ ഒരാൾ ഉണ്ടെങ്കിൽ, അതാണ് നടൻ മധു (Actor Madhu). അറുപതുകളിലും എഴുപതുകളിലും തുടങ്ങി ന്യൂ ജെൻ വരെ തുടരുന്ന താരങ്ങളുടെ തലതൊട്ടപ്പൻ. അന്നാളിൽ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഗൗരീശപട്ടം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലം. നാഗർകോവിലിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മധു, അധ്യാപനം ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠനം നടത്തിയ ശേഷം, രാമു കാര്യാട്ടുമായുള്ള പരിചയം വഴി അദ്ദേഹം 'മൂടുപടം' എന്ന സിനിമയുടെ ഭാഗമായി. പിന്നീട് നടന്നത് ചരിത്രം
advertisement
2/6
എന്നാൽ അതിനിടയിൽ എൻ.എൻ പിഷാരടി വഴി 'നിണമണിഞ്ഞ കാൽപാടുകൾ' എന്ന ചിത്രത്തിൽ മധു അഭിനയജീവിതത്തിന് തുടക്കമിട്ടു. 'മൂടുപടം' രണ്ടാമത് ചിത്രമായി. രാജ്യം പത്മശ്രീ ബഹുമതി നൽകിയാദരിച്ച മധു ആറു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ഇതിൽ രണ്ടെണ്ണം അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രങ്ങൾക്കായിരുന്നു എന്നതും ശ്രദ്ധേയം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി സിനിമകളുള്ള മധു, ആകെ 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'പ്രിയ' മലയാള സിനിമയിലെ ട്രെൻഡ്സെറ്ററായി മാറി (തുടർന്ന് വായിക്കുക)
advertisement
3/6
സിനിമകൾക്ക് പുറമേ, മധു ഒരു സ്റ്റുഡിയോയുടെ ഉടമ കൂടിയായിരുന്ന വിവരം സിനിമാ സ്നേഹികൾക്കും, സിനിമയെ അറിയുന്നവർക്കുമിടയിൽ പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയുടെ തിരക്കൊഴിഞ്ഞ ഭാഗത്തായാണ് 1970ൽ ഈ സ്റ്റുഡിയോ തലയെടുപ്പോടെ ഉയർന്നത്. നിരവധി യുവ പ്രതിഭകൾക്ക് അവസരം നൽകിയ സ്റ്റുഡിയോ ആയിരുന്നു ഇത്.  ഉമാ സ്റ്റുഡിയോ ആ പേരിൽ ഇന്നില്ല. മലയാളത്തിൽ സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾക്ക് തുടക്കമിട്ട ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ കോംപ്ലെക്സ് ഉയർന്നത് പഴയ ഉമാ സ്റ്റുഡിയോയിലാണ്. അദ്ദേഹം പൂർണമനസോടെ അത്തരമൊരു കൈമാറ്റം നടത്തുകയായിരുന്നു. അക്കാലങ്ങളിൽ സ്വന്തമായി സ്റ്റുഡിയോ ഉള്ള ഒരു നടൻ കൂടിയായിരുന്നു മധു
advertisement
4/6
ഏഷ്യാനെറ്റ് ഈ സ്റ്റുഡിയോ വാങ്ങുമ്പോൾ ഉമാ സ്റ്റുഡിയോയുടെ പ്രവർത്തനം നിലച്ചിരുന്നു. അതിലേക്ക് നയിച്ച കാരണമെന്നോണം, ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ചലച്ചിത്ര നിരീക്ഷകനും ചലച്ചിത്ര ഗാനഗവേഷകനുമായ രാഹുൽ ഹമ്പിൾ സനൽ പോസ്റ്റുമായി എത്തിച്ചേരുന്നു. വീട്ടിൽ ജോലിക്കു നിന്നിരുന്ന യുവാവിന്റെ തിരോധാനവും, അതേത്തുടർന്ന് നാട്ടുകാർക്കിടയിൽ ഉണ്ടായ കുപ്രചരണവും അക്കാലത്തെ ചലച്ചിത്ര മാസികയിൽ വന്ന കവർ സ്റ്റോറിയും പൊടിതട്ടിയെടുക്കുകയാണ് രാഹുൽ. അന്ന് കാണാതെപോയ യുവാവിന്റെ ചിത്രം സഹിതമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്
advertisement
5/6
രാഹുൽ ഹമ്പിൾ സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ: "നാട്ടിലുള്ളവർക്ക് ജോലി നൽകാനായി ഭാവാഭിനയ ചക്രവർത്തി മധു സാർ തുടങ്ങിയ ഉമ സ്റ്റുഡിയോ അധികം താമസിയാതെ തന്നെ അദ്ദേഹം വിൽക്കാനുണ്ടായ കാരണം പലരും കേട്ടിട്ടുണ്ടാകും. സംഭവം ഇങ്ങനെയാണ് . അദ്ദേഹത്തിൻ്റെ വീട്ടിൽ ജോലിക്ക് നിന്ന വിജയൻ എന്ന യുവാവിനെ ഒരു ദിവസം കാണാതായി. നാട്ടുകാർ പറഞ്ഞു മധു അവനെ കൊന്നതാണ് എന്ന്. അങ്ങനെ നാട് മുഴുവൻ മധുവിനെതിരേ പ്രതിക്ഷേധം ഉണ്ടായി... (ചിത്രം: രാഹുൽ ഹമ്പിൾ സനൽ ഫേസ്ബുക്ക്)
advertisement
6/6
പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും കാണാതായ യുവാവ് നാട്ടിൽ തിരിച്ചെത്തി. മധുവിൻ്റെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോയ യുവാവ് അവിടെ സാധാരണ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. ചെയ്യാത്ത കാര്യത്തിന് തന്നെ 'കൊലപാതകി' ആക്കിയ നാട്ടുകാരുടെ പ്രവൃത്തിയിൽ മനംനൊന്ത് ആണ് മധു ഉമ സ്റ്റുഡിയോ വിറ്റത്. 1983ലെ നാന സിനിമാ വാരികയുടെ കവർ സ്റ്റോറി ഈ വിഷയം ആയിരുന്നു. 'നസീറിന് പത്മഭൂഷൺ. എനിക്ക് കൊലപാതക ബഹുമതി' - മധു. ഈ സംഭവത്തെ പറ്റി പലരും കേട്ടിരിക്കാമെങ്കിലും മധുവിൻ്റെ വീട്ടിലെ ജോലിക്കാരൻ്റെ ചിത്രം അധികം ആരും കണ്ടിരിക്കാനിടയില്ല" എന്ന് കുറിച്ച് ആ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നു (ചിത്രം: രാഹുൽ ഹമ്പിൾ സനൽ ഫേസ്ബുക്ക്)
മലയാളം വാർത്തകൾ/Photogallery/Buzz/
Madhu | വീട്ടുജോലിക്കാരനെ കാണാതായി, നടൻ മധു കൊന്നുവെന്ന് നാട്ടിൽ കുപ്രചരണം; മൂന്നു മാസം കഴിഞ്ഞ് സത്യാവസ്ഥ പുറത്തുവന്നപ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories