TRENDING:

'ദാമ്പത്യം തകർന്നത് ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു; പിന്നീട് അവരാണ് എന്നെ രക്ഷപ്പെടുത്തിയത്'; സാമന്ത

Last Updated:
ഇത്തരത്തിലുള്ള അവസ്ഥയിലൂടെ പോവുന്ന ആളുകള്‍ക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ആശംസിക്കുകയാണെന്നും സാമന്ത പറഞ്ഞു.
advertisement
1/7
'ദാമ്പത്യം തകർന്നത് ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു; പിന്നീട് അവരാണ് എന്നെ രക്ഷപ്പെടുത്തിയത്'; സാമന്ത
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ആരാധകരുള്ള പ്രിയ താരമാണ് സാമന്ത രുത്പ്രഭു. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്റെതായ ഇടം പിടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. താരവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സാമന്തയും നാഗ ചൈതന്യയുമായുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലും ആരാധകർ ആ രീതിക്ക് തന്നെ ഏടുത്തിരുന്നു.
advertisement
2/7
ഇപ്പോഴിതാ ഭർത്താവ് നാഗചൈതന്യയുമായി വിവാഹ മോചനത്തിനു ശേഷം ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങളുണ്ടായെന്ന് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി വെല്ലുവിളികൾ നേരിട്ടെന്നും സാമന്ത പറഞ്ഞു.
advertisement
3/7
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; 'ദാമ്പത്യം തകർന്നത് എന്റെ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷക്കാലം ഞാൻ ഒരുപാട് അനുഭവിച്ചു. ആ സമയത്ത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലൂടെ പോയിട്ട് തിരികെ വന്ന താരങ്ങളെ കുറിച്ച് ഞാന്‍ വായിച്ചിരുന്നു.
advertisement
4/7
അവരിൽ നിന്ന് കേട്ട് കഥകളാണ് പിന്നീട് എന്നെ രക്ഷപ്പെടുത്തിയത്. അതാണ് എനിക്ക് ജീവിതത്തിൽ ശക്തി പകർന്നത്. അവർക്ക് പറ്റുമെങ്കിൽ എനിക്കും എല്ലാം അതിജീവിക്കാൻ പറ്റുമെന്ന് തോന്നിയതോടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റിയത്.
advertisement
5/7
ഒത്തിരി പേരുടെ സ്‌നേഹം ലഭിക്കുന്നൊരു താരമാകാന്‍ എനിക്ക് സാധിച്ചെങ്കില്‍ അത് വിലമതിക്കാനാവാത്ത സമ്മാനമല്ലേന്ന് ചിന്തിച്ചു. അതുകൊണ്ട് തന്നെ പിന്നീട് അങ്ങോട്ടേക്ക് സത്യസന്ധതയോടെ ഇരിക്കാനും ഉത്തരവാദിത്തം കാണിക്കാനും ശ്രമിച്ചു.
advertisement
6/7
എത്ര ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഉണ്ടെന്നോ, എത്ര അവാര്‍ഡുകള്‍ കിട്ടിയെന്നോ അല്ല നോക്കേണ്ടത്. എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് പറയാം.
advertisement
7/7
ഇത്തരത്തിലുള്ള അവസ്ഥയിലൂടെ പോവുന്ന ആളുകള്‍ക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ഞാന്‍ ആശംസിക്കുകയാണ്’. സാമന്ത പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ദാമ്പത്യം തകർന്നത് ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു; പിന്നീട് അവരാണ് എന്നെ രക്ഷപ്പെടുത്തിയത്'; സാമന്ത
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories