TRENDING:

Saniya Iyappan | സിനിമയ്ക്ക് ഇടവേള; ഇനി മൂന്നു വർഷത്തേക്ക് സാനിയ ഇവിടെയില്ല; പുത്തൻ കാൽവയ്പ്പുമായി സാനിയ അയ്യപ്പൻ

Last Updated:
തന്റെ പുതിയ മേൽവിലാസം അടങ്ങുന്ന ഐ.ഡി. കാർഡ് പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്
advertisement
1/8
Saniya Iyappan | സിനിമയ്ക്ക് ഇടവേള; ഇനി മൂന്നു വർഷത്തേക്ക് സാനിയ ഇവിടെയില്ല; പുത്തൻ കാൽവയ്പ്പുമായി സാനിയ അയ്യപ്പൻ
ജാൻവി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ സാനിയ അയ്യപ്പന് (Saniya Iyappan) പേരും പ്രശസ്തിയും നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'L2 എമ്പുരാൻ' കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിക്കപ്പെട്ടത്. രണ്ടാം ഭാഗത്തിലും സാനിയ ഉണ്ടാവും എന്ന് പ്രഖ്യാപനത്തിനൊപ്പമുള്ള കാസ്റ്റിങ് വിവരങ്ങളിൽ ഉണ്ടായിരുന്നു. സാനിയ ഉണ്ടാകുമോ എന്ന വിവരം വർഷങ്ങളായി അവരുടെ ആരാധകർ സോഷ്യൽ മീഡിയയിൽ അന്വേഷിച്ചു വരുന്നുണ്ടായിരുന്നു 
advertisement
2/8
സിനിമയിൽ ഒരുപക്ഷെ സാനിയയെ പഴയതുപോലെ സജീവമായി കാണാൻ കഴിഞ്ഞുവെന്ന് വരില്ല. വരാനിരിക്കുന്ന മൂന്നു വർഷത്തേക്ക് സാനിയ നാട്ടിൽ തന്നെ ഉണ്ടാവില്ല. വിദേശ യാത്രകൾ നടത്താറുള്ള സാനിയ ഇനി കുറച്ചു വർഷങ്ങൾ വിദേശ നാട്ടിൽ പുത്തൻ ചുവടുവയ്പ്പ് നടത്തും (തുടർന്ന് വായിക്കുക)
advertisement
3/8
കഴിഞ്ഞ ദിവസം അതിന്റെ വിവരങ്ങൾ സാനിയയുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ടു. തന്റെ പുതിയ മേൽവിലാസം അടങ്ങുന്ന ഐ.ഡി. കാർഡ് പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. ഒപ്പം യു.കെയിൽ നിന്നുള്ള ചിത്രങ്ങളും
advertisement
4/8
167 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഫോർ ദി ക്രീയേറ്റീവ് ആർട്സ് അഥവാ യു.എ.സിയിലെ വിദ്യാർത്ഥിനിയാണ് സാനിയ ഇനി. സെപ്റ്റംബർ മാസം മുതൽ സാനിയ ഇവിടുത്തെ വിദ്യാർത്ഥിനിയാണ്. തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ സർവ്വകലാശാലയാണിത്
advertisement
5/8
തന്റെ സർവകലാശാല ഐ.ഡി. കാർഡും സാനിയ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. ഇവിടെ ബി.എ. (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിൽ സാനിയ പഠനം നടത്തും. 2026 ജൂൺ മാസം വരെ പഠനം തുടരും
advertisement
6/8
യു.കെയിലെ നയനമനോഹരമായ സ്ഥലങ്ങളിൽ പോസ് ചെയ്ത ശേഷമുള്ള ചിത്രങ്ങളും സാനിയ അയ്യപ്പൻ പോസ്റ്റ് ചെയ്തു. 'ദി ലണ്ടൻ ഐ' എന്ന പേരിൽ പ്രശസ്തമായ ഫെറി വീലിനു മുന്നിൽ ഇരിക്കുന്ന സാനിയയാണ് ചിത്രത്തിൽ
advertisement
7/8
സാനിയ നിൽക്കുന്നത് ഒരുകാലത്തെ ലണ്ടൻ നഗരങ്ങളെ രേഖപ്പെടുത്തിയിരുന്ന ടെലിഫോൺ ബൂത്തുകളിൽ ഒന്നിലാണ്. പ്രവർത്തന രഹിതമെങ്കിലും, അതിന്റേതായ മനോഹാരിതയുണ്ട് ഈ ബൂത്തിന്
advertisement
8/8
സാനിയ പഠിക്കുന്ന സർവകലാശാലയിലെ ഐഡന്റിറ്റി കാർഡ്. ഒട്ടേറെപ്പേർ സാനിയക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Saniya Iyappan | സിനിമയ്ക്ക് ഇടവേള; ഇനി മൂന്നു വർഷത്തേക്ക് സാനിയ ഇവിടെയില്ല; പുത്തൻ കാൽവയ്പ്പുമായി സാനിയ അയ്യപ്പൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories