Sudev Nair | നടൻ സുദേവ് നായർ വിവാഹിതനായി
- Published by:Sarika KP
- news18-malayalam
Last Updated:
അമർദീപ് കൗർ ആണ് വധു.
advertisement
1/5

വളരെ കുറച്ചുമാത്രമെങ്കിലും, ശ്രദ്ധേയമായ റോളുകളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് സുദേവ് നായർ (Sudev Nair). തുടക്കത്തിൽ തന്നെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സുദേവ്, സൂപ്പർ താരങ്ങളുടേതുൾപ്പെടയുള്ള ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമാണ്.
advertisement
2/5
മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ്വത്തിലെ' രാജൻ നായർ എന്ന നെഗറ്റീവ് കഥാപാത്രം അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇപ്പോഴിതാ സുദേവ് നായർ വിവാഹിതനായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
advertisement
3/5
അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
advertisement
4/5
ആരാധകർക്കൊക്കെ സർപ്രൈസായാണ് താരത്തിന്റെ വിവാഹ വാർത്ത വന്നത്. മലയാളി ആണെങ്കിലും മുംബൈയിൽ ആണ് സുദേവ് നായരൻ ജനിച്ചു വളർന്നത്.
advertisement
5/5
പാർക്കറിൽ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.