TRENDING:

Ahaana Krishna: 'എന്റെ ആദ്യ സഹനടന് പിറന്നാൾ.. ഇതാ എന്റെ കുഞ്ഞുരഹസ്യം': സന്തോഷം പങ്കുവച്ച് അഹാന കൃഷ്ണ

Last Updated:
താൻ ഒത്തിരി തവണ ആലോചിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടുന്നതെന്ന് അഹാന പറഞ്ഞു
advertisement
1/5
Ahaana Krishna: 'എന്റെ ആദ്യ സഹനടന് പിറന്നാൾ.. ഇതാ എന്റെ കുഞ്ഞുരഹസ്യം': സന്തോഷം പങ്കുവച്ച് അഹാന കൃഷ്ണ
നടൻ കൃഷ്ണകുമാറിനെയും (Krishnakumar) കുടുംബത്തെയും അറിയാത്ത മലയാളികൾ ഇന്ന് ഉണ്ടാവില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിലെ നിറസാന്നിദ്യമാണ് ഇവർ. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ 57-ാം പിറന്നാൾ. പതിവ് പോലെത്തന്നെ മക്കൾ എല്ലാം അച്ഛനോടൊപ്പമുള്ള പഴയകാല ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതിൽ മൂത്തമകൾ അഹാന കൃഷ്ണ (Ahaana Krishna) നൽകിയ പിറന്നാൾ സർപ്രൈസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
advertisement
2/5
ഇതുവരെ ആർക്കും അറിയാത്തൊരു രഹസ്യമാണ് അഹാന അച്ഛന്റെ പിറന്നാളിന് പങ്കുവച്ചിരിക്കുന്നത്. താൻ ഒത്തിരി തവണ ആലോചിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടുന്നതെന്ന് അഹാന പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യ സഹനടന് 57-ാം പിറന്നാള്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് തുടങ്ങുന്നത്. കൂടാതെ തന്റെ അഭിനയരംഗത്തെ അരങ്ങേറ്റ ചിത്രം സ്റ്റീവ് ലോപ്പസ് അല്ലായെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്റെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ഒരു സീരിയലിൽ വേഷമിട്ടകാര്യമാണ് അഹാന തുറന്നുപറഞ്ഞിരിക്കുന്നത്.
advertisement
3/5
അഹാന പങ്കുവച്ച കുറിപ്പിന്റെ പ്രധാനഭാഗങ്ങൾ നോക്കാം. പുറംലോകത്തോട് പങ്കുവെക്കാന്‍ നമ്മള്‍ ആഗ്രഹിക്കാത്ത ചില വിലയേറിയ കാര്യങ്ങളുണ്ടാകും. ഇതെനിക്ക് അങ്ങനെയൊന്നാണ്. വര്‍ഷങ്ങളായി ഒരു കുഞ്ഞു രഹസ്യംപോലെ ഞാനത് ഹൃദയത്തോടുചേര്‍ത്ത് വെച്ചിരിക്കുകയായിരുന്നു. ഇത് ഷെയര്‍ ചെയ്യണോ എന്ന് എന്നോടുതന്നെ ഞാന്‍ ചോദിച്ചപ്പോഴൊക്കെ ഞാന്‍ പ്രശസ്തയാവട്ടെ എന്നും ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുമെന്ന് എനിക്ക് തോന്നുമ്പോള്‍ ചെയ്യുന്നതാകും ശരി എന്നും ഉത്തരം കണ്ടെത്തുമായിരുന്നു.
advertisement
4/5
എന്റെ ആദ്യ സഹനടൻ എന്റെ അച്ഛൻ തന്നെയാണ്. സീനില്‍ അച്ഛന്‍ സ്ത്രീക്ക് ഒരു കവര്‍ കൈമാറുന്നുണ്ട്. താനപ്പോള്‍ കരയുന്നതും ബഹളംവെക്കുന്നതും അച്ഛന്‍ അവര്‍ക്ക് തങ്ങളുടെ എന്തോ നല്‍കുകയാണെന്ന് കരുതിയാണെന്നും നമ്മുടേതായിട്ടുള്ള എല്ലാം നമുക്കാണെന്നും അത് ആര്‍ക്കും നല്‍കാന്‍ പാടില്ലെന്നും വിശ്വസിച്ചിരുന്ന അമിതമായി പൊസ്സസ്സീവായ കുട്ടിയായിരുന്നു താനെന്നും അഹാന കുറിപ്പിനൊടുവില്‍ പറയുന്നു.
advertisement
5/5
താന്‍ അഭിനയിച്ച മറ്റൊരു സീനുകൂടിയുണ്ടെന്നും അത് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് പങ്കുവയ്ക്കാമെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. അച്ഛന്റെ പിറന്നാൾ ദിനത്തിൽ മറ്റ് മക്കളും ഭാര്യ സിന്ധു കൃഷ്ണയും പതിവ് പോലെ ആശംസകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാമേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ നടന് പിറന്നാൾ ആശംസകൾ നൽകിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna: 'എന്റെ ആദ്യ സഹനടന് പിറന്നാൾ.. ഇതാ എന്റെ കുഞ്ഞുരഹസ്യം': സന്തോഷം പങ്കുവച്ച് അഹാന കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories