Amala Paul | ഗര്‍ഭകാല ശുശ്രുഷയ്ക്കിടെ 'മലാസനം' പരിശീലിച്ച് നടി അമലാ പോള്‍; വീഡിയോ പകര്‍ത്തി ഭര്‍ത്താവ്
- Published by:Arun krishna
- news18-malayalam
Last Updated:
പ്രസവത്തിന് മുന്‍പ് പെല്‍വിക് ശക്തി വര്‍ധിപ്പിക്കുന്നതിനും നല്ല വൈബിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് താരം പറയുന്നു.
advertisement
1/7

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരം അമലാ പോളും പങ്കാളി ജഗത് ദേശായിയും. പ്രസവത്തിന് മുന്‍പുള്ള കാലം ഏറെ ശ്രദ്ധയോട് കൂടി കൊണ്ടുപോകുന്നതില്‍ വേണ്ടത്ര പരിഗണന ഇരുവരും നല്‍കുന്നുണ്ട്.
advertisement
2/7
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ കടപ്പുറത്തെ പാറയില്‍ ഇരുന്ന് മലാസനം എന്ന യോഗാ പൊസിഷന്‍ പരിശീലിക്കുന്ന അമലാ പോളിനെ കാണാം, പ്രസവത്തിന് മുന്‍പ് പെല്‍വിക് ശക്തി വര്‍ധിപ്പിക്കുന്നതിനും നല്ല വൈബിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് താരം പറയുന്നു.
advertisement
3/7
ബീച്ചിലൂടെ നഗ്നപാദയായുള്ള നീണ്ട നേരത്തെ നടത്തവും സൂര്യാസ്തമയം കാണലും തന്‍റെ ഗര്‍ഭകാലത്തുള്ള ഓക്കാനം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണെന്നും അമല പോള്‍ പറയുന്നു.
advertisement
4/7
കാലുകൾ മണലിലും ഉപ്പുവെള്ളത്തിലും തൊടുമ്പോൾ അത് ഒരു അത്ഭുത രോഗശാന്തിയായാണ് അനുഭവപ്പെടുന്നതെന്നും താരം പറഞ്ഞു. ഡോക്ടറുടെ ഉപദേശം പ്രകാരം മാത്രം ഇതു ചെയ്യണമെന്നും അമല മുന്നറിയിപ്പ് നല്‍കി.
advertisement
5/7
എൻ്റെ ഒഴുക്കിൽ നിന്ന് എന്നെ തടയാതെ എൻ്റെ ചുവടുകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന ഏറ്റവും നല്ല ഭർത്താവും ഏറ്റവും നല്ല സുഹൃത്തും ആയ ജഗത് ദേശായിയെ കുറിച്ചും താരം പോസ്റ്റില്‍ പറയുന്നുണ്ട്.
advertisement
6/7
വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾ പിന്നിട്ടപ്പോൾ താൻ ഗർഭിണിയാണെന്ന വിവരം അമല പോൾ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് അമലയെ വിമര്‍ശിച്ചവരും പിന്തുണച്ചവരും ഏറെയാണ്.
advertisement
7/7
കഴിഞ്ഞ പിറന്നാളിന് ജഗത് ദേശായി അമലയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് വിവാഹം ഉടനെ എന്ന സൂചന നൽകിയത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദമ്പതികള്‍.
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | ഗര്‍ഭകാല ശുശ്രുഷയ്ക്കിടെ 'മലാസനം' പരിശീലിച്ച് നടി അമലാ പോള്‍; വീഡിയോ പകര്‍ത്തി ഭര്‍ത്താവ്