TRENDING:

'എക്സ്പോസ് ചെയ്യും പോലെ എളുപ്പമാണെന്ന് കരുതിയോ'; കമന്‍റിന് നടി അനസൂയയുടെ മറുപടി

Last Updated:
നടി സാവിത്രിയെ പോലെ അഭിനയിക്കുന്നത് എക്സ്പോസ് ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല’ എന്നായിരുന്നു ഫോട്ടോയ്ക്ക് ഒരാളുടെ കമന്റ്
advertisement
1/13
'എക്സ്പോസ് ചെയ്യും പോലെ എളുപ്പമാണെന്ന് കരുതിയോ'; കമന്‍റിന് നടി അനസൂയയുടെ മറുപടി
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള അഭിനേത്രിയാണ് തെലുങ്ക് താരം അനസൂയ ഭരദ്വാജ്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ഭീഷ്മപര്‍വ്വത്തില്‍  മൈക്കിളപ്പന്‍റെ ആലീസ് ആയി എത്തിയത് അനസൂയ ആയിരുന്നു,
advertisement
2/13
ടെലിവിഷന്‍  ഷോകളില്‍ അവതാരകയായി തിളങ്ങിയതിന് പിന്നാലെയാണ് അനസൂയ സിനിമയില്‍ സജീവമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും ആരാധകരുണ്ട്.
advertisement
3/13
സാരിയിലും മോഡേണ്‍ വസ്ത്രങ്ങളിലും ഗ്ലാമറസായി എത്താറുള്ള അനസൂയക്കെതിരെ പല കമന്‍റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 
advertisement
4/13
അടുത്തിടെ ഒരു അവാര്‍ഡ് നിശയില്‍ തെന്നിന്ത്യയിലെ പഴയകാല നടിമാരായ സാവിത്രി, ജമുന, ശ്രീദേവി, സൗന്ദര്യ എന്നിവരെ അനസൂയ പുനരാവിഷ്കരിച്ചിരുന്നു.
advertisement
5/13
മണ്‍മറഞ്ഞു പോയ നടിമാരുടെ അതേലുക്കില്‍ അവരുടെ ഗാന രംഗങ്ങളാണ് അനസൂയ വേദിയില്‍ അവതരിപ്പിച്ചത്.
advertisement
6/13
എന്നാല്‍ ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ അനസൂയക്കെതിരെ വ്യാപകമായ വിമര്‍ശനം പലകോണില്‍ നിന്നും ഉയര്‍ന്നു.
advertisement
7/13
എന്നാല്‍ ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ അനസൂയക്കെതിരെ വ്യാപകമായ വിമര്‍ശനം പലകോണില്‍ നിന്നും ഉയര്‍ന്നു.
advertisement
8/13
 ‘നടി സാവിത്രിയെ പോലെ അഭിനയിക്കുന്നത് എക്സ്പോസ് ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല’ എന്നായിരുന്നു ഫോട്ടോയ്ക്ക് ഒരാളുടെ കമന്റ്. ഇത് വൈറലായതോടെ അനസൂയ തന്നെ മറുപടിയുമായി രംഗത്തെത്തി.
advertisement
9/13
' താങ്കള്‍ പറഞ്ഞത് ശരിയാണ്. സാവിത്രി അമ്മയെ പോലെ അഭിനയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഞാൻ അവർക്ക് ട്രിബ്യൂട്ട് നൽകുക മാത്രമാണ് ചെയ്തത്.
advertisement
10/13
'അതുപോലെ എക്സ്പോസ് ചെയ്യുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. മാനസികവും ശാരീരികവുമായ തയാറെടുപ്പുകൾ അതിന് ആവശ്യമാണ്. എന്ത് ധരിച്ചാലും കോൺഫിഡന്റാകണം’. അനസൂയ കുറിച്ചു.
advertisement
11/13
നടിയുടെ റിപ്ലേ വന്നതോടെ നിരവധി പേരാണ് അനസൂയയുടെ കമന്റിന് പിന്തുണയുമായെത്തുന്നത്.നേരത്തെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അനസൂയ മറ്റൊരു വിവാദത്തിൽ പെട്ടിരുന്നു.
advertisement
12/13
സോഷ്യൽ മീഡിയയിൽ തന്നെ ട്രോളാൻ നടന്‍റെ പിആർ ടീം പണം നൽകിയെന്ന് അനസൂയ ആരോപിച്ചിരുന്നു. അർജുൻ റെഡ്ഡി എന്ന സിനിമയില്‍ അമ്മമാരെയും സഹോദരിമാരെയും അപമാനിക്കാന്‍  ഉദ്ദേശിച്ചുള്ള മോശം വാക്കുകൾ ഉപയോഗിച്ചതിന് അനസൂയ പരസ്യമായി വിമർശിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.
advertisement
13/13
ശ്രീകാന്ത് അദ്ദാലയുടെ പെഡ്ഡ കാപ്പു 1 എന്ന ചിത്രത്തിലാണ് അനസൂയ അവസാനമായി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത്. ചിത്രത്തിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകരിൽ ഒരു സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു. അല്ലു അർജുന്റെ ഏറ്റവുമധികം കാത്തിരിക്കുന്ന തുടർച്ചയായ പുഷ്പ: ദി റൂളില്‍ അനസൂയ അഭിനയിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'എക്സ്പോസ് ചെയ്യും പോലെ എളുപ്പമാണെന്ന് കരുതിയോ'; കമന്‍റിന് നടി അനസൂയയുടെ മറുപടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories