അന്ന് ട്യൂഷൻ ഫീസ് അടയ്ക്കാൻ പോലും പണമില്ലാത്ത നടിക്ക് ഇന്ന് 800 കോടിയുടെ ബംഗ്ലാവ്; ഒരു ചിത്രത്തിന് 12 കോടി പ്രതിഫലം
- Published by:Sarika N
- news18-malayalam
Last Updated:
നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ അഭിനേതാക്കളിൽ ഒരാളാണ് ഈ നടി
advertisement
1/6

സമൂഹമാധ്യമങ്ങൾ എപ്പോഴും നടിനടന്മാരുടെ ആഡംബര ജീവിതമാണ് കാണിക്കാറുള്ളത്. പ്രത്യേകിച്ച് ആഡംബര കാറുകളിൽ സഞ്ചരിച്ച് വിലകൂടിയ വീടുകളിൽ താമസിക്കുന്നതും, ഡിസൈനർ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങളുടെ ജീവിതരീതി. ഇന്ന് സമ്പന്നതയിൽ നിൽക്കുന്ന പലരും തുടക്ക സമയത്ത് വളരെയധികം കഷ്ടത അനുഭവിച്ചിട്ടുള്ളവരാണ്. അത്തരത്തിലൊരു നടിയെ പരിചപ്പെടാം.
advertisement
2/6
ബോളിവുഡിലെ പ്രശസ്ത കപൂർ കുടുംബത്തിൽ പെട്ട ആളാണ് നടി കരീന കപൂർ (Kareena Kapoor). ബേബൊ എന്ന വിളിപ്പേരുള്ള താരത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടനവധി ആരാധകരുണ്ട്. ഇപ്പോഴിതാ, നടിയുടെ പിതാവ് രൺധീർ കപൂറിന്റെ പഴയ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു കാലത്ത് മക്കളുടെ പഠനത്തിനായി തങ്ങൾ ബുദ്ധിമുട്ടിയിരുന്നതായി അദ്ദേഹം പറഞ്ഞു.
advertisement
3/6
മുബൈയിലെ പഞ്ചാബ് സ്വദേശമായ കപൂർ കുടുബത്തിൽ രൺധീർ കപൂറിന്റെയും ബബിതയുടെയും ഇളയ മകളായാണ് കരീന ജനിച്ചത്. മൂത്ത സഹോദരി കരിഷ്മയും ഒരു നടിയാണ്. നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന രാജ് കപൂർ കരീനയുടെ പിതാമഹനാണ്. മാതാവ് വഴി നടൻ ഹരി ശിവദാസാനിയുടെ കൊച്ചുമകളായ കരീന, നടൻ റിഷി കപൂറിന്റെ സഹോദര പുത്രിയാണ്.
advertisement
4/6
2000-ൽ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീന കപൂർ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. നടൻ അഭിഷേക്ക് ബച്ചൻ നായകനായി അഭിനയിച്ച ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടിയിരുന്നില്ല. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈ യാണ്. പിന്നീട് അഭിനയിച്ച കഭി ഖുശ്ശി കഭി ഖം എന്ന ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ധാരാളം ജനശ്രദ്ധ നേടി കൊടുത്തു. കാലക്രമേണ, ബോളിവുഡിലെ ഏറ്റവും ധനികയുമായ നടിമാരിൽ ഒരാളായി താരം വളർന്നു.
advertisement
5/6
കരീന കപൂറിന്റെ പിതാവായ രൺധീർ കപൂറിന് ഒരിക്കൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയ ജീവിതം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. അക്കാലത്ത് പണത്തിന്റെ ക്ഷാമം മൂലം പെൺമക്കളായ കരിഷ്മ കപൂറിന്റെയും കരീന കപൂറിന്റെയും സ്കൂൾ ഫീസ് പോലും അടയ്ക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. ആ കാലയളവിൽ കരീനയും സഹോദരി കരിഷ്മയും പ്രാദേശിക ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
advertisement
6/6
ഇന്ന് കരീന കപൂർ മുംബൈയിൽ 800 കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവിലാണ് താമസിക്കുന്നത്. ഒരു സിനിമയ്ക്ക് 10 മുതൽ 12 കോടി രൂപ വാങ്ങുന്ന നടി ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ്. ബോളിവുഡിലെ മുൻനിര നടൻ സെയ്ഫ് അലി ഖാനാണ് നടിയുടെ പങ്കാളി. ഇരുവർക്കും രണ്ട് ആൺമക്കൾ ഉണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
അന്ന് ട്യൂഷൻ ഫീസ് അടയ്ക്കാൻ പോലും പണമില്ലാത്ത നടിക്ക് ഇന്ന് 800 കോടിയുടെ ബംഗ്ലാവ്; ഒരു ചിത്രത്തിന് 12 കോടി പ്രതിഫലം