TRENDING:

'എന്‍റെ കൃഷ്ണൻ ജനിച്ച സ്ഥലം മഥുര! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമായിരുന്നു'; നവ്യാ നായര്‍ കൃഷ്ണ ജന്മഭൂമിയില്‍

Last Updated:
കടുത്ത കൃഷ്ണ ഭക്തയായ നവ്യ അടുത്തിടെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതിചെയ്യുന്ന കൃഷ്ണജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചിരിന്നു. ദര്‍ശനം നടത്തിയപ്പോള്‍ ഉണ്ടായ അനുഭവം, താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു. 
advertisement
1/7
'എന്‍റെ കൃഷ്ണൻ ജനിച്ച സ്ഥലം മഥുര! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമായിരുന്നു'; നവ്യാ നായര്‍ കൃഷ്ണ ജന്മഭൂമിയില്‍
നന്ദനത്തിലെ ബാലാമണിയായി മലയാളികളുടെ മനസില്‍ ഇടംനേടിയ അഭിനേത്രിയാണ് നവ്യാ നായര്‍. അടിമുടി കൃഷ്ണ ഭക്തകൂടിയായ നവ്യ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും നൃത്തം അവതരിപ്പിക്കാനും അടിക്കടി പോകാറുമുണ്ട്.
advertisement
2/7
നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍ എന്ന ചിത്ര ആലപിച്ച ഗാനം സ്ക്രീനില്‍ അവതരിപ്പിച്ച് നവ്യ നേടിയ കൈയ്യടി ചെറുതൊന്നുമല്ല. പിന്നീടങ്ങോട്ട് നവ്യയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി കൃഷ്ണ ഭഗവാന്‍ മാറുകയും ചെയ്തു.
advertisement
3/7
വിവാഹവേളയില്‍ മണ്ഡപത്തില്‍ പ്രത്യേകമായി ഒരുക്കിയ കൃഷ്ണ വിഗ്രഹത്തിന്‍റെ മുന്‍പിലായിരുന്നു നവ്യയുടെ താലികെട്ട്. കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ സജീവമാണ് താരം.
advertisement
4/7
കടുത്ത കൃഷ്ണ ഭക്തയായ നവ്യ അടുത്തിടെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതിചെയ്യുന്ന കൃഷ്ണജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചിരിന്നു. ദര്‍ശനം നടത്തിയപ്പോള്‍ ഉണ്ടായ അനുഭവം, താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു. 
advertisement
5/7
എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി .. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം.
advertisement
6/7
സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ .. എല്ലാം ഭഗവാന്റെ ലീലകൾ .. നാരായണായ നമ: പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ്.. ഞാനും ഏറ്റു വിളിച്ചു രാധെ രാധെ ..
advertisement
7/7
ക്ഷേത്രത്തിനകത്ത് ഫോണ്‍ കയറ്റാന്‍ അനുവാദമില്ലാത്തതിനാല്‍ വീഡിയോ എടുക്കാന്‍ സാധിച്ചില്ലെന്ന പരിഭവവും നവ്യ പങ്കുവെച്ചു. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ നവ്യ ഒരുത്തീ, ജാനകി ജാനേ എന്നി സിനിമകളിലൂടെ നായികയായെത്തി. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്‍റെ കൃഷ്ണൻ ജനിച്ച സ്ഥലം മഥുര! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമായിരുന്നു'; നവ്യാ നായര്‍ കൃഷ്ണ ജന്മഭൂമിയില്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories