'തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം'; ഒരുമിച്ച് പിറന്നാൾ കേക്ക് മുറിച്ച് നസ്രിയയും സഹോദരനും
- Published by:Sarika KP
- news18-malayalam
Last Updated:
കുഞ്ഞിപ്പെണ്ണ് എന്ന് പറഞ്ഞാണ് ദുൽഖർ സൽമാന്റെ ആശംസ.
advertisement
1/7

മലയാളി പ്രേക്ഷകരിൽ കുട്ടിത്തം നിറച്ച നടി. മലയാള സിനിമാ താരങ്ങളുടെ അനിയത്തിക്കുട്ടി. അങ്ങനെ എല്ലാവർക്കും സുപരിചിതാണ് നസ്രിയ. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയ നസിമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.
advertisement
2/7
താരത്തിനു പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ താരത്തിന്റ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലാക്കുന്നത്.
advertisement
3/7
നസ്രിയ സഹോദരൻ നവീൻ നസീമിന്റെയും ജന്മദിനത്തിന്റെ കേക്ക് ഒന്നിച്ച് മുറിക്കുന്നതിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം അനിയനാണ് എന്നാണ് നസ്രിയ പറയാറുള്ളത്.
advertisement
4/7
ഇത് കൂടാതെ താരത്തിനു ആശംസയറിയിച്ച് ദുൽഖർ സൽമാൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങളും എത്തിയിരുന്നു.
advertisement
5/7
കുഞ്ഞിപ്പെണ്ണേ. എന്റെ കുഞ്ഞിക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനമാവട്ടെ. സന്തോഷവും നിറങ്ങളും കൊണ്ട് എന്നെന്നും ഞങ്ങളുടെ ജീവിതം നിറയ്ക്കാൻ നിനക്കു കഴിയട്ടെ എന്ന് കുറിച്ച് കൊണ്ടാണ് ദുൽഖർ സൽമാൻ ആശംസ നേർന്നത്.
advertisement
6/7
അതിമനോഹാരിയായ പെൺകുട്ടിക്ക് ജന്മദിനാശംസകൾ എന്നാണ് മഞ്ജു വാരിയർ കുറിച്ചത്.
advertisement
7/7
കുഞ്ഞനിയത്തി എന്ന് പറഞ്ഞാണ് പൃഥ്വിരാജ് ആശംസ അറിയിച്ചിട്ടുള്ളത്
മലയാളം വാർത്തകൾ/Photogallery/Buzz/
'തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം'; ഒരുമിച്ച് പിറന്നാൾ കേക്ക് മുറിച്ച് നസ്രിയയും സഹോദരനും