TRENDING:

Attukal Pongala 2025: നടി പാർവതിയും മരുമകൾ താരിണിയും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു

Last Updated:
താരിണിയുടെ കന്നി പൊങ്കാലയാണ് ഈ വർഷത്തേത്
advertisement
1/6
Attukal Pongala 2025: നടി പാർവതിയും മരുമകൾ താരിണിയും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കുന്ന തിരക്കിലാണ് അനന്തപുരി. അറ്റുകാൽ ദേവിയെ മനസ്സിൽ ധ്യാനിച്ച് ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പൊങ്കാല അർപ്പിക്കാനായി എത്തിയത്.
advertisement
2/6
അതിനിടയിൽ ശ്രദ്ധയാവുകയാണ് നടി പാർവ്വതിയും(IParvathy Jayaram) മരുമകൾ താരിണി(Tarini Kalingarayar)യും. ഇരുവരും ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയർപ്പിച്ചു. താരിണിയുടെ കന്നി പൊങ്കാലയാണ് ഈ വർഷത്തേത്.
advertisement
3/6
കഴിഞ്ഞ വർഷമാണ് അഭിനേതാക്കളായ ജയറാമിന്റേയും പാർവ്വതിയുടേയും(Parvathy Jayaram) മകൻ കാളിദാസ് ജയറാം താരിണിയെ വിവാഹം ചെയ്തത്. ഡിസംബർ 8നായിരുന്നു ഇരുവരുടേയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
advertisement
4/6
കാളിദാസിന്റെ വിവാഹത്തിന് മുന്നോടിയായി മകള്‌‍‍ ചക്കിയെന്ന മാളവിക ജയറാമിന്റേയും വിവാഹം കഴിഞ്ഞ വർഷം കഴിഞ്ഞിരുന്നു. മെയ് 3നായിരുന്നു ഇവരുടെ വിവാഹം.
advertisement
5/6
പാർവ്വതിയും മരുമകൾ താരിണിയും പൊങ്കാലയർപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുകയാണ്. ആറ്റുകാൽ ക്ഷേത്രത്തിൽ മേളത്തിൽ കൊട്ടുന്ന ജയറാമും ശ്രദ്ധ നേടിയിരുന്നു.
advertisement
6/6
അതേസമയം ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ പണ്ടാര അടുപ്പിൽ തീ പകർന്നു. ഇതോടെ 2025ലെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. 1.15 നാണ് നിവേദ്യം. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി നിര‌വധി ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Attukal Pongala 2025: നടി പാർവതിയും മരുമകൾ താരിണിയും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories