TRENDING:

സിനിമയിൽ നിന്നും കായിക മേഖലയിലേക്ക്; 49-ാം വയസ്സിൽ ഇന്ത്യയ്ക്കായി 4 മെഡലുകൾ നേടിയ നടി!

Last Updated:
തുർക്കിയിൽ വെച്ച് നടന്ന ഏഷ്യൻ ഓപ്പൺ ആൻഡ് മാസ്റ്റേഴ്‌സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ നടി
advertisement
1/6
സിനിമയിൽ നിന്നും കായിക മേഖലയിലേക്ക്; 49-ാം വയസ്സിൽ ഇന്ത്യയ്ക്കായി 4 മെഡലുകൾ നേടിയ നടി!
പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ താരമായ പ്രഗതി (Pragathi) . 40 വയസ്സിനു ശേഷമാണ് പലർക്കും ജീവിതം ആരംഭിക്കുന്നതെന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് സിനിമയിലെ തിരക്കുകളിൽ നിന്ന് ഒരു ഇടവേളയെടുത്ത് പവർലിഫ്റ്റിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച താരം. 49-ാം വയസ്സിൽ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി നാല് മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
advertisement
2/6
തുർക്കിയിൽ വെച്ച് നടന്ന 'ഏഷ്യൻ ഓപ്പൺ ആൻഡ് മാസ്റ്റേഴ്‌സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2025'-ലാണ് പ്രഗതി ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രഗതി ഡെഡ്‌ലിഫ്റ്റിൽ ഒരു സ്വർണ്ണ മെഡൽ നേടി. കൂടാതെ, ബെഞ്ച് പ്രസ്, സ്ക്വാറ്റ് ലിഫ്റ്റിംഗ് എന്നിവയിലും ഓവറോൾ വിഭാഗത്തിലുമായി ഓരോ വെള്ളി മെഡൽ വീതം നേടി. ഇതോടെ മെഡൽ നേട്ടം ആകെ നാലായി. തന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് പ്രഗതി ഈ വിജയത്തിലൂടെ തെളിയിച്ചു.
advertisement
3/6
ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രഗതി തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ സ്വഭാവ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 1994-ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത 'വീട്ല വിശേഷം' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. വിജയകാന്തിനൊപ്പമുള്ള 'പെരിയ മറുതു', സിമ്പുവിന്റെ 'സിലമ്പട്ടം', ഉദയനിധിയുടെ 'കേതു', ശശികുമാറിന്റെ 'തറൈ തപ്പട്ടൈ' തുടങ്ങിയ ചിത്രങ്ങളിൽ താരം വേഷമിട്ടു.
advertisement
4/6
2023-ൽ പുറത്തിറങ്ങിയ പ്രഭുദേവയുടെ 'ബഗീര'യിലാണ് പ്രഗതി അവസാനമായി തമിഴിൽ അഭിനയിച്ചത്. തെലുങ്കിൽ പവൻ കല്യാൺ, ജൂനിയർ എൻ.ടി.ആർ., പ്രഭാസ്, രാം ചരൺ തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പം പ്രഗതി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വനിതാ ഹാസ്യനടൻ, സഹനടൻ എന്നീ വിഭാഗങ്ങളിൽ രണ്ട് നന്ദി അവാർഡുകളും താരം നേടിയിട്ടുണ്ട്.
advertisement
5/6
അടുത്തിടെ സിനിമയിൽ നിന്ന് വിട്ടുനിന്ന പ്രഗതി ജില്ലാ, സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ പങ്കെടുത്താണ് പവർലിഫ്റ്റിംഗിൽ ഈ നേട്ടം കൈവരിച്ചത്. തന്റെ പരിശീലന വീഡിയോകൾ താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കാറുണ്ടായിരുന്നു.
advertisement
6/6
49-ാം വയസ്സിൽ രാജ്യത്തിനായി നാല് മെഡലുകൾ നേടിയ പ്രഗതിയുടെ വിജയം തെലുങ്ക് സിനിമാ മേഖലയെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചു. നിരവധി താരങ്ങളാണ് ഇപ്പോൾ പ്രഗതിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
സിനിമയിൽ നിന്നും കായിക മേഖലയിലേക്ക്; 49-ാം വയസ്സിൽ ഇന്ത്യയ്ക്കായി 4 മെഡലുകൾ നേടിയ നടി!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories