'ഇതിലേതാ നിങ്ങൾക്ക് ഇഷ്ടമായത്'; മിറർ സെൽഫി പങ്കുവെച്ച് രചനാ നാരായണൻകുട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ഗ്രേയും കലർന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്
advertisement
1/8

1 നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. തൃശൂര്‍ ദേവമാത സ്‌കൂളിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയറാമിനൊപ്പമുളള ' ലക്കിസ്റ്റാര്‍' ആണ് താരത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. താരസംഘടനയായ അമ്മയിലും സജീവമാണ് നടി.
advertisement
2/8
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും രചന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മിറർ സെൽഫികളാണ് രചന പോസ്റ്റ് ചെയ്തത്.
advertisement
3/8
ഷോർട്സ് ധരിച്ചുള്ള ഫോട്ടോകളാണ് രചന പോസ്റ്റ് ചെയ്തത്. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള രചനയുടെ ഇങ്ങനെയൊരു ഗെറ്റപ്പ് അധികം ആരും കണ്ടിട്ടില്ല. നിങ്ങൾ ഇതിൽ ഏത് ഫോട്ടോയാണ് ഇഷ്ടപെട്ടതെന്നും രചന ആരാധകരോട് പോസ്റ്റിലൂടെ ചോദിച്ചിട്ടുമുണ്ട്.
advertisement
4/8
'ഇതിൽ അഞ്ചാമത്തെയും അവസാനത്തെയും ചിത്രങ്ങളാണ് എനിക്ക് ഇഷ്ടപ്പെട്ടത്!!! നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ഏതാണ്?'- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രചന ചോദിച്ചു
advertisement
5/8
പലപ്പോഴും നാടന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. വളരെ വിരളമായി മാത്രം അതും യാത്രകൾ, പാർട്ടികൾ പോലുള്ളവയിൽ പങ്കെടുക്കേണ്ട സാഹചര്യം വരുമ്പോൾ മാത്രമാണ് ആരാധകർ രചനയെ മോഡേൺ വേഷങ്ങളിൽ കാണാറുള്ളത്. പുത്തന്‍ മാറ്റങ്ങളുമായെത്തിയ രചനയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
advertisement
6/8
അടുത്തിടെ താരം തന്റെ നാൽപ്പതാം പിറന്നാൾ സിനിമാ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയിരുന്നു. രചന നാരായണൻകുട്ടിയുടെ ജന്മദിനം കളറാക്കിയത് മോഹൻലാലും കൂട്ടരും ചേർന്നായിരുന്നു. ഇത്രയേറെ താരങ്ങൾ പങ്കെടുത്ത ഒരു പിറന്നാൾ ആഘോഷം എന്തായാലും അടുത്തിടെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന കാര്യം ഉറപ്പാണ്.
advertisement
7/8
കേക്ക് മുറിച്ചാണ് രചനയുടെ ജന്മദിനം കെങ്കേമം ആയത്. ഇനി യുവതിയെന്ന് ഔദ്യോഗികമായി വിളിക്കപ്പെടാൻ തനിക്കധികം നാളുകളില്ലെന്ന് രചന മുമ്പൊരു പോസ്റ്റിൽ പറഞ്ഞിരുന്നു. ഇടവേള ബാബു, സിദ്ദിഖ്, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന തുടങ്ങിയവർ പിറന്നാൾ വേളയിൽ സന്നിഹിതരായിരുന്നു.
advertisement
8/8
ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ഗ്രേയും കലർന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്. സെൽഫികളിൽ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് കമന്റ് ചെയ്യാനും ആരാധകരോട് രചന ആവശ്യപ്പെട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
'ഇതിലേതാ നിങ്ങൾക്ക് ഇഷ്ടമായത്'; മിറർ സെൽഫി പങ്കുവെച്ച് രചനാ നാരായണൻകുട്ടി