'ഒന്നിച്ചുള്ള 1461 ദിവസങ്ങൾ!' നടി രജിഷ വിജയൻ പ്രണയത്തിലോ?
- Published by:Rajesh V
- news18-malayalam
Last Updated:
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്
advertisement
1/7

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയൻ. 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ആദ്യ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജിഷയ്ക്ക് ലഭിച്ചിരുന്നു. മലയാളവും കടന്ന് ഇപ്പോൾ തമിഴിൽ എത്തി നിൽക്കുകയാണ് താരം. (image: rajisha vijayan/ facebook)
advertisement
2/7
രജിഷ വിജയൻ പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഛായാഗ്രാഹകൻ ടോബിൻ തോമസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഛായാ. സ്റ്റാൻഡ് അപ്, ദ ഫെയിൽ ഐ, ഖൊ ഖൊ, ലവ്ഫുള്ളി യുവർസ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിൻ തോമസ്. (Image: tobinthomas7/instagram)
advertisement
3/7
രജിഷയ്ക്കൊപ്പമുള്ള ചിത്രമാണ് ടോബിന്‍ പങ്കുവച്ചത്. 'നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഢിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍' എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. (Image: tobinthomas7/instagram)
advertisement
4/7
പിന്നാലെ മറുപടിയുമായി രജീഷയും എത്തി. 1461 = 30 x ? + 1 x ? - 1 x ? - 2 x ? അവസാനിക്കാത്ത ദിവസങ്ങള്‍ക്കായി കാത്തിരിക്കുന്നുഎന്നാണ് രജീഷ കുറിച്ചത്.
advertisement
5/7
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍, നിരഞ്ജന അനൂപ്, നൂറിന്‍ ഷെരീഫ് തുടങ്ങിയവരെല്ലാം ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. (image: rajisha vijayan/ facebook)
advertisement
6/7
രജിഷ നായികയായി എത്തിയ ഖോ ഖോയില്‍ ടോബിന്‍ ആയിരുന്നു ഛായാഗ്രഹണം. രജിഷയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ടോബിൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
advertisement
7/7
സൂര്യയുടെ ജയ് ഭീമിലും ധനുഷിന്റെ കർണനിലും താരം നായികയായി എത്തിയിരുന്നു. മധുര മനോഹര മോഹം എന്ന ചിത്രത്തിലാണ് രജിഷ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.