TRENDING:

Actor Meghanadhan: 'കൈയിലെ നീലിച്ച പാടുകൾ കാണുമ്പോൾ ആ മുഖം വാടിത്തളരുമായിരുന്നു'; മേഘനാദന്റെ ഓർമ്മയിൽ നടി വിന്ദുജ മേനോൻ

Last Updated:
തന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാണിതെന്ന് അന്ന് തങ്ങൾ ഒന്നിച്ച് ആ അവാർഡ് നേടിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞുവെന്നും വിന്ദുജ സോഷ്യൽ മീഡിയയിൽ കുറിച്ചു
advertisement
1/6
'കൈയിലെ നീലിച്ച പാടുകൾ കാണുമ്പോൾ ആ മുഖം വാടിത്തളരുമായിരുന്നു'; മേഘനാദന്റെ ഓർമ്മയിൽ നടി വിന്ദുജ മേനോൻ
വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കിയ നടനാണ് മേഘനാദൻ(Meghanadhan). അദ്ദേഹത്തിന്റെ വേർപാടിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും സിനിമാ ലോകവും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.
advertisement
2/6
അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മേ​ഘനാഥ(Meghanadhan)ന്റെ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ്. നടൻ ബാലൻ കെ.നായരുടെ മകനായ മേ​ഘനാഥന്(Meghanadhan) തന്റെ അഭിനയ മികവിലൂടെ സിനിമയിൽ തന്റേതായ നില ഉറപ്പിക്കാൻ സാധിച്ചു.
advertisement
3/6
ഇപ്പോഴിതാ അദ്ദേഹത്തിന്റെ വേർപാടിൽ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി വിന്ദുജ മേനോൻ(Vinduja Menon). അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്ന് വിന്ദുജ (Vinduja Menon)സോഷ്യൽ മീഡിയയിൽ കുറിച്ചു.
advertisement
4/6
'കൈയിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോ ശെരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജുധർമമൻ സംവിധാനം ചെയ്ത 'കഥപറയുമ്പോൾ' അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു.
advertisement
5/6
അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാന്നു. അവസാനം 'അമ്മ" മീറ്റിംഗിന് കണ്ണുമ്പോപോലും ഹൃദ്യമായ കുശലാന്വേഷണം.' എന്നാണ് വിന്ദുജ(Vinduja Menon) ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
advertisement
6/6
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഷൊർണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Meghanadhan: 'കൈയിലെ നീലിച്ച പാടുകൾ കാണുമ്പോൾ ആ മുഖം വാടിത്തളരുമായിരുന്നു'; മേഘനാദന്റെ ഓർമ്മയിൽ നടി വിന്ദുജ മേനോൻ
Open in App
Home
Video
Impact Shorts
Web Stories