TRENDING:

'കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം അസ്വസ്ഥമാണ്'; ക്ഷേത്ര ദർശനം നടത്തി നടി കങ്കണ റണൗട്ട്

Last Updated:
ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയിൽ കാൽ കുത്തിയ ഉടനെ തന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നുവെന്നും താരം എക്‌സിൽ കുറിച്ചു.
advertisement
1/6
'കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം അസ്വസ്ഥമാണ്'; ക്ഷേത്ര ദർശനം നടത്തി നടി കങ്കണ റണൗട്ട്
കങ്കണ റണാവത്ത് ചിത്രം ‘തേജസ്’ തിയേറ്ററില്‍ വൻ പരാജയമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 60 കോടിയിലേറെ മുടക്കി നിര്‍മ്മിച്ച ചിത്രം 5 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതെന്നാണ് റിപ്പോർട്ട്. തിയേറ്ററില്‍ ഒരാള് പോലും സിനിമ കാണാന്‍ എത്താതിനാല്‍ പല ഷോകളും മുടങ്ങിയെന്ന് തിയേറ്ററുടമകളും വ്യക്തമാക്കിയിരുന്നു.
advertisement
2/6
ഇതിനു പിന്നാലെയിതാ ക്ഷേത്ര ദർശനം നടത്തി നടി കങ്കണ റണൗട്ട്. കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും അത് പൂർവ്വ സ്ഥിതിയിലേക്ക് മാറ്റാൻ ഒരു ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. യാത്രയുടെ ചില ചിത്രങ്ങളും അവർ പങ്കുവച്ചു.
advertisement
3/6
കുറിപ്പില്‍ ഇങ്ങനെ പറയുന്നു: “കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദർശിക്കാൻ എനിക്ക് തോന്നി, ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയിൽ കാൽ കുത്തിയ ഉടനെ എന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നു.
advertisement
4/6
എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. അല്ലയോ ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം എന്നും എന്റെകൂടെ ഉണ്ടാകട്ടെ. ഹരേ കൃഷ്ണ’’. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.
advertisement
5/6
അതിനിടയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി കങ്കണ സംഘടിപ്പിച്ചിരുന്നു.
advertisement
6/6
തന്റെ ചിത്രം കണ്ട് യോഗി അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തത് വാര്‍ത്തയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം അസ്വസ്ഥമാണ്'; ക്ഷേത്ര ദർശനം നടത്തി നടി കങ്കണ റണൗട്ട്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories