Ahaana Krishna | അഹാനയേയും ഇഷാനിയേയും ഒന്നിച്ചു കണ്ടയാൾക്കും സംശയം; തെറ്റ് പറയാനാവില്ല എന്നാരാധകർ
- Published by:meera_57
- news18-malayalam
Last Updated:
ഈ വർഷത്തിന്റെ തുടക്കത്തിൽ, പൊതുവേ എപ്പോഴും ഒന്നിച്ചു കാണാത്ത അഹാനയും ഇഷാനിയും ചേർന്നൊരു പരസ്യത്തിൽ വന്നിരുന്നു
advertisement
1/4

ഒരു കുടുംബത്തിൽ പിറന്ന നാല് സഹോദരിമാർ എന്ന നിലയിൽ നടി അഹാന കൃഷ്ണയും (Ahaana Krishna) അനുജത്തിമാരും സോഷ്യൽ മീഡിയയുടെ ഇഷ്‌ടതാരങ്ങളായി വളരെ മുൻപേ മാറിയിരുന്നു. ഇവരുടെ ഓരോ അപ്‌ഡേറ്റും കാത്തിരുന്ന് കാണാനും നിരവധിപ്പേരുണ്ടാകും. ഈ വർഷത്തിന്റെ തുടക്കത്തിൽ, പൊതുവേ എപ്പോഴും ഒന്നിച്ചു കാണാത്ത രണ്ടുപേർ ചേർന്നൊരു പരസ്യത്തിൽ വന്നിരുന്നു. അഹാനയും രണ്ടാമത്തെ അനുജത്തിയായ ഇഷാനിയുമാണ് (Ishaani Krishna) സാംസങ് അവതരിപ്പിക്കുന്ന പുതിയ മോഡൽ ഫോൺ പരിചയപ്പെടുത്താൻ ഇൻസ്റ്റഗ്രാമിൽ എത്തിയത്
advertisement
2/4
സഹോദരിമാർ ആണെങ്കിലും, മക്കൾ നാലുപേർക്കും മുഖഛായയുടെ കാര്യത്തിൽ സമാനതകൾ കണ്ടെത്താൻ ഇറങ്ങിയാൽ അമ്മ സിന്ധുവുമായി രൂപസാദൃശ്യം ഉള്ളവരെയാകും ആദ്യം കണ്ടെത്താൻ എളുപ്പം. സിന്ധുവിന്റെ വിവാഹ ചിത്രങ്ങളും മറ്റും കണ്ടിട്ടുള്ളവർ, ഇത് അഹാന തന്നെയല്ലേ എന്ന് ചോദിക്കുന്ന പതിവുണ്ട്. പലപ്പോഴും അമ്മയുടെ ചെറുപ്പകാലത്തെ വസ്ത്രങ്ങൾ സൂക്ഷിച്ച് വച്ച്, ആ ലുക്ക് റീ-ക്രിയേറ്റ് ചെയ്യുന്ന പതിവുണ്ട് അമ്മു എന്ന് അമ്മ സ്നേഹത്തോടെ വിളിക്കുന്ന മൂത്തമകൾ അഹാന കൃഷ്ണയ്ക്ക് (തുടർന്ന് വായിക്കുക)
advertisement
3/4
നാടൻ വേഷങ്ങൾ ധരിച്ചാൽ, മൂന്നാമത്തെ പുത്രിയായ ഇഷാനി കൃഷ്ണയും സിന്ധുവും തമ്മിലെ സമാനതയും തള്ളിക്കളയാൻ കഴിയില്ല. രണ്ടു മക്കളുടെയും നാടൻ ലുക്കിന് ഏറ്റവും ചേരുക സിന്ധുവിന്റെ മുഖം തന്നെയാണ്. ഇഷാനി കൃഷ്ണയുടെ പല ചിത്രങ്ങൾക്കും ഫോട്ടോ ഷൂട്ടുകൾക്കും അമ്മ സിന്ധുവിന്റെ മുഖവുമായുള്ള സാദൃശ്യം ചൂണ്ടിക്കാട്ടുന്നവരുണ്ട്. എങ്കിൽ, അഹാനയും ഇഷാനിയും ഒന്നിച്ചിറങ്ങിയാലത്തെ അവസ്ഥ എങ്ങനെയാകും. അങ്ങനെയൊരു അനുഭവം ഉണ്ടായതിനെ കുറിച്ച് അഹാന കൃഷ്ണ പോസ്റ്റുമായി വരുന്നു
advertisement
4/4
പരസ്യ ചിത്രീകരണത്തിനിടെയും അഹാനയും ഇഷാനിയും ഒരു ചോദ്യം കേട്ടു. രണ്ടുപേരും ഇരട്ടകളാണോ എന്ന് ഒരാൾക്ക് സംശയം. ഫോട്ടോയും ക്യാപ്‌ഷനും ഇട്ട ശേഷം പലരും കമന്റ് രൂപത്തിൽ രേഖപ്പെടുത്തിയതും ഇതേ കാര്യം തന്നെ. ഇരട്ടകൾ ആണോ എന്ന് തന്നെയാകും ഇവരെ ഒന്നിച്ചു കണ്ടാൽ തോന്നുക. അഹാനയ്ക്ക് ഇഷാനിയെക്കാൾ ഉയരം അൽപ്പം കൂടുതലുണ്ട് എന്ന് മാത്രം. രണ്ടുപേരും സിന്ധു ജൂനിയർ എന്ന് വിളിക്കാവുന്ന വിധമാണ്. അഹാനയുടെ ഏറ്റവും ഇളയ അനുജത്തി ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. രണ്ടാമത്തെ അനുജത്തിയായ ദിയ കൃഷ്ണ വിവാഹം കഴിഞ്ഞ് ആദ്യത്തെ കൺമണിയെ പ്രതീക്ഷിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | അഹാനയേയും ഇഷാനിയേയും ഒന്നിച്ചു കണ്ടയാൾക്കും സംശയം; തെറ്റ് പറയാനാവില്ല എന്നാരാധകർ