TRENDING:

Ahaana Krishna | കൃഷ്ണകുമാറിനും ദിയക്കും പങ്കില്ല; അഹാനയും അമ്മയും രണ്ടു സഹോദരിമാരും ചേർന്ന് പ്ലാനിട്ട സർപ്രൈസ് പൊളിച്ച് ആരാധകർ

Last Updated:
അഹാനയും അനുജത്തിമാരായ ഇഷാനി, ഹൻസിക എന്നിവരും അവരുടെ അമ്മ സിന്ധുവും ചേർന്നുള്ള പരിപാടിയാണിത്
advertisement
1/6
കൃഷ്ണകുമാറിനും ദിയക്കും പങ്കില്ല; അഹാനയും അമ്മയും രണ്ടു സഹോദരിമാരും ചേർന്ന് പ്ലാനിട്ട സർപ്രൈസ് പൊളിച്ച് ആരാധകർ
അഹാദിഷിക എന്ന പേര് അഹാന കൃഷ്ണയേയും (Ahaana Krishna) അവരുടെ കുടുംബത്തെയും അറിയാവുന്നവർക്ക് മനസിലാകും. 'കൃഷ്ണ സഹോദരിമാർ' എന്നറിയപ്പെടുന്ന അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ചുരുക്കരൂപമാണ് 'അഹാദിഷിക'. നാല് സഹോദരിമാരും ചേർന്ന് ഒരു ചാരിറ്റി സംഘടന ആരംഭിക്കുകയും, അതിനു നൽകിയതുമായ പേരാണിത്. അച്ഛൻ കൃഷ്ണകുമാർ മക്കൾ നാലുപേർക്കും വേണ്ട പിന്തുണ നൽകുകയും ചെയ്തിരുന്നു. ഈ സംഘടനയുടെ പേരിൽ അവർ നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുകയുമുണ്ടായി. അഹാദിഷികമാരിൽ ദിയ ഇന്നൊരു സംരംഭകയാണ്. മറ്റു മൂന്നു പേരും അവരുടെ അമ്മയും ചേർന്ന് മറ്റൊരു സർപ്രൈസ് ആരംഭിച്ചിരിക്കുന്നു
advertisement
2/6
ഇതിൽ കൃഷ്ണകുമാറിനോ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയ്ക്കോ പങ്കില്ല. അഹാന, ഇഷാനി, ഹൻസിക എന്നിവരും അവരുടെ അമ്മ സിന്ധുവുമാണ് പങ്കാളികൾ. കഴിഞ്ഞ ദിവസം ഓഗസ്റ്റ് 14 വരെ കാത്തിരിക്കണം എന്ന് പറഞ്ഞു കൊണ്ട് വയലറ്റ് നിറത്തിലെ ഒരുപിടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് അഹാനയും അനുജത്തിമാരും ഒരു പോസ്റ്റ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ എത്തിച്ചിരുന്നു. ആ പോസ്റ്റ് കണ്ടതും ആരാധകർ പലതും ഊഹിച്ചു. പ്രത്യേകിച്ചും, ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അടുത്തത് അഹാനയുടെ വിവാഹമായിരിക്കും എന്ന പ്രതീക്ഷ അവരും പങ്കുവച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
വയലറ്റ് നിറത്തിലെ ചിത്രങ്ങളിൽ ഒരു കൂടയിൽ പൂക്കളും, മറ്റൊന്നിൽ ചെറി പഴങ്ങളും, വയലറ്റ് പ്രതലത്തിൽ തുറന്നു പിടിച്ച പുസ്തകവും, മറ്റൊന്നിൽ ഹൃദയവും പൂച്ചയുടെ കാല്പാദവും ചേർന്ന പോപ്‌സിക്കിളും ഏറ്റവും ഒടുവിലത്തേതിൽ ഇംഗ്ലീഷിൽ 'സ്നേഹപൂർവ്വം' എന്നെഴുതിയ ഒരു ബാന്റുമാണ് കാണാൻ സാധിക്കുക. സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം വൈകുന്നേരം നാല് മണിക്ക് ഇതേ സ്‌പെയ്‌സിൽ പ്രഖ്യാപനം ഉണ്ടാവും എന്നും അഹാന കുറിച്ചിട്ടുണ്ട്. പലതരത്തിലെ ഊഹാപോഹങ്ങൾ ഇവിടെ കമന്റ് രൂപത്തിൽ കാണാൻ സാധിക്കും
advertisement
4/6
അഹാനയും ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള സൗഹൃദം പ്രശസ്തമാണ്. നിമിഷും അഹാനയും ജീവിതത്തിൽ ഒന്നിക്കണം എന്ന ആഗ്രഹം അവരിൽ പലർക്കുമുണ്ട്. അവരും അത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടു എന്ന തരത്തിൽ സൂചനകൾ പലപ്പോഴായി പുറത്തു വന്നിരുന്നു. നിമിഷ് രവിയുടെ സഹോദരിയുടെ വിവാഹത്തിൽ അഹാനയും കുടുംബവും അതിഥികളായിരുന്നു. അഹാനയുടെ അനുജത്തി ദിയയുടെ മകന്റെ നൂലുകെട്ടു ചടങ്ങിനും നിമിഷും കുടുംബവും എത്തിച്ചേർന്നിരുന്നു
advertisement
5/6
ആയതിനാൽ, അഹാന കൃഷ്ണ- നിമിഷ് രവി വിവാഹ പ്രഖ്യാപനമായിരിക്കുമോ എന്ന് ഒരു വിഭാഗം. മറ്റൊരിടത്ത് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും മകൻ ഓമി എന്ന നീഓമിന്റെ മുഖം റിവീൽ ചെയ്യുന്നതായിരിക്കും എന്നും പറയപ്പെടുന്നു. നൂലുകെട്ടു കഴിഞ്ഞിട്ടും ഇനിയും കുഞ്ഞിന്റെ മുഖം ദിയ കൃഷ്ണ പുറത്തുവിട്ടിട്ടില്ല. ഫോട്ടോകളിൽ കുഞ്ഞിന്റെ മുഖം മറച്ചു പിടിക്കാൻ കുടുംബാംഗങ്ങൾ വരെ ശ്രദ്ധിക്കുന്നുണ്ട്. അതൊരു ഗംഭീര റിവീലായി നടത്താൻ കുടുംബത്തിന് ആഗ്രഹമുണ്ടോ എന്നറിയേണ്ടിയിരിക്കുന്നു. ഇതൊന്നുമല്ല, സംഭവം മറ്റൊന്നാണ് എന്ന് മറ്റുചിലർ കണ്ടുപിടിക്കാൻ അധികം വൈകിയില്ല
advertisement
6/6
ദിയ ഇതിൽ പങ്കാളിയല്ല എങ്കിലും, ദിയ കൃഷ്ണയുടെ മാർഗത്തിലാണ് മറ്റു മൂന്നു സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവർ. ദിയ ഓൺലൈൻ ബിസിനസ് സംരംഭം വഴി ഇമിറ്റേഷൻ ആഭരണങ്ങളും സാരികളും വിൽക്കാൻ തുടങ്ങിയത് പോലെ, അഹാനയും രണ്ടു സഹോദരിമാരും അവരുടെ അമ്മയ്‌ക്കൊപ്പം സാരികളുടെ ഒരു ബുട്ടീക് ആരംഭിക്കാൻ പ്ലാൻ ഇടുന്നു. ഇതിനായി അവർ ഒരു ഇൻസ്റ്റഗ്രാം പേജ് തുടങ്ങിക്കഴിഞ്ഞു. പേരുമിട്ടു. ആരാധകരിൽ ചിലർ അക്കാര്യം കണ്ടെത്തിയതുകൊണ്ടാവാം, പേജ് ഇപ്പോൾ പ്രൈവറ്റ് മോഡിലാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | കൃഷ്ണകുമാറിനും ദിയക്കും പങ്കില്ല; അഹാനയും അമ്മയും രണ്ടു സഹോദരിമാരും ചേർന്ന് പ്ലാനിട്ട സർപ്രൈസ് പൊളിച്ച് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories