TRENDING:

Ahaana Krishna | 'അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കിൽ പുച്ഛം'; വിനയമില്ല എന്ന ആരാധകന്റെ പരിഭവത്തിന് അഹാന കൃഷ്ണയുടെ മറുപടി

Last Updated:
അഹാന കൃഷ്ണയുടെ ഒരു വീഡിയോയുടെ താഴെയാണ് ഇത്തരത്തിൽ ഒരാൾ വന്ന് കമന്റ് ചെയ്തത്. അതിന് അഹാന മറുപടി കൊടുക്കുകയും ചെയ്തു
advertisement
1/9
'അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത് അല്ലെങ്കിൽ പുച്ഛം'; വിനയമില്ല എന്ന ആരാധകന്റെ പരിഭവത്തിന്...
കോൺഫിഡൻസ് അഥവാ ആത്മവിശ്വാസം എന്ന വാക്കിന് ഒരു മുഖമുണ്ടെങ്കിൽ അതൊരു പക്ഷേ അഹാന കൃഷ്ണയെ (Ahaana Krishna) പോലെ ഇരുന്നേനെ എന്ന് അവരുടെ ആരാധകരിൽ ചിലർക്ക് തോന്നിയേക്കാം. തനിക്ക് ലഭ്യമായ സ്‌പെയ്‌സുകളിൽ നിറഞ്ഞ് നിന്ന് പ്രേക്ഷകർക്ക് പുതുമയുള്ള കണ്ടന്റ് നൽകുന്ന വ്യക്തിയാണ് അഹാന
advertisement
2/9
ആ അഹാന കൃഷ്ണയുടെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയേ. അതിൽ പുച്ഛം, അഹങ്കാരം എന്നിവ ഗ്രാമിലോ കിലോയിലോ ആരെങ്കിലും കണ്ടോ? അങ്ങനെ ഒരാളുടെ കണ്ടെത്തൽ വന്നിരിക്കുന്നു. പെട്ടെന്നിപ്പൊ എന്താണ് ഇങ്ങനെയൊരു കണ്ടുപിടിത്തത്തിന് കാരണം എന്നറിയില്ല. പക്ഷേ അഹാന മറുപടി നല്ലതുപോലെ കൊടുത്തിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/9
തന്റെ പോസ്റ്റുകളിലോ തന്നെയും കുടുംബത്തെയും കുറിച്ചുള്ള വാർത്തകളിലോ വരുന്ന കമന്റുകളെ ആരോഗ്യകരമായി കാണുന്നയാളാണ് അഹാന. വിഷയം എന്തായാലും, അതിൽ ഏറ്റവും മോശമായ വാക്കുകൾ എഴുതിച്ചേർക്കുക ചിലർക്ക് വിനോദമാണ്
advertisement
4/9
എക്കാലവും ഇതുപോലെ ഒരാൾക്ക് ശ്രദ്ധ കിട്ടാൻ സാധ്യതയില്ല എന്നും അഹാന മനസിലാക്കുന്നു. സിനിമയിൽ സജീവമായി വേഷമിടുന്നയാളല്ല എന്നിരുന്നിട്ടും അഹാനയുടെ പോസ്റ്റുകൾക്ക് വളരെ മികച്ച റീച്ചും ഫോളോവേഴ്‌സുമുണ്ട്
advertisement
5/9
അടുത്തിടെ നീളൻ തലമുടിയെ ചെറുതാക്കി പുത്തൻ ലുക്കും അഹാന സ്വന്തമാക്കി. ആ ലുക്കിനും നിരവധിപ്പേർ കയ്യടി പാസാക്കി. എന്നാൽ എന്തിലും ദോഷം കാണുന്നവർക്ക് അഹാന എന്ത് പോസ്റ്റ് ഇട്ടാലും നല്ലതായി തോന്നണമെന്നില്ല
advertisement
6/9
'അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കിൽ പുച്ഛം. ആ ഭാവം മാറ്റി ഒരൽപം വിനയം നോട്ടത്തിലും ഭാവത്തിലും വരുത്തിയാൽ സൗന്ദര്യം നമുക്ക് ആസ്വദിക്കാൻ തോന്നും' എന്നാണ് ഒരാളുടെ കമന്റ്. യൂട്യൂബിലാണ് കമന്റ് വന്നിട്ടുള്ളത്
advertisement
7/9
'അതിൽ കുറിച്ചുള്ള ആസ്വാദനം മതി' എന്ന് അഹാനയും മറുപടി നൽകി. ഒരു സ്മൈലിയും ചേർത്താണ് അഹാനയുടെ പ്രതികരണം
advertisement
8/9
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സ്ക്രീൻഷോട്ട് സഹിതമാണ് അഹാന പോസ്റ്റ് ഇട്ടിരിക്കുന്നത്. മദ്രാസിലെ ഒരു സായാഹ്നം എന്ന പോസ്റ്റിനാണ് ഇങ്ങനെയൊരു മറുപടി വന്നിട്ടുള്ളത്
advertisement
9/9
അഹാനയ്ക്ക് ലഭിച്ച കമന്റും അതിനു നൽകിയ മറുപടിയും. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അഹാനയും കുടുംബവും അമ്മ സിന്ധുവിന്റെ പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ വീഡിയോയും യൂട്യൂബ് ചാനലിൽ എത്തിച്ചേർന്നിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | 'അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കിൽ പുച്ഛം'; വിനയമില്ല എന്ന ആരാധകന്റെ പരിഭവത്തിന് അഹാന കൃഷ്ണയുടെ മറുപടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories