TRENDING:

Ahaana Krishna | അഹാനയുടെ ജിം സെൽഫി; ടി ഷർട്ട് സൂക്ഷിച്ചു നോക്കിയാൽ പിടികിട്ടും ഒരു രഹസ്യം

Last Updated:
എപ്പോഴും കാണാറുള്ളത് പോലൊരു സാധാരണ മിറർ സെൽഫി അല്ല അഹാനയുടേത്
advertisement
1/7
Ahaana Krishna | അഹാനയുടെ ജിം സെൽഫി; ടി ഷർട്ട് സൂക്ഷിച്ചു നോക്കിയാൽ പിടികിട്ടും ഒരു രഹസ്യം
നടി അഹാന കൃഷ്ണയെയും (Ahaana Krishna) അവരുടെ ഫാഷൻ സെൻസിനെയും കുറിച്ച് ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യം തന്നെയില്ല. അത്രയ്ക്ക് ഡ്രസ്സ് സെൻസ് ഉള്ള വ്യക്തിയാണ് അഹാന കൃഷ്ണ. സെൽഫി എടുക്കാനും അഹാനയ്ക്ക് അതുപോലെത്തന്നെ മിടുക്കുണ്ട്. ഒരു മിറർ സെല്ഫിയുമായി അഹാന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എത്തിച്ചേർന്നു കഴിഞ്ഞു
advertisement
2/7
ഒറ്റ നോട്ടത്തിൽ സിമ്പിൾ എന്ന് തോന്നിക്കുമാറ് ഒരു വെളുത്ത ടി ഷർട്ടും ഒരു ഷോർട്സുമാണ് അഹാനയുടെ വേഷം. കാലിൽ സ്നീക്കേഴ്സ് ധരിച്ചിട്ടുണ്ട്. മുകളിൽ കണ്ട ചിത്രത്തിൽ ഇത്രയുമല്ലേയുള്ളൂ എന്ന് ചിന്തിക്കുന്നെങ്കിൽ, ആ ഷർട്ടിൽ ഒന്നുകൂടി നോക്കേണ്ടിവരും (തുടർന്ന്‌ വായിക്കുക)
advertisement
3/7
ടി ഷർട്ടിൽ ഒരു കാരിക്കേച്ചർ നിങ്ങൾ കണ്ടുകാണും. അതാണ് അഹാനയുടെ ആ പോസ്റ്റിന്റെ പ്രത്യേകതയും. കാരിക്കേച്ചറിൽ ഒരു സുന്ദരിയുടെ മുഖം കണ്ടോ? അഹാന എപ്പോഴും ധരിക്കാറുള്ള തരം വേഷമല്ല ഇത്
advertisement
4/7
ആ കാരിക്കേച്ചർ അഹാനയുടേത് തന്നെയാണ്. മറ്റാരുടേയുമല്ല. തനിക്ക് ഒരു ഡിസൈനർ സമ്മാനിച്ച ഷർട്ട് ആണിത് എന്ന് അഹാന ക്യാപ്ഷനായി പറഞ്ഞിട്ടുണ്ട്
advertisement
5/7
അഹാനയുടെ മുഖം എംബ്രോയിഡറി ചെയ്ത ടി ഷർട്ട് ആണിത്. ഇതുപോലെ ഒരെണ്ണം വേണം എന്ന് ആഗ്രഹമുള്ളവർക്ക് സമീപിക്കാൻ ഡിസൈനറുടെ പ്രൊഫൈലിലേക്കുള്ള ലിങ്കും അഹാന നൽകിയിട്ടുണ്ട്
advertisement
6/7
അഹാനാ കൃഷ്ണയുടേതായി ഏറ്റവും അടുത്തതായി റിലീസ് ചെയ്ത ചിത്രം 'അടി' മികച്ച പ്രതികരണം നേടിയ സിനിമയാണ്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ അഹാനയുടെ നായകനായത്
advertisement
7/7
ഇനി 'നാൻസി റാണി' എന്ന ചിത്രം അണിയറയിൽ നിന്നും പുറത്തുവരാനുണ്ട്. അടുത്തിടെ ഉദയ്‌പൂരിൽ അഹാനയും അമ്മയും ട്രിപ്പ് പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | അഹാനയുടെ ജിം സെൽഫി; ടി ഷർട്ട് സൂക്ഷിച്ചു നോക്കിയാൽ പിടികിട്ടും ഒരു രഹസ്യം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories