TRENDING:

Navya Nair | അതെല്ലാവരും കണ്ടു; നവ്യക്ക് അമ്മായിയമ്മ വീട്ടിൽ നൽകിയ സ്ഥാനം; മരണശേഷം സന്തോഷിന്റെ വീട്ടിൽ എത്തിയപ്പോൾ

Last Updated:
തനിക്ക് വലിയ താങ്ങും തണലുമായിരിന്നു ഭർതൃമാതാവ് എന്ന് നവ്യ പറഞ്ഞെങ്കിൽ, മരുമകൾക്ക് ആ വീട്ടിൽ ഇന്നും ഒരു വലിയ സ്ഥാനം നിലനിർത്തിയ ആളാണ് അമ്മ
advertisement
1/6
Navya Nair | അതെല്ലാവരും കണ്ടു; നവ്യക്ക് അമ്മായിയമ്മ വീട്ടിൽ നൽകിയ സ്ഥാനം; മരണശേഷം സന്തോഷിന്റെ വീട്ടിൽ എത്തിയപ്പോൾ
അമ്മയെപ്പോലെ സ്നേഹിക്കുന്ന ഒരു അമ്മായിയമ്മ വേണം എന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാവുമോ? വിവാഹശേഷം തീർത്തും അപരിചിതമായ ഒരു വീട്ടിലേക്ക് എത്തുമ്പോൾ, പലരുടെയും മനസിലെ പ്രധാന ആശങ്ക, ഭർത്താവിന്റെ അമ്മയുടെ പെരുമാറ്റം എങ്ങനെയാകും എന്നാണ്. നടി നവ്യ നായരുടെ (Navya Nair) അമ്മായിയമ്മ ശാന്ത മേനോന്റെ വിയോഗശേഷം അവർ കുറിച്ച വാചകങ്ങൾ കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ പടർന്നുപിടിച്ചു. ഭർതൃമാതാവ് ഇനിയില്ല എന്ന സാഹചര്യത്തെ 'ആ വിളക്ക് അണഞ്ഞു' എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ പരാമർശിച്ചു തുടങ്ങിയത് പോലും. അത്രയേറെ വിലപ്പെട്ട ഒരു അമ്മായിയമ്മ മരുമകൾ ബന്ധമാകണം അവർക്കിടയിൽ
advertisement
2/6
ശേഷം, ചങ്ങനാശ്ശേരിയിലെ വീട്ടിൽ നടന്ന മരണാനന്തര ചടങ്ങുകളുടെ ദൃശ്യ ശകലങ്ങളും സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. വീടിന്റെ ഉമ്മറത്ത് ദുഃഖം കടിച്ചമർത്തി നിൽക്കുന്ന നവ്യയെ പലരും കണ്ടു. ശേഷം കർമങ്ങൾ ആരംഭിച്ചപ്പോൾ വിതുമ്പൽ ഉള്ളിലൊതുക്കാൻ പാടുപെട്ട് അമ്മയുടെ ചുറ്റും തൊഴുകൈകളോടെ വലതുവയ്‌ക്കുന്ന നവ്യയായിരുന്നു പിന്നീട്. കുടുംബബന്ധങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന കുടുംബിനിയാണ് നവ്യ എന്ന് പറയാതിരിക്കാൻ കഴിയില്ല. വേണ്ടപ്പെട്ട സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും സമയവും വിലയും കൽപ്പിക്കുന്ന ആളാണ് നവ്യ നായർ (തുടർന്ന് വായിക്കുക)
advertisement
3/6
നവ്യയും മകനും നാട്ടിലും, സന്തോഷ് മേനോൻ അദ്ദേഹത്തിന്റെ ജോലിത്തിരക്കിലുമാണ്. ഒന്നിച്ചുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ നവ്യ നായർ പോസ്റ്റ് ചെയ്യാത്ത പക്ഷം പലവിധ ഊഹാപോഹങ്ങളും ഇന്റർനെറ്റിന് കീഴെ പ്രചരിച്ചു. നവ്യയും സന്തോഷും അവരുടെ കുടുംബങ്ങളും പങ്കെടുക്കാറുല്ല മകൻ സായ് കൃഷ്ണയുടെ തീം ബർത്ത്ഡേ പാർട്ടികൾ കഴിഞ്ഞ രണ്ടു വർഷമായി ഇല്ല. മകന് ഇഷ്‌ടമുള്ള രീതിയിൽ അവന്റെ കൂട്ടുകാരുടെ ഒപ്പം ആ ദിവസം ആഘോഷിക്കട്ടെ എന്നാണ് അമ്മ നവ്യ നായരുടെ തീരുമാനം. അതിനാൽ അങ്ങനെയൊരു സാഹചര്യത്തിലും സന്തോഷിനെ ആരും കണ്ടില്ല
advertisement
4/6
ചലച്ചിത്ര നടിയായിട്ടു കൂടി, സിനിമാ മേഖലയിൽ നിന്നും പങ്കാളിയെ കണ്ടെത്താതെ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു നവ്യ നായരുടേത്. ആ കാലത്ത് കൂട്ടുകാരികൾ എല്ലാം ഇരുപതുകളുടെ ആദ്യ പകുതിയിൽ വിവാഹം ചെയ്ത് പോകുന്ന കാഴ്ചകണ്ട്‌ ഒരു ത്രില്ലിൽ താനും വിവാഹം ചെയ്തതാണ് എന്ന് നവ്യ പിൽക്കാലത്ത് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിശാലമായ വീടും തൊടിയും കൂട്ടുകുടുംബവും ചേർന്ന സാഹചര്യത്തിൽ വളർന്ന നവ്യ എത്തപ്പെട്ടത് മുംബൈ നഗരത്തിലെ ഫ്ളാറ്റിലേക്കും, ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാലത്തെ ഏകാന്തതയിലേക്കുമായിരുന്നു
advertisement
5/6
മകന്റെ ജനനം കൂടി കഴിഞ്ഞ് കുറച്ചു വർഷങ്ങൾ പിന്നിട്ടതും നവ്യ വീണ്ടും അഭിനേത്രിയായും റിയാലിറ്റി ഷോ അവതാരകയായും മടങ്ങി. താമസവും നാട്ടിലേക്ക് മാറ്റി. ഇവിടെ കിട്ടുന്ന അവസരങ്ങൾ എല്ലാം നവ്യ പ്രയോജനപ്പെടുത്തി. മാതംഗി എന്ന പേരിൽ വീടിന്റെ മുകൾ നിലയിൽ നവ്യ ഒരു നൃത്തവിദ്യാലയം ആരംഭിച്ചു. 'എർത്ത് ബൈ നവ്യ' എന്ന പേരിൽ ഒരു വസ്ത്രബ്രാൻഡും തുടങ്ങി. ഇടയ്ക്കിടെ ചങ്ങനാശ്ശേരിയിൽ താൻ മരുമകളായി കാലുകുത്തിയ വീട്ടിലെ പ്രധാന അവസരങ്ങളിൽ എല്ലാം നവ്യ എത്തിച്ചേർന്നു. അവിടെ അമ്മായിയമ്മയും നാത്തൂനും ഉൾപ്പെടുന്ന ബന്ധുജനങ്ങൾ നവ്യയെ സ്വീകരിച്ചു
advertisement
6/6
തനിക്ക് വലിയ താങ്ങും തണലുമായിരിന്നു ഭർതൃമാതാവ് എന്ന് നവ്യ പറഞ്ഞെങ്കിൽ, മരുമകൾക്ക് ആ വീട്ടിൽ ഇന്നും ഒരു വലിയ സ്ഥാനം നിലനിർത്തിയ ആളാണ് അമ്മ. വീട്ടിലേക്ക് കയറി വരുന്നിടത്ത് ഒരു വലിയ ചിത്രം ഫ്രയിം ചെയ്തുവച്ചിട്ടുണ്ട്, അതിൽ നവ്യയും സന്തോഷ് മേനോനും, അവരുടെ കൈക്കുഞ്ഞായ മകൻ സായ് കൃഷ്ണയുമാണ്. വർഷങ്ങൾക്ക് മുൻപേ എടുത്ത കുടുംബചിത്രം കണ്ടുകൊണ്ടാണ് ആ വീട്ടിലേക്ക് ആരും കയറിവരിക. വീടിന്റെ പൂമുഖത്ത് തന്നെ മരുമകൾക്ക് ഇത്രയും പ്രാധാന്യം നൽകിയ അമ്മായിയമ്മ നവ്യയെ എത്രത്തോളം സ്നേഹിച്ചിരിക്കാം എന്നത് തന്നെയാണ് അവർ വിടവാങ്ങിയപ്പോൾ നവ്യയുടെ ഉള്ളിൽ നിന്നും അണപൊട്ടിയ വാക്കുകളും
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | അതെല്ലാവരും കണ്ടു; നവ്യക്ക് അമ്മായിയമ്മ വീട്ടിൽ നൽകിയ സ്ഥാനം; മരണശേഷം സന്തോഷിന്റെ വീട്ടിൽ എത്തിയപ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories