TRENDING:

മകന്റെ ഡിഎൻഎ പരിശോധനാ ഫലം വെളിപ്പെടുത്തി മദംപട്ടി രംഗരാജിന്റെ മുൻ പങ്കാളി ജോയ് ക്രിസിൽഡ

Last Updated:
വിവാഹശേഷം മദംപട്ടി രം​ഗരാജ് തന്നെ വഞ്ചിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ജോയ് ക്രിസിൽഡ നൽകിയ പരാതിയെത്തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം ഡിഎൻഎ പരിശോധന നടന്നത്
advertisement
1/3
മകന്റെ ഡിഎൻഎ പരിശോധനാ ഫലം വെളിപ്പെടുത്തി മദംപട്ടി രംഗരാജിന്റെ മുൻ പങ്കാളി ജോയ് ക്രിസിൽഡ
"നിങ്ങളിൽ ഓരോരുത്തരോടും ഞാൻ എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. എല്ലാവർക്കും അറിയാവുന്നതുപോലെ, ഡിഎൻഎ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മദംപട്ടി രംഗരാജ് ആണ് എന്റെ കുഞ്ഞായ രാഘ രംഗരാജിന്റെ പിതാവ് എന്ന് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഒടുവിൽ നീതി വിജയിച്ചിരിക്കുന്നു. എന്റെ മകൻ രാഘ വിജയിച്ചിരിക്കുന്നു."- ക്രിസ്റ്റൽഡ വ്യക്തമാക്കി.
advertisement
2/3
നീണ്ട പോരാട്ടത്തിനൊടുവിൽ നീതി വിജയിച്ചുവെന്നും അവർ വ്യക്തമാക്കി. ഗർഭകാലം മുതൽ നേരിട്ട അവഗണനകളും പൊതുസമൂഹത്തിന്റെ വിമർശനങ്ങളും വകവെക്കാതെ മകന്റെ അന്തസ്സിനുവേണ്ടി ഒരു യോദ്ധാവിനെപ്പോലെ താൻ ഉറച്ചുനിന്നുവെന്നും, ഒടുവിൽ ദൈവം തന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയെന്നും ജോയ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തനിക്ക് പിന്തുണ നൽകിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അവർ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി രേഖപ്പെടുത്തി.
advertisement
3/3
വിവാഹശേഷം മദംപട്ടി രം​ഗരാജ് തന്നെ വഞ്ചിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ജോയ് ക്രിസിൽഡ നൽകിയ പരാതിയെത്തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം ഡിഎൻഎ പരിശോധന നടന്നത്. പിതൃത്വം തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന ജോയിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇരുവരും തമ്മിൽ മധ്യസ്ഥ ചർച്ചകൾ നടന്നുവരികയാണ്. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ജൂൺ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ കേസിൽ നിർണ്ണായകമായ ഒരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/Photogallery/Buzz/
മകന്റെ ഡിഎൻഎ പരിശോധനാ ഫലം വെളിപ്പെടുത്തി മദംപട്ടി രംഗരാജിന്റെ മുൻ പങ്കാളി ജോയ് ക്രിസിൽഡ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories