TRENDING:

'ഇവരാണോ പിരിയുന്നുവെന്ന് പറഞ്ഞ്'; എന്നാൽ കണ്ടോ! മകള്‍ ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും

Last Updated:
അടുത്തിടെ താരങ്ങൾ വേർപിരിയുന്നു എന്ന കിംവദന്തികളും പുറത്തുവന്നിരുന്നു.
advertisement
1/6
'ഇവരാണോ പിരിയുന്നുവെന്ന് പറഞ്ഞ്'; എന്നാൽ കണ്ടോ! മകള്‍ ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
അഭിഷേകും ഐശ്വര്യ റായിയും നീണ്ട നാളത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന റിപോർട്ടുകൾ പ്രചരിക്കാൻ ആരംഭിച്ചിട്ട് നാളുകൾ കുറച്ചേറെയായി. എന്നാൽ അത്തരത്തിലുള്ള വാർത്തകൾ ഗോസിപ്പുകോളങ്ങളിൽ നിറയുമ്പോൾ ഇരുവരും അവരുടെ ജീവിതം ആസ്വാദിക്കുകയാണ്.
advertisement
2/6
ഇപ്പോഴിതാ ഇരുവരും തങ്ങളുടെ 17ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ്. ഏപ്രില്‍ 20 നായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. ഇതിന്റെ ഭാഗമായി മകള്‍ ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
3/6
ഐശ്വര്യയാണ് ഇന്‍സ്റ്റയില്‍ വളരെ ആകര്‍ഷകമായ ചിത്രങ്ങള്‍ പങ്കുവച്ചത്. ഐശ്വര്യ പങ്കുവച്ച മനോഹരമായ കുടുംബ ചിത്രം പിന്നീട് അഭിഷേകും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
4/6
ഫോട്ടോയിൽ, ഐശ്വര്യ സന്തോഷകരമായ പുഞ്ചിരിയോടെയാണ് കാണപ്പെടുന്നത്. അതേസമയം അഭിഷേക് ബീജ് ഷർട്ടിൽ സെൽഫിക്ക് പോസ് ചെയ്യുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് ആരാധ്യയും കുടുംബ ചിത്രത്തില്‍ സന്തോഷവതിയായി കാണപ്പെടുന്നു.
advertisement
5/6
ഈ ചിത്രങ്ങള്‍ക്കൊപ്പം ചുവന്ന ലൗ ഇമോജികളോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രം വൈറലായതോടെ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്‍റുകളുമായി നിറയുന്നുണ്ട്.
advertisement
6/6
2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011-ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. അടുത്തിടെ താരങ്ങൾ വേർപിരിയുന്നു എന്ന കിംവദന്തികളും പുറത്തുവന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഇവരാണോ പിരിയുന്നുവെന്ന് പറഞ്ഞ്'; എന്നാൽ കണ്ടോ! മകള്‍ ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
Open in App
Home
Video
Impact Shorts
Web Stories