TRENDING:

Abhishek Bachchan | ഐശ്വര്യയേയും മകളെയും കൂട്ടാതെ കല്യാണം കൂടി; ഇപ്പോൾ ഡിവോഴ്സ് പോസ്റ്റിന് 'ലൈക്ക്' അടിച്ച് അഭിഷേക് ബച്ചൻ

Last Updated:
അഭിഷേകിൻ്റെയും ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി. മകൾക്ക് 12 വയസ് പിന്നിട്ടു
advertisement
1/7
ഐശ്വര്യയേയും മകളെയും കൂട്ടാതെ കല്യാണം കൂടി; ഇപ്പോൾ ഡിവോഴ്സ് പോസ്റ്റിന് 'ലൈക്ക്' അടിച്ച് അഭിഷേക് ബച്ചൻ
നടൻ അഭിഷേക് ബച്ചന്റെയും (Abhishek Bachchan) നടി ഐശ്വര്യ റായിയുടെയും (Aishwarya Rai) വിവാഹബന്ധം അത്ര രസത്തിലല്ല എന്ന തലത്തിൽ പലയിടങ്ങളിൽ നിന്നായി റിപോർട്ടുകൾ പുറത്തുവരാൻ ആരംഭിച്ചിട്ട് കാലങ്ങൾ കുറച്ചായി. അത്തരത്തിൽ ഒരിക്കൽ റിപോർട്ടുകൾ പുറത്തുവന്നതും, മകൾ ആരാധ്യ ബച്ചന്റെ സ്കൂൾ ദിനാഘോഷത്തിൽ കുടുംബ സമേതം പങ്കെടുത്ത് അഭിഷേകും ബച്ചൻ കുടുംബവും ആ വാർത്തയെ തള്ളി
advertisement
2/7
എന്നാലിപ്പോൾ അനന്ത് അംബാനി വിവാഹത്തിൽ മകളെയും ഭാര്യയെയും കൂട്ടാതെ അഭിഷേക് അച്ഛനും അമ്മയ്ക്കും സഹോദരിയുടെ കുടുംബത്തിനും ഒപ്പം വരികയും, ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തത് മുതൽ ആ അഭ്യൂഹം വീണ്ടും തലയുയർത്തി. ഐശ്വര്യയും മകളും പിന്നീട് വരികയും ഫോട്ടോയ്ക്കായി നിൽക്കുകയുമായിരുന്നു. അത് കൊണ്ടും അവസാനിക്കുന്നില്ല പ്രശ്നങ്ങൾ (തുടർന്ന് വായിക്കുക)
advertisement
3/7
എന്തുകൊണ്ടാണ് വിവാഹ ചടങ്ങിൽ രണ്ടുപേരും രണ്ടു വഴിക്ക് വന്നുവെന്നതിനു ഇരുകൂട്ടരും പ്രതികരിച്ചിട്ടില്ല. എന്നാലിപ്പോൾ വിവാഹമോചനത്തെ കുറിച്ചുള്ള ഒരു പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്യുക കൂടിയായപ്പോൾ അഭ്യൂഹങ്ങൾക്ക് പുത്തൻ മാനം ലഭിച്ചു കഴിഞ്ഞു
advertisement
4/7
ഹീന ഖണ്ഡേൽവാൾ പങ്കിട്ട പോസ്റ്റിൽ, 'സ്നേഹം എളുപ്പമല്ലാതാവുന്നു. വിവാഹിതരായ ദമ്പതികൾ ഇപ്പോൾ വേർപിരിയുകയാണ്. എന്താണ് ആ തീരുമാനത്തിന് അവരെ പ്രേരിപ്പിച്ചത്, എന്തുകൊണ്ടാണ് ഡാർക്ക് വിവാഹമോചനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്?' എന്ന് ക്യാപ്‌ഷൻ. വർദ്ധിച്ചുവരുന്ന വിവാഹമോചനക്കേസുകളെക്കുറിച്ചുള്ള ലേഖനത്തെത്തിന്റെ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്
advertisement
5/7
ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നവരിൽ ഒരാൾ അഭിഷേക് ബച്ചൻ ആണെന്നതാണ് വിഷയം. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം പ്രചരിക്കുകയാണ്‌. ബച്ചൻ കുടുംബം താമസിക്കുന്നിടത്തു നിന്നും ഐശ്വര്യ മറ്റൊരിടത്തേക്ക് മാറി എന്ന് മുൻപും റിപോർട്ടുകൾ ഉണ്ടായിരുന്നു
advertisement
6/7
അഭിഷേകിൻ്റെയും ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി. മെയ് മാസത്തിൽ അമ്മ ബ്രിന്ദ റായിയുടെ ജന്മദിനത്തിൽ ഐശ്വര്യ പോസ്റ്റ് ചെയ്ത ചിത്രത്തിൽ മകൾ ആരാധ്യയും അമ്മയും മാത്രമാണ് കൂടെയുള്ളത്. എന്നാൽ, ഏപ്രിൽ മാസത്തിൽ അഭിഷേകും ഒന്നിച്ചുള്ള ഒരു ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തിരുന്നു
advertisement
7/7
വിവാഹമോചനത്തെ കുറിച്ച് അഭിഷേക് ബച്ചൻ ലൈക്ക് ചെയ്ത പോസ്റ്റ്. 2011 നവംബർ മാസത്തിലായിരുന്നു അഭിഷേക്, ഐശ്വര്യ റായിമാരുടെ മകൾ ആരാധ്യയുടെ ജനനം. ഐശ്വര്യയെയും അഭിഷേകിനെയും പോലെ ഏറെ ആരാധകരുണ്ട് താരപുത്രി ആരാധ്യക്കും. കുട്ടിയുടെ ചിത്രങ്ങളും മറ്റും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ എത്താറുണ്ട് 
മലയാളം വാർത്തകൾ/Photogallery/Buzz/
Abhishek Bachchan | ഐശ്വര്യയേയും മകളെയും കൂട്ടാതെ കല്യാണം കൂടി; ഇപ്പോൾ ഡിവോഴ്സ് പോസ്റ്റിന് 'ലൈക്ക്' അടിച്ച് അഭിഷേക് ബച്ചൻ
Open in App
Home
Video
Impact Shorts
Web Stories