TRENDING:

Amala Paul | പ്രണയദിനം വേറിട്ട രീതിയിൽ ആഘോഷിച്ച് അമലും ഭർത്താവും; ഏറ്റെടുത്ത് ആരാധകർ

Last Updated:
ഗർഭിണിയായതുകൊണ്ടാണോ ഈ പ്രണയദിനം ഇത്തരത്തിൽ ആഘോഷിക്കുന്നത്?
advertisement
1/6
Amala Paul | പ്രണയദിനം വേറിട്ട രീതിയിൽ ആഘോഷിച്ച് അമലും ഭർത്താവും; ഏറ്റെടുത്ത് ആരാധകർ
2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. പിന്നീട് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്തയും നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
advertisement
2/6
പങ്കാളിയുടെയും തന്‍റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ഈ സന്തോഷവാര്‍ത്തയും കുറിച്ചത്.
advertisement
3/6
ഇപ്പോൾ പ്രണയദിനയാശംസകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമല. ഇത്തവണ വളരെ വ്യത്യസ്തമായ പ്രണയദിന ആഘോഷമാണ് താരം തിരഞ്ഞെടുത്തത്. 
advertisement
4/6
യോഗയോടുള്ള പ്രണയമാണ് ഇത്തവണ ഇരുവരും പങ്കുവെച്ചത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലാണ് ഇരുവരുടേയും പ്രണയദിന ആഘോഷം.
advertisement
5/6
'വാലൻ്റൈൻസ് ദിനത്തിൽ, ഞാനും ജഗതും യോഗയോടും ഇഷയോടും ഉള്ള പ്രണയം ആഘോഷിച്ചു, സ്നേഹം എന്നത് കൊടുക്കൽ, സ്വീകരിക്കൽ, നിരീക്ഷിക്കൽ, പങ്കിടൽ, ലളിതമായി ജീവിക്കൽ എന്നിവയെ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന് എടുത്തുകാണിച്ചു. സ്നേഹം മനസ്സിനും ശരീരത്തിനും ആത്മാവിനും അതീതമാകട്ടെ - അത് പ്രപഞ്ചത്തിൻ്റെ ഏറ്റവും വലിയ സമ്മാനമാണ്', അമല കുറിച്ചു.
advertisement
6/6
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും അമല പങ്കുവെച്ചിട്ടുണ്ട്. ഗർഭിണിയായതുകൊണ്ടാണോ ഈ പ്രണയദിനം ഇത്തരത്തിൽ ആഘോഷിക്കുന്നത് എന്നുള്ള ചോദ്യവും കമന്റുകളായി എത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | പ്രണയദിനം വേറിട്ട രീതിയിൽ ആഘോഷിച്ച് അമലും ഭർത്താവും; ഏറ്റെടുത്ത് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories