സോഷ്യല്‍ മീഡിയയിലെ ലേഡീ സൂപ്പര്‍ സ്റ്റാർ; അമല ഷാജി 30 സെക്കൻഡിന് 2 ലക്ഷം രൂപയും വിമാന ടിക്കറ്റും ആവശ്യപ്പെട്ടെന്ന് സംവിധായകൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ആ കാശ് എനിക്കൊപ്പം ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. വിമാന ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനേ വിമാനത്തിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം''
advertisement
1/8

മലയാളിയായ അമല ഷാജി (Amala Shaji) സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ്. മലയാളികളെക്കാൾ തമിഴ് ആരാധകരാണ് അമലക്ക്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 41 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. (Images: Amala Shaji/ instagram)
advertisement
2/8
അമലയുടെ ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്. അതുകൊണ്ടുതന്നെ അമലയെ സോഷ്യൽ മീഡിയയിലെ ലേഡീ സൂപ്പർ സ്റ്റാർ എന്ന് നിസംശയം പറയാം. എന്നാൽ ഇപ്പോൾ അമലയ്ക്ക് എതിരെ തമിഴ് സംവിധായകനും ഗാനരചയിതാവും നടനുമായ പിരിയൻ (Piriyan)രംഗത്ത് എത്തിയിരിക്കുകയാണ്. (Images: Amala Shaji/ instagram)
advertisement
3/8
30 സെക്കന്റ് വീഡിയോ ചെയ്യാൻ അമല ഷാജി ആവശ്യപ്പെട്ടത് 2 ലക്ഷം രൂപയെന്ന് പിരിയൻ പറയുന്നു. കൂടാതെ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പരസ്യമാക്കി. അമലയുടെ ആവശ്യം കേട്ട് ഞെട്ടിപ്പേയെന്നാണ് പിരിയന്റെ വാദം. സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം അരണത്തിന്റെ പ്രമോഷനിടെ ആയിരുന്നു പിരിയന്റെ തുറന്നു പറച്ചിൽ. (Images: Amala Shaji/ instagram)
advertisement
4/8
"സിനിമ ചെയ്യുമ്പോൾ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ രണ്ട് മിനിറ്റ് ഡാൻസ് ചെയ്യുന്ന പെൺകുട്ടി ചോദിക്കുന്നത് 50,000 രൂപയാണ്. നായികയ്ക്കെ ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് അൻപതിനായിരം ചോദിക്കുന്നത്''- പിരിയൻ പറയുന്നു. (Images: Amala Shaji/ instagram)
advertisement
5/8
''കേരളത്തിൽ നിന്നുമുള്ള പെൺകുട്ടി (അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. ഞാൻ എത്രയെന്ന് എടുത്ത് ചോദിച്ചപ്പോൾ 30 സെക്കൻഡ് റീൽ ആണ് സാർ എന്നാണ് മറുപടി തന്നത്. ഇത്രയും സമയം ഡാൻസ് ചെയ്യാൻ രണ്ട് ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി''- പിരിയൻ മാധ്യമങ്ങളോട് പറഞ്ഞു. (Images: Amala Shaji/ instagram)
advertisement
6/8
''ആ കാശ് എനിക്കൊപ്പം ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. വിമാന ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനേ വിമാനത്തിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം. ലോകം എന്നത് ഇൻസ്റ്റാഗ്രാം അല്ല. എങ്ങോട്ട് തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്"- സംവിധായകൻ പറയുന്നു. (Images: Amala Shaji/ instagram)
advertisement
7/8
എന്നാൽ, അമല ഷാജിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അമലയ്ക്ക് അവരുടെ പ്രതിഫലം നിശ്ചയിക്കാന്‍ അവകാശം ഉണ്ടെന്നും താല്‍പ്പര്യമില്ലെങ്കില്‍ വിട്ടുകളയണമെന്നും ഒട്ടേറെ പേര്‍ കുറിച്ചു. (Images: Amala Shaji/ instagram)
advertisement
8/8
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സമയത്ത് മലയാളികൾക്ക് സുപരിചിതമായ പേരാണ് അമല ഷാജിയുടേത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരാളുണ്ട് എന്ന് മോഹന്‍ലാല്‍ പ്രമോ വീഡിയോയില്‍ പറഞ്ഞതും, അമല ഷാജി എന്ന പേര് ട്രെന്റിങ് ആവുകയായിരുന്നു. (Images: Amala Shaji/ instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
സോഷ്യല്‍ മീഡിയയിലെ ലേഡീ സൂപ്പര്‍ സ്റ്റാർ; അമല ഷാജി 30 സെക്കൻഡിന് 2 ലക്ഷം രൂപയും വിമാന ടിക്കറ്റും ആവശ്യപ്പെട്ടെന്ന് സംവിധായകൻ