Amrita Arora | കൂട്ടുകാരിയുടെ മുൻ ഭർത്താവുമായി വിവാഹം നടന്നപ്പോൾ ഗർഭിണിയെന്ന് ആരോപണം; മലൈക അറോറയുടെ സഹോദരിയുടെ ജീവിതം
- Published by:user_57
- news18-malayalam
Last Updated:
നടി മലൈക അറോറയുടെ അനുജത്തിയും അഭിനേത്രിയുമാണ് അമൃത അറോറ
advertisement
1/7

ഫാഷന്റെയും ഗ്ലാമറിന്റെയും മറ്റൊരു പേരായ മലൈക അറോറയെ പ്രത്യേകം ആമുഖമില്ലാതെ പരിചയപ്പെടുത്താം. മലയാളിയായ ജോയ്‌സ് പോളികാർപ്പിന്റെയും പഞ്ചാബിയായ പിതാവ് അനിൽ അറോറയുടെയും മക്കളിൽ മൂത്തയാളാണ് മലൈക. അനുജത്തി അമൃത അറോറയും (Amrita Arora) ബോളിവുഡ് താരമാണ്. ഷക്കീൽ ലഡാക്കുമായുള്ള വിവാഹശേഷം അമൃത സിനിമാഭിനയത്തിൽ അത്രകണ്ട് സജീവമല്ലാതായി
advertisement
2/7
അടുത്തിടെ മലൈകയുടെ വെബ് സീരീസായ 'മൂവിങ് ഇൻ വിത്ത് മലൈകയിൽ' അമൃത പ്രധാന ഘടകമായിരുന്നു. മലൈകയുടെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ് ഈ അനുജത്തി. മലൈകയുടെ കളിയാക്കലുകളും കേൾക്കുക അമൃത തന്നെ. എന്നാൽ ഏറെ വിവാദം സൃഷ്‌ടിച്ച വിവാഹമാണ് അമൃതയുടെയും ഭർത്താവ് ഷക്കീലിന്റെയും (തുടർന്ന് വായിക്കുക)
advertisement
3/7
അമൃതയെ വിവാഹം ചെയ്യും മുൻപ് ഷക്കീൽ അവരുടെ പഠനകാലത്തെ സുഹൃത്ത് നിഷയുടെ ഭർത്താവായിരുന്നു. ആ പരിചയമാണ് അമൃതയും ഷക്കീലും തമ്മിൽ ആദ്യം ഉണ്ടായിരുന്നത്. എന്നാൽ ഷക്കീൽ വിവാഹമോചിതനാവുകയും പ്രത്യേകിച്ച് വിളംബരം ഒന്നും തന്നെ ചെയ്യാതെ അമൃത വിവാഹിതയാവുകയും ചെയ്തു
advertisement
4/7
ഗർഭിണിയയായതു കൊണ്ടാണ് അമൃത വളരെ വേഗം വിവാഹം ചെയ്തത് എന്നും ഊഹാപോഹങ്ങളുണ്ടായി. എന്നാൽ ഇത് ആദ്യം തന്നെ തള്ളിയത് അമൃതായാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് ആദ്യത്തെ കുഞ്ഞ് ജനിച്ചതെന്നും, ആ കാല വ്യത്യാസം തന്നെ നോക്കിയാൽ മനസ്സിലാകില്ലേ എന്നുമായിരുന്നു അമൃതയുടെ പ്രതികരണം
advertisement
5/7
2009 മാർച്ച് അഞ്ചിനായിരുന്നു വിവാഹം. 2010 ഫെബ്രുവരി അഞ്ചിനാണ് മൂത്തമകൻ ജനിച്ചത് എന്ന് തിയതി സഹിതം അമൃത വിശദീകരിച്ചു. കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയെടുത്തു എന്നതിന് വിശദീകരണം നൽകിയത് അവരുടെ അമ്മ ജോയ്‌സ് ആണ്
advertisement
6/7
അമൃതയുമായി ഷക്കീൽ വിവാഹിതനാകുനനത്തിനും രണ്ട് വർഷം മുൻപ് അയാൾ ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിരുന്നു എന്ന് അമ്മ ജോയ്‌സ് പറഞ്ഞു. കേവലം അഞ്ചു മാസത്തെ പ്രണയത്തിനു ശേഷമാണ് അമൃതയുമായി ഷക്കീൽ വിവാഹിതനായത് എന്നായിരുന്നു അവരുടെ പ്രതികരണം
advertisement
7/7
രണ്ട് ആണ്മക്കളുടെ അച്ഛനമ്മമാരാണ് അമൃതയും ഷക്കീലും. മലൈക അറോറയും അനുജത്തി അമൃത അറോറയും 'മൂവിങ് ഇൻ വിത്ത് മലൈക' എന്ന സീരീസിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
Amrita Arora | കൂട്ടുകാരിയുടെ മുൻ ഭർത്താവുമായി വിവാഹം നടന്നപ്പോൾ ഗർഭിണിയെന്ന് ആരോപണം; മലൈക അറോറയുടെ സഹോദരിയുടെ ജീവിതം