ഇവിടെ വളർന്ന് മലയാളത്തിന്റെ അതുല്യ നായികയായി; നാഗർകോവിലിലെ വീടിന്റെ ഉടമ ആരെന്നറിയുമോ?
- Published by:user_57
- news18-malayalam
Last Updated:
നാഗർകോവിലിലെ മനോഹരമായ അഗ്രഹാരം സമ്മാനിച്ച മലയാള ചലച്ചിത്ര നായിക
advertisement
1/6

സുഖലോലുപതയിൽ വളർന്ന് വന്നവരല്ല, നമ്മുടെ ചലച്ചിത്ര താരങ്ങളിൽ പലരും. കഷ്‌ടപ്പാടുകളോ, ലളിത ജീവിതമോ, ഇല്ലായ്മയോ ഒക്കെ താണ്ടിയാകും അവർ ഇന്ന് കാണുന്ന നിലയിലെത്തിയത്. തീർത്തും സ്വാഭാവികത നിറഞ്ഞ ഈ തെരുവ് സമ്മാനിച്ചത് മലയാള സിനിമയിലെ ഒരു അതുല്യ നായികയെയാണ്. പക്ഷെ സ്ഥലം കേരളമല്ല
advertisement
2/6
ഇന്ന് തമിഴ്നാടിന്റെ ഭാഗമായ നാഗർകോവിലിലെ ഒരു അഗ്രഹാരമാണ് ഇത്. ഇവിടെ നിന്നും ഒരു നടി ഉണ്ടായി എന്ന് പറഞ്ഞാൽ പൂർണമാകില്ല. രണ്ടു പേരാണ് യഥാർത്ഥത്തിൽ ഇവിടെ സൃഷ്‌ടിക്കപ്പെട്ടത്. ആ മുൻകാല നായികയെയും, ആ നായികയുടെ മകളെയും. മകൾ ഇവിടെ വളർന്നില്ല എന്നാലും തറവാട് എന്ന് പറയാൻ ഇവിടം തന്നെയാണുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/6
തിരിക്കുറംകുടി അഗ്രഹാരം എന്നാണ് ഈ സ്ഥലത്തിന്റെ പേര്. കഴിഞ്ഞ വർഷം, താരം മൂന്നു തലമുറകൾക്കൊപ്പം ഇവിടം സന്ദർശിച്ചിരുന്നു. അമ്മയും, രണ്ടു പെൺമക്കളും, മകളുടെ ഭർത്താവും കൂടെ ഉണ്ടായിരുന്നു
advertisement
4/6
നടി മേനക സുരേഷ്‌കുമാർ അഥവാ പത്മാവതി അയ്യങ്കാർ ജനിച്ചു വളർന്ന സ്ഥലമാണിവിടം. ഇന്നും ഈ അഗ്രഹാരം അതുപോലെ സംരക്ഷിച്ചിരിക്കുന്നു. അധ്യാപകരായ രാജഗോപാൽ, സരോജ ദമ്പതികളുടെ നാല് മക്കളിൽ ഒരാളായാണ് മേനകയുടെ ജനനം
advertisement
5/6
അമ്മ സരോജ, മക്കളായ കീർത്തി, രേവതി, രേവതിയുടെ ഭർത്താവ് എന്നിവർക്കൊപ്പമാണ് മേനക സ്വന്തം നാട് സന്ദർശിക്കാൻ എത്തിയത്. അഗ്രഹാരം മാത്രമല്ല, കീർത്തി ഇവിടുത്തെ മനോഹരമായ അമ്പലവും കണ്ട ശേഷമാണ് മടങ്ങിയത്
advertisement
6/6
തിരിക്കുറംകുടിയിലെ എട്ടാം നൂറ്റാണ്ടു കാലത്തെ ക്ഷേത്രത്തിലാണ് കീർത്തി സുരേഷ് ഈ ചിത്രത്തിൽ. മേനകയുടെയും കീർത്തിയുടെയും പേരിൽ മാത്രമല്ല ഇവിടം അറിയപ്പെടുന്നത്. ടി.വി.എസ്. മോട്ടോർസ് സ്ഥാപകൻ ടി.വി. സുന്ദരം അയ്യങ്കാർ ഈ നാട്ടുകാരനാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇവിടെ വളർന്ന് മലയാളത്തിന്റെ അതുല്യ നായികയായി; നാഗർകോവിലിലെ വീടിന്റെ ഉടമ ആരെന്നറിയുമോ?