Ananya | അനന്യക്കൊപ്പം സർപ്രൈസ് കാർ യാത്ര, രാത്രി ഡിന്നറിനു ശേഷം പാട്ടും; കൂടെയുള്ള കൂട്ടുകാരിയെ നോക്കൂ
- Published by:user_57
- news18-malayalam
Last Updated:
വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടുമുട്ടിയ സന്തോഷത്തിൽ അനന്യ
advertisement
1/8

എത്ര വർഷം കഴിഞ്ഞാലും അനന്യ (Ananya) തന്റെ സൗഹൃദങ്ങളെ വിട്ടുകളയാറില്ല. അതിനുദാഹരണമാണ് അവർ ഇപ്പോൾ ചെയ്ത ഈ പോസ്റ്റും. ഇവിടെ അനന്യയുടെ കൂടെയുള്ളത് ഏറെക്കാലമായി നെഞ്ചോടു ചേർത്തുപിടിച്ചു കൂട്ടുകാരിയാണ്.ആ കൂട്ടുകാരിയെ വളരെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് അനന്യ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീഡിയോ രൂപത്തിൽ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചതും
advertisement
2/8
സർപ്രൈസ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് തന്നെ. അതിനു ശേഷം ക്യാമറ പതിയെ പാൻ ചെയ്ത് തന്റെ അരികിൽ കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന കൂട്ടുകാരിയിലേക്ക് പോകുന്നു. ഈ രണ്ടു സുഹൃത്തുക്കളെയും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തതാണ്. വളരെ വർഷങ്ങളായി ഇരുവരും നമ്മുടെ ഒപ്പം തന്നെയുണ്ട്. സിനിമയിൽ സജീവമായില്ലെങ്കിലും അവർ ചെയ്ത വേഷങ്ങൾ ഏവർക്കും പ്രിയങ്കരമാണ്, അന്നും ഇന്നും (തുടർന്ന് വായിക്കുക)
advertisement
3/8
ഡിന്നറിനു ശേഷം അവർ മനസ് തുറന്നു പാട്ടുപാടി. ഈ ലോകത്ത് മറ്റാരും തങ്ങളെ നോക്കുന്നില്ല എന്ന നിലയിൽ രണ്ടുപേരുടെയും മുഖത്ത് സന്തോഷം അലയടിച്ചു. ഹിന്ദി പാട്ട് പാടിയാണ് മേഘ്ന രാജും അനന്യയും അവരുടെ സൗഹൃദം ആഘോഷമാക്കിയത്
advertisement
4/8
കാലങ്ങൾക്ക് ശേഷം തന്റെ ബേബി ഗേളിനെ കാണുന്നു എന്ന് ഈ വീഡിയോക്ക് അനന്യ ക്യാപ്‌ഷൻ നൽകി. മുൻപൊരിക്കൽ അനന്യയുമായി താൻ പങ്കിടുന്ന സൗഹൃദം എത്രത്തോളം ഉണ്ടെന്നു മേഘ്‌ന കുറിച്ചിരുന്നു
advertisement
5/8
ഭർത്താവ് ചിരഞ്ജീവി സർജ മരിച്ച ശേഷം കുഞ്ഞ് പിറക്കുന്നത് വരെ തന്റെ ഒപ്പം നിന്ന കൂട്ടുകാരികൾ രണ്ടു പേർ മാത്രമായിരുന്നു എന്ന് മേഘ്ന വെളിപ്പെടുത്തിയിട്ടുണ്ട്. അവർ രണ്ടുപേരും കേരളത്തിൽ നിന്നുള്ള മലയാളികളുടെ പ്രിയ താരങ്ങളാണ് എന്നതായിരുന്നു ശ്രദ്ധേയം
advertisement
6/8
ഒരാൾ നസ്രിയ നസിം ആയിരുന്നു, മറ്റൊരാൾ അനന്യയും. വേണ്ടപ്പെട്ടവരുടെ സാമീപ്യം ഏറെ ആഗ്രഹിച്ച നാളുകളിലാണ് അചഞ്ചലമായ സ്നേഹം കൊണ്ട് അവർ മേഘ്നയെ മൂടിയത്
advertisement
7/8
സംസ്ഥാന പുരസ്‌കാരം നേടിയ 'അപ്പൻ' എന്ന മലയാള സിനിമയിൽ അനന്യ വേഷമിട്ടിരുന്നു. ഇനി രണ്ടു ചിത്രങ്ങൾ കൂടി അനന്യയുടേതായി ഈ വർഷം വരാനിരിക്കുന്നു
advertisement
8/8
ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണത്തിനു ശേഷം മേഘ്ന അഭിനയജീവിതത്തിലേക്ക് മടങ്ങുകയാണ്. തദ്‌സമ തദ്‌ഭവ എന്ന സിനിമയിലൂടെയാണ് മടങ്ങിവരവ്. സുഹൃത്തായ പന്നഗഭരണയാണ് മേഘ്‌നയെ പ്രചോദനം നൽകി വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Ananya | അനന്യക്കൊപ്പം സർപ്രൈസ് കാർ യാത്ര, രാത്രി ഡിന്നറിനു ശേഷം പാട്ടും; കൂടെയുള്ള കൂട്ടുകാരിയെ നോക്കൂ