പരിയേറും പെരുമാളിൽ ആദ്യം അഭിനയിക്കാനിരുന്നത് മലയാളി നടി; ആരാണെന്നറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന വേഷത്തിലെത്തിയ മാമന്നൻ എന്ന ചിത്രത്തിലും ആദ്യം അഭിനയിക്കാനിരുന്നത് ഈ നടിയാണ്
advertisement
1/6

മാരി സെൽവരാജ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പരിയേറും പെരുമാൾ'. ജാതീയതയ്ക്കെതിരെ സംസാരിച്ച ചിത്രത്തിൽ കതിർ, ആനന്ദി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. സന്തോഷ് നാരായണൻ സംഗീതം നൽകിയ ചിത്രം നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ. രഞ്ജിത്താണ് നിർമ്മിച്ചത്.
advertisement
2/6
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിൽ ആനന്ദി 'ജോ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നിഷ്കളങ്കമായ അഭിനയത്തിലൂടെ അവർ ആരാധകരെ ആകർഷിച്ചു. അവരുടെ പ്രകടനത്തെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ, നടി അനുപമ പരമേശ്വരനെയാണ് ഈ വേഷം ചെയ്യാൻ ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ മറ്റ് സിനിമകളുടെ തിരക്കിൽ ആയതിനാലാണ് അനുപമയ്ക്ക് ഈ സിനിമ ചെയ്യാൻ കഴിയാതെ പോയത്.
advertisement
3/6
അതുപോലെ, 2023-ൽ മാരി സെൽവരാജ് സംവിധാനം ചെയ്ത് ഉദയനിധി സ്റ്റാലിൻ, വടിവേലു, കീർത്തി സുരേഷ് തുടങ്ങിയവർ അഭിനയിച്ച മാമന്നൻ എന്ന ചിത്രത്തിന് സംഗീതം നൽകിയത് എ.ആർ. റഹ്മാനാണ്. റെഡ് ജയന്റ്സ് മൂവീസ് ആണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രത്തിൽ കീർത്തി സുരേഷിന്റെ വേഷം ചെയ്യാൻ മാരി സെൽവരാജ് ആദ്യം സമീപിച്ചത് അനുപമയെയാണ്. എന്നാൽ മറ്റ് ചില കാരണങ്ങളാൽ അത് നടന്നില്ല.
advertisement
4/6
'പരിയേറും പെരുമാൾ', 'മാമന്നൻ' എന്നീ രണ്ട് ചിത്രങ്ങളിലും മാരി സെൽവരാജ് ആദ്യം തിരഞ്ഞെടുത്തത് നടി അനുപമ പരമേശ്വരനായിരുന്നു. അവർ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. "'പരിയേറും പെരുമാൾ' എന്ന സിനിമയിൽ അഭിനയിക്കാൻ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് എന്നെയായിരുന്നു. ആ സമയത്ത് ഞാൻ തിരക്കിലായിരുന്നു. അതിൽ എനിക്ക് വിഷമമുണ്ട്."-എന്നാണ് അനുപമ പരമേശ്വരൻ പറഞ്ഞത്.
advertisement
5/6
"അതിനുശേഷം, മാരി സെൽവരാജ് 'മാമന്നൻ' എന്ന സിനിമയിൽ അഭിനയിക്കാൻ എന്നെ സമീപിച്ചു പക്ഷേ അന്നും ഞാൻ തിരക്കിലായിരുന്നു. പക്ഷേ ഇപ്പോൾ മാരി എനിക്ക് 'ബൈസൺ' എന്ന സിനിമയുടെ കഥ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു നടി എന്ന നിലയിൽ ഈ സിനിമ എന്നെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 'ബൈസൺ' എന്ന സിനിമ മാരി സെൽവരാജിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും."- അനുപമ പറഞ്ഞു.
advertisement
6/6
മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രമും അനുപമ പരമേശ്വരനും അഭിനയിക്കുന്ന ചിത്രമാണ് 'ബൈസൺ'. ഒരു കബഡി കളിക്കാരന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ലാൽ, പശുപതി, രജിഷ വിജയൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന് നിവാസ് കെ പ്രസന്നയാണ് സംഗീതം നൽകുന്നത്. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
പരിയേറും പെരുമാളിൽ ആദ്യം അഭിനയിക്കാനിരുന്നത് മലയാളി നടി; ആരാണെന്നറിയുമോ?