TRENDING:

Anusree| ലുങ്കിയുടുത്ത് ചായ ആസ്വദിച്ച് അനുശ്രീ...! രസകരമായ കമന്റുകളുമായി ആരാധകർ

Last Updated:
ആഹാ കളർ ആയിട്ടുണ്ടല്ലോ... വ്യത്യസ്ഥമായ അനുശ്രീയുടെ ഫോട്ടോഷൂട്ട് ഇപ്പോൾ ആരാധകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്.
advertisement
1/5
Anusree| ലുങ്കിയുടുത്ത് ചായ ആസ്വദിച്ച് അനുശ്രീ...! രസകരമായ കമന്റുകളുമായി ആരാധകർ
വ്യത്യസ്ഥമായ ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. വസ്ത്രധാരണത്തിലോ, ഹെയർ സ്റ്റൈലിലോ, പശ്ചാത്തലത്തിലോ ആകാം ഈ വ്യത്യസ്ഥത.
advertisement
2/5
അത്തരത്തിൽ എല്ലാം കൊണ്ടും വ്യത്യസ്ഥമായ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ആരാധകരെ ഹരം കൊള്ളിച്ചിരിക്കുന്നത്. നടി അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ ആരാധകര്‍ മണിക്കൂറുകൾക്കകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
advertisement
3/5
ബ്രൗൺ കളർ ലുങ്കിയുമുടുത്ത് ഒരു തെരുവോരത്ത് നിന്ന് ചായ ആസ്വദിച്ച് കുടിക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി കഴിഞ്ഞു.
advertisement
4/5
ഒരുമണിക്കൂർ മുമ്പ് പങ്കുവെച്ച ചിത്രത്തിന് ഇതിനകം തന്നെ നിരവധി പേരാണ് ലൈക്കു കമ്മന്റും ചെയ്തിരിക്കുന്നത്. യ്യൊ സൂപ്പർ ശെരിക്കും താനാള് സൂപ്പറ ഭയങ്കരമായി ഇഷ്ടം തോന്നുന്നുണ്ട്, നല്ല ഡ്രെസ് അടുത്ത പെരുനാൾക്ക് എടുക്കണം, ആഹാ കളർ ആയിട്ടുണ്ടല്ലോ..., ക്ഷേത്രം നല്ല പരിചയം തോന്നുന്നു... എവിടെയാ ഇത്???, ചേട്ടാ.. ഒരു ചാള....എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
advertisement
5/5
ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ലേസ് ആണ് ആദ്യം ചിത്രം. സിനിമയിലെ കലാമണ്ഡലം രാജശ്രീയെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
Anusree| ലുങ്കിയുടുത്ത് ചായ ആസ്വദിച്ച് അനുശ്രീ...! രസകരമായ കമന്റുകളുമായി ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories