TRENDING:

മച്ചാൻ പൊളിയല്ലേ! വയ്യാത്ത കാലുമായി ആസിഫ് അലി കല്യാണം കൂടാൻ വന്നത് കണ്ടോ?

Last Updated:
ക്രച്ചസിന്‍റെ സഹായത്തോടെ ആസിഫ് അലി എത്തിയപ്പോൾ കല്യാണച്ചെക്കൻ തന്നെയാണ് ഓടിയെത്തി സ്വീകരിച്ചത്
advertisement
1/7
മച്ചാൻ പൊളിയല്ലേ! വയ്യാത്ത കാലുമായി ആസിഫ് അലി കല്യാണം കൂടാൻ വന്നത് കണ്ടോ?
സിനിമാ ഷൂട്ടിങ്ങിനിടെ കാലിന് പരിക്കേറ്റ നടൻ ആസിഫ് അലി ഇപ്പോൾ വിശ്രമത്തിലാണ്. നടക്കാൻ ക്രച്ചസിന്‍റെ സഹായം കൂടിയേ തീരൂ. ഉറ്റ സുഹൃത്തും ഛായാഗ്രാഹകനുമായ ജോമോൺ ടി ജോണിന്‍റെ വിവാഹം അടിച്ചുപൊളിക്കാൻ പ്ലാനിട്ട് ഇരിക്കുമ്പോഴാണ് ആസിഫ് അലിയുടെ കാലിന് പരിക്കേൽക്കുന്നത്.
advertisement
2/7
കാൽ വയ്യാതായെന്ന് വെച്ച് കല്യാണം ഒഴിവാക്കാൻ കഴിയുമോ? വയ്യാത്ത കാലുമായി ആസിഫ് അലി കല്യാണത്തിനെത്തി. ആ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
3/7
ക്രച്ചസിന്‍റെ സഹായത്തോടെ ആസിഫ് അലി എത്തിയപ്പോൾ കല്യാണച്ചെക്കൻ തന്നെയാണ് ഓടിയെത്തി സ്വീകരിച്ചത്. കാലിന് വയ്യാത്തതൊന്നും കാര്യമാക്കാതെ മണവാളനൊപ്പം മുഴുവൻ സമയവും ആസിഫ് അലിയും സംഘവും ഉണ്ടായിരുന്നു.
advertisement
4/7
കുടുംബസമേതമാണ് ആസിഫ് അലി ജോമോൻ ടി ജോണിന്‍റെ വിവാഹത്തിനെത്തിയത്. ധ്യാൻ ശ്രീനിവാസൻ, ഗണപതി, ഷമീർ മുഹമ്മദ്, വിശാഖ് സുബ്രഹ്മണ്യം തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
advertisement
5/7
സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ആസിഫ് അലിക്ക് പരിക്കേൽക്കുന്നത്. ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. താരത്തിന് പരിക്കേൽക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
6/7
കാലിന് വലിയ രീതിയിലുള്ള ഫ്രാക്ചർ സംഭവിച്ചിട്ടുണ്ട്. തുടർന്ന് ആസിഫ് അലിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അഞ്ച് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആക്ഷൻ പ്രാധാന്യത്തോടെ എത്തുന്ന ടിക്കി ടാക്ക സംവിധാനം ചെയ്യുന്നത് രോഹിത്ത് വിഎസ് ആണ്.
advertisement
7/7
ആറ് ദിവസം മുമ്പായിരുന്നു ജോമോൻ ടി ജോൺ വിവാഹിതനായത്. അൻസു എൽസ വർഗീസ് ആണ് വധു. മുൻപ് നടി ആൻ അഗസ്റ്റിനുമായി വിവാഹം ചെയ്യുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ നിരവധി ഹിറ്റി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച യുവ ക്യാമറാമാനാണ് ജോമോൻ ടി ജോൺ.
മലയാളം വാർത്തകൾ/Photogallery/Buzz/
മച്ചാൻ പൊളിയല്ലേ! വയ്യാത്ത കാലുമായി ആസിഫ് അലി കല്യാണം കൂടാൻ വന്നത് കണ്ടോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories