TRENDING:

സംവിധായകൻ ആറ്റ്ലീയും ഭാര്യ പ്രിയയും; അനന്ത് അംബാനി പ്രീ വെഡ്ഡിങ് ചടങ്ങിലെ ചിത്രങ്ങൾ വൈറൽ

Last Updated:
ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത സംവിധായകൻ ആറ്റ്ലീയുടെയും ഭാര്യ പ്രിയയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്
advertisement
1/5
സംവിധായകൻ ആറ്റ്ലീയും ഭാര്യ പ്രിയയും; അനന്ത് അംബാനി പ്രീ വെഡ്ഡിങ് ചടങ്ങിലെ ചിത്രങ്ങൾ വൈറൽ
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങളിൽ ലോകമെമ്പാടുമുള്ള വിവിധ അതിഥികൾ പങ്കെടുത്തിരുന്നു. ഗുജറാത്തിലെ ജാംനഗറിലേക്കായിരുന്നു മൂന്നുദിവസം ലോകശ്രദ്ധ മുഴുവനും. മാർച്ച് 1 മുതൽ 3 വരെയായിരുന്നു ആഘോഷങ്ങൾ.
advertisement
2/5
ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത സംവിധായകൻ ആറ്റ്ലീയുടെയും ഭാര്യ പ്രിയയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ പ്രിയയുടെ അരികിൽ കറുത്ത കോട്ടണിഞ്ഞാണ് അറ്റ്‌ലീ നിൽക്കുന്നത്.
advertisement
3/5
ലാവെൻഡർ സ്ലീവ്‌ലെസ് ടോപ്പിൽ മിഡി പാവാടയുമായാണ് പ്രിയ എത്തിയത്. ചിത്രം കണ്ടിട്ട് പ്രിയ ഉടൻ തന്നെ ബോളിവുഡിൽ നായികയായെത്തുമെന്നാണ് ആരാധകരുടെ കമന്റുകൾ. ആറ്റ്ലീയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ജവാൻ അടുത്തിടെ വലിയ വിജയം നേടിയിരുന്നു
advertisement
4/5
ആറ്റ്ലീയുമായുള്ള വിവാഹത്തിന് മുന്നേ തന്നെ ടെലവിഷനിലൂടെ പ്രേക്ഷകർക്ക് പരിചിത മുഖമാണ് പ്രിയയുടേത്. നിരവധി തമിഴ്, മലയാള സിനിമകളിലും പ്രിയ അഭിനയിച്ചിരുന്നു. 2009ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം.
advertisement
5/5
വിജയ് ടിവിയിലെ ജനപ്രിയ സീരിയലിലൂടെ പ്രിയ പ്രേക്ഷകർക്ക് സുപരിചിതയായി. പിന്നാലെ തമിഴ് സിനിമകളിൽ അവസരമെത്തി. 2014 നംവബർ 9നായിരുന്നു ആറ്റ്ലീയുടെയും പ്രിയയുടെയും വിവാഹം. 2023 ജനുവരിയിൽ ദമ്പതികൾക്ക് ഒരാൺകുഞ്ഞ് പിറന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
സംവിധായകൻ ആറ്റ്ലീയും ഭാര്യ പ്രിയയും; അനന്ത് അംബാനി പ്രീ വെഡ്ഡിങ് ചടങ്ങിലെ ചിത്രങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories